Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (111.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 11/12/2017
ഓക്സ്ഫോർഡ് മെർടൺ കോളജ് എമിററ്റസ് ഫെല്ലോ, പ്രൊഫ: വിജയ് ജോഷി ഇൻഡ്യയിലെ സാമ്പത്തിക പരിഷ്ക്കാരങ്ങൾ: പൂർത്തിയാകാത്ത അജണ്ടയുടെ പ്രതിഫലനങ്ങൾ എന്ന വിഷയത്തിൽ പതിനഞ്ചാമത് എൽ.കെ. ഝാ സ്മാരക പ്രഭാഷണം നടത്തുന്നു

ഡിസംബർ 11, 2017

ഓക്സ്ഫോർഡ് മെർടൺ കോളജ് എമിററ്റസ് ഫെല്ലോ, പ്രൊഫ: വിജയ്
ജോഷി 'ഇൻഡ്യയിലെ സാമ്പത്തിക പരിഷ്ക്കാരങ്ങൾ: 'പൂർത്തിയാകാത്ത
അജണ്ടയുടെ പ്രതിഫലനങ്ങൾ' എന്ന വിഷയത്തിൽ പതിനഞ്ചാമത്
എൽ.കെ. ഝാ സ്മാരക പ്രഭാഷണം നടത്തുന്നു.

റിസർവ് ബാങ്ക് 2017 ഡിസംബർ 11 ന് മുംബയിൽ പതിനഞ്ചാമത് എൽ.കെ. ഝാ മെമ്മോറിയൽ ലക്ചറിന് ആതിഥ്യമരുളുക യുണ്ടായി. ഓക്സ്ഫോർഡ് മെർടൺ കോളജ് എമിററ്റസ് ഫെല്ലോ, പ്രൊഫ: വിജയ് ജോഷിയാണ് പ്രഭാഷണം നടത്തിയത്. ഗവർണർ ഡോ: ഊർജിത് ആർ. പട്ടേൽ അതിഥികളെ സ്വാഗതം ചെയ്യുകയും, 1990 മുതൽ റിസർവ് ബാങ്ക് നടത്തി വരുന്ന എൽ.കെ. ഝാ സ്മാരക പ്രഭാഷണ പരമ്പരയുടെ പ്രാധാന്യം എടുത്തു പറയുകയും ചെയ്തു.

'ഇൻഡ്യയുടെ ദീർഘപാത : അഭിവൃദ്ധിയുടെ അന്വേഷണം' (പെൻഗ്വിൻ ഇൻഡ്യ, ന്യൂ ദില്ലി 2010; ഒ.യു.പി. ഓക്സ്ഫോർഡ്, 1996), 'ഇൻഡ്യ : സ്ഥൂ ലധന ശാസ്ത്രവും, രാഷ്ട്രീയ ധന ശാസ്ത്രവും', 1964- 1991 (ലോകബാങ്ക്, ഒ.യു.പി. 1994) തുടങ്ങിയവ ഉൾപ്പെടെ പ്രൊഫ: വിജയ് ജോഷി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. റിസവർ ബാങ്ക് ഗവർണറുടെ സ്പെഷ്യൽ അഡ്വൈസർ, ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി, ധനകാര്യ വകുപ്പ് , ഭാരത സർക്കാർ, ഡയറക്ടർ, ജെ.പി. മോർഗൻ ഇൻഡ്യാ ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റ്, ലോകബാങ്ക് ഉൾപ്പെടെയുള്ള നിരവധി അന്തർദേശീയ സ്ഥാപനങ്ങളുടെ കൺസൾട്ടന്റ് തുടങ്ങി കാലാകാലങ്ങളിൽ അദ്ദേഹം നിരവധി ഔദ്യോഗികവും,ബിസിനസ് സംബന്ധവുമായ സ്ഥാനങ്ങൾ വഹി ച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനം മാക്രോ ഇക്കണോമിക്‌സ്, അന്തർദേശീയ ധനശാസ്ത്രം, വികസന ധനശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഓക്സ്ഫോഡ് യൂണിവേഴ്സിറ്റിയിൽ അധ്യാപനവും, ഗവേഷണവുമാണ്.

പ്രൊഫ: വിജയ് ജോഷിയുടെ 'ഇൻഡ്യയിലെ സാമ്പത്തിക പരിഷ്ക്കാരങ്ങൾ: 'പൂർത്തിയാകാത്ത അജണ്ടയുടെ പ്രതിഫലനങ്ങൾ' എന്ന വിഷയത്തിലെ പ്രഭാഷണം https://www.rbi.org.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.

ജോസ് ജെ. കാട്ടൂർ
ചീഫ് ജനറൽ മാനേജർ

പത്രപ്രസ്താവന: 2017 - 2018/1588

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰