Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (117.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/07/2018
വ്യാജ ഇ- മെയിലുകൾക്കെതിരെ ഭാരതീയ റിസര്‍വ് ബാങ്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു.

ജൂലൈ 04, 2018

വ്യാജ ഇ- മെയിലുകൾക്കെതിരെ ഭാരതീയ റിസര്‍വ് ബാങ്ക്
ജാഗ്രതാ നിര്‍ദ്ദേശം നല്‍കുന്നു.

ഭാരതീയ റിസർവ് ബാങ്കിന്റെ പേരുപയോഗിച്ച് പൊതുജനങ്ങളെ വഞ്ചിക്കുന്ന വ്യക്തികളുടെ അധാർമികമായ പ്രവർത്തനങ്ങളെ കുറിച്ച് റിസർവ് ബാങ്ക് കാലാകാലങ്ങളിൽ ആവർത്തിച്ചു ഊന്നിപ്പറയുന്നുണ്ട്. ഇത്തരം വ്യക്തികൾ ബാങ്കിന്റെ വ്യാജ ലെറ്റർ ഹെഡ്, ഇ-മെയിൽ എന്നിവ ഉപയോഗിച്ച് ബാങ്കിന്റെ ജീവനക്കാരായി ആൾമാറാട്ടം നടത്തി കപട വാഗ്ദാനങ്ങളും ഭാഗ്യക്കുറി സമ്മാനങ്ങളും വിദേശത്തു നിന്നുള്ള പണലഭ്യതയും വാഗ്ദാനം ചെയ്തു കൊണ്ട് ജനങ്ങളെ വശീകരിക്കുന്നു. ഇവരുടെ വലയിൽ പെടുന്ന ആളുകളിൽ നിന്നും വിദേശ കറൻസി രൂപയായി മാറ്റാനുള്ള ചെലവ്, മുൻ‌കൂർ പണം അടവ്, പ്രവർത്തന ചെലവ് എന്നീ രൂപത്തിൽ പണം തട്ടിയെടുക്കുന്നു. പൊതുജനങ്ങളിൽ അറിവ് വർധിപ്പിക്കാനുള്ള പ്രചാരണത്തിന്റെ ഭാഗമായി ഇത്തരം വ്യാജ ഇ - മെയിലുകൾക്കെതിരെ പൊതുജനങ്ങൾക്ക് SMS ൽ കൂടിയും ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ കൂടിയുള്ള പരസ്യം വഴിയും മറ്റു രീതികളിൽ കൂടിയും ബോധവൽക്കരണം നടത്തുന്നുണ്ട്.

താഴെ പറയുന്നവ റിസർവ് ബാങ്ക് ആവർത്തിച്ചു പറയുന്നു:

  • വ്യക്തികൾക്കു വേണ്ടി യാതൊരു അക്കൗണ്ടും റിസർവ് ബാങ്കിൽ അനുവദിക്കുന്നതല്ല

  • റിസർവ് ബാങ്ക് ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തുന്നവരെ സൂക്ഷിക്കുക

  • ഭാഗ്യക്കുറി സമ്മാനം ലഭിച്ചു, വിദേശത്തു നിന്നും പണം ലഭിച്ചു എന്നിങ്ങനെയുള്ള വ്യാജ ഫോൺ വിളികൾ റിസർവ് ബാങ്കിൽ നിന്നും ആരും ഒരിക്കലും ചെയ്യാറില്ല

  • ഭാഗ്യക്കുറി ലഭിച്ചു എന്ന ഇ-മെയിൽ സന്ദേശം റിസർവ് ബാങ്കിൽ നിന്നും അയക്കില്ല.

  • റിസർവ് ബാങ്കിന്റെ ഔദ്യോഗികവും യഥാർത്ഥവുമായ ഒരേ ഒരു വെബ്സൈറ്റ് (https://www.rbi.org.in/ അല്ലെങ്കിൽ https://rbi.org.in/) ആണ്. വ്യാജ അടയാള ചിഹ്നങ്ങളോട് കൂടി 'റിസർവ് ബാങ്ക് ', RBI എന്നീ സമാന പേരുകളിൽ തുടങ്ങുന്ന വ്യാജ വെബ്സൈറ്റുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊതുജനങ്ങളെ അറിയിക്കുന്നു.

  • ഇത്തരം തട്ടിപ്പുകളെ കുറിച്ചു സൈബർ ക്രൈം അധികാരികളെയും പോലീസ് സേനയെയും വളരെ വേഗം അറിയിക്കുക

റിസർവ് ബാങ്കിന്റെ പേരിൽ വരുന്ന വ്യാജ ഇ-മെയിലുകൾ അവഗണിക്കണമെന്നും തട്ടിപ്പുകാരുടെ ഇരയാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അറിയിക്കുന്നു.

ജോസ് ജെ.കാട്ടൂര്‍
ചീഫ് ജനറൽ മാനേജർ

പ്രസ്താവന : 2018-2019/34

ബന്ധപ്പെട്ട പത്ര പ്രസ്താവനകളും വിജ്ഞാപനങ്ങളും
ജൂൺ 12, 2018 RBI വെബ്സൈറ്റ് വഴി അല്ലാതെ മറ്റു മാർഗങ്ങളിൽ നിന്നും ലഭിക്കുന്ന റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട വാർത്തകൾക്കെതിരെ തൊഴിലന്വേഷകർക്ക് ജാഗ്രതാ നിർദ്ദേശം
ഫെബ്രുവരി 8, 2018 RBI യുടെ പേരിൽ ഉള്ള വ്യജ വെബ്സൈറ്റുകൾക്കെതിരായുള്ള ജാഗ്രതാ നിർദ്ദേശം
ഏപ്രിൽ 11, 2015 'All Bank Balance Enquiry' ആപ്പിനെതിരായ ജാഗ്രതാ നിർദ്ദേശം
ജനുവരി 01, 2015 മൾട്ടി ലെവൽ മാർക്കറ്റിംഗ് ആക്ടിവിറ്റികൾക്കെതിരായ ജാഗ്രതാ നിർദ്ദേശം
നവംബർ 21, 2014 RBI യുടെ പേരിൽ ക്രെഡിറ്റ് കാർഡ് : RBI യുടെ പേരുപയോഗിച്ചു നടത്തുന്ന ഏറ്റവും പുതിയ തട്ടിപ്പിനെതിരെ ജാഗ്രതാ നിർദ്ദേശം
മെയ് 26, 2014 RBI യുടെ പേരിൽ ഉള്ള വ്യജ വെബ്സൈറ്റുകൾക്കെതിരായുള്ള ജാഗ്രതാ നിർദ്ദേശം
ഒക്ടോബർ 15, 2012 RBI യുടെ പേരിൽ വരുന്ന വ്യാജ മെയിലുകൾക്കെതിരേ ജാഗ്രതാ നിർദ്ദേശം
സെപ്റ്റംബർ 14 2012 ഇന്റർനെറ്റ് ബാങ്കിങ് അക്കൗണ്ട് വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുള്ള RBI യുടെ പേരിൽ വരുന്ന വ്യാജ മെയിലുകൾക്കെതിരേ ജാഗ്രതാ നിർദ്ദേശം
മെയ് 21, 2012 ഫിഷിങ് മെയിലുകൾക്കെതിരേ RBI യുടെ താക്കീത്‌
ഫെബ്രുവരി 06, 2012 വ്യാജ വാഗ്ദാനങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് വീണ്ടും RBI യുടെ താക്കീത്‌
ഏപ്രിൽ 05, 2011 നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ RBI ഒരിക്കലും അന്വേഷിക്കാറില്ല
ഫെബ്രുവരി 15, 2011 വിദേശത്തു നിന്നും വൻതുക ലഭിക്കുമെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് പണം നൽകരുത്- RBI യുടെ ഉപദേശം
മെയ് 28, 2010 പണം ലഭിക്കുമെന്ന വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങരുത്- RBI യുടെ ഉപദേശം
മെയ് 26, 2010 ഭാഗ്യക്കുറി സമ്മാനം, മറ്റു വ്യാജ വാഗ്ദാനങ്ങൾ എന്നിവ വിശ്വസിച്ച് പണം അയക്കരുത്
ജൂലൈ 30, 2009 ഭാഗ്യക്കുറി സമ്മാനം, മറ്റു വ്യാജ വാഗ്ദാനങ്ങൾ -അപകടത്തിൽ പെടാതെ സൂക്ഷിക്കുക
ഡിസംബർ 07, 2007 ഭാഗ്യക്കുറി സമ്മാനം, മറ്റു വ്യാജ വാഗ്ദാനങ്ങൾ എന്നിവയ്ക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കുക
 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰