Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> 㽘¾²¦°Ô²‰à - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (156.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 21/06/2017
2017 ജൂണ്‍ 6-7 തീയതികളില്‍ കൂടിയ മോണിറ്ററി മീറ്റിംഗിന്‍റെ മിനിറ്റ്സ് (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 സെക്ഷന്‍ 452 ആ (പ്രകാരം)

ജൂണ്‍ 21, 2017

2017 ജൂണ്‍ 6-7 തീയതികളില്‍ കൂടിയ മോണിറ്ററി മീറ്റിംഗിന്‍റെ മിനിറ്റ്സ്
(റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 സെക്ഷന്‍ 452 ആ (പ്രകാരം)

1. ഭേദഗതി ചെയ്ത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 ന്‍റെ സെക്ഷന്‍ 452 ആ പ്രകാരം സംഘടിപ്പിച്ച മോണിറ്ററി പോളിസി കമ്മിറ്റി (എം. പി. സി)യുടെ അഞ്ചാമത്തെ യോഗം 2017 ജൂണ്‍ 6, 7 തീയതികളില്‍ മുംബെയില്‍ റിസര്‍വ് ബാങ്കില്‍ ചേരികയുണ്ടായി.

2. യോഗത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്തു. ഡോ. ചേരന്‍ ഘാട്ടെ, പ്രൊഫസര്‍, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഡോ. പാമി ദുവ, ഡയറക്ടര്‍, ഡല്‍ഹി സ്ക്കൂള്‍ ഓഫ് ഇക്കണോമിക്സ്, ഡോ.രവീന്ദ്ര എച്ച് ധോലാകിയ പ്രൊഫസര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് അഹമ്മദബാദ്, ഡോ. മൈക്കിള്‍ ദേബബൃതപാത്ര, എക്സിക്യൂട്ടീവ് ഡയറക്ടര്‍, (റിസര്‍വ് ബാങ്ക് ഇന്ത്യാ ആക്ട് 1934 ന്‍റെ 422 ആ(2) ഇ സെക്ഷന്‍ അനുസരിച്ച് റിസര്‍വ് ബാങ്ക് നാമനിര്‍ദ്ദേശം ചെയ്ത ഓഫീസര്‍ ഡോ. വിടാല്‍ വി ആചാര്യ, ഡപ്യൂട്ടി ഗവര്‍ണര്‍ ഇന്‍ചാര്‍ജ്ജ് മോണിറ്ററി പോളിസി എന്നിവര്‍ ഗവര്‍ണര്‍ ഡോ ഈര്‍ജിത് ആര്‍പാട്ടേല്‍ അദ്ധ്യക്ഷത വഹിച്ചു.

3. ഭേദഗതി ചെയ്ത റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യാ ആക്ട് 1934 ന്‍റെ വകുപ്പ് 452 പ്രകാരം ഓരോ മോണിറ്ററി പോളിസ കമ്മിറ്റി മീറ്റിംഗ് നടന്നത് 14-ാം ദിവസം മീറ്റിംഗിന്‍റെ നടപടികള്‍ സംബന്ധിച്ച മിനിറ്റ്സ് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിക്കേണ്ടതാണ്.

താഴെ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച നടപടി ക്രമങ്ങളും മിനിസ്റ്റില്‍ ഉണ്ടാവുക.

മോണിറ്ററി പോളീസി കമ്മിറ്റിയുടെ യോഗത്തില്‍ അംഗീകരിച്ച പ്രമേയത്തില്‍ മോണിറ്ററി പോളിസി കമ്മറ്റിയിലെ ഓരോ അംഗത്തിനും അനുവദിക്കപ്പെട്ട വോട്ടിംഗ് അധികാരത്തില്‍ ഓരോരുത്തരും രേഖപ്പെടുത്തിയ ബി യോഗത്തില്‍ അംഗീകരിച്ച പ്രമേയത്തെ സംബന്ധിച്ച് മോണിറ്ററി പോളിസി കമ്മിറ്റിയിലെ ഓരോ അംഗങ്ങളും ഉപവകുപ്പ് (കക)സെക്ഷന്‍ 452 ക പ്രകാരം രേഖപ്പെടുത്തിയ അഭിപ്രായം.

4. ഉപഭോക്താവിന്‍റെ വിശ്വാസം വീട്ടുകാരുടെ വിലക്കയറ്റത്തെ കുറിച്ചുള്ള പ്രതീക്ഷ, കോര്‍പ്പറേറ്റ് മേഖലയുടെ പ്രവര്‍ത്തനനേട്ടം വായ്പയുടെ സ്ഥിതി, വ്യവസായ സേവന അടിസ്ഥാന സൗകര്യ വികസന മേഖലയുടെ വീക്ഷണെ, പ്രൊഫഷണല്‍ പ്രചനക്കാരുടെ വളര്‍ച്ചാപ്രതീക്ഷിത വളര്‍ച്ചാ നിരക്ക് ഇവയെ സംബന്ധിച്ച് മനസിക്കുന്നത് റിസര്‍വ് ബാങ്ക് നടത്തിയ സര്‍വ്വെ ഫലം എം. പി. സി പരിശോധിച്ചു. സ്ഥൂല സാമ്പത്തിക പ്രതീക്ഷിത കണക്കുകള്‍ക്ക് സ്റ്റാഫ് നല്‍കിയതും മറ്റു മാര്‍ഗ്ഗേണയും ഉള്ളവ കമ്മിറ്റി പരിശോധിച്ച് വീക്ഷണങ്ങളില്‍ പല റിസ്ക്കുകളും വിലയിരുത്തി അതിനുശേഷം വിശദമായ പണനയത്തെ സംബന്ധിച്ച ചര്‍ച്ചയ്ക്കുശേഷം എം. പി സി താഴെ പറയുന്ന പ്രമേയം അംഗീകരിച്ചു.

പ്രമേയം

5. നിലവിലുള്ളതും രൂപപ്പെടുത്തുന്നതുമായ സ്ഥൂല സാമ്പത്തിക സാഹചര്യം ഇന്നത്തെ യോഗത്തില്‍ വിലയിരുത്തിയതിന്‍റെ അടിസ്ഥാനത്തില്‍ മോണിറ്ററി പോളിസി കമ്മിറ്റി താഴെ പറയുന്ന കാര്യങ്ങള്‍ തീരുമാനിച്ചു. ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്‍റ് ഫെസിലിറ്റി (എന്‍. എ. എഫ്) ക്കു കീഴില്‍ പോളിസി റെപോറേറ്റ് 6.25%എന്നത് മാറ്റമില്ലാതെ തുടരുന്നതാണ്.

6. തല്‍ഫലമായി എല്‍. എ. എഫിനു കീഴിലെ റിപേഴ്സ്റെപോ നിരക്ക് 6 ശതമാനവും മാര്‍ജിനല്‍ സ്റ്റാന്‍റിംഗ് ഫെസിലിറ്റി (എം. എസ്. എഫ്) നിരക്കും ബാങ്കുറേറ്റും 6.50 ശതമാനവും ആയിരിക്കും.

7. വികസനത്തെ സഹായിക്കുന്നതരത്തില്‍ ഉപഭോക്തൃവില സൂചിക അടിസ്ഥാനമാക്കിയ വിലക്കയറ്റം 2 ശതമാനത്തിന്‍റെ ഏറ്റക്കുറച്ചിലോടെ 4 ശതമാനം എന്ന മധ്യകാല ലക്ഷ്യം നിറവേറ്റുര എന്ന ലക്ഷ്യത്തിലൂന്നിയുള്ള ന്യൂട്രല്‍ നിലപാടിനുഗുണമാണ് എം. പി. സി യുടെ ശതമാനം.

വിശകലനം

8. 2017 ഏപ്രിലിലെഎം. പി. സി മീറ്റിംഗ് മുതല്‍ ആഗോള സാമ്പത്തിക പ്രവര്‍ത്തനം സാമാന്യ വളര്‍ച്ച നേടി പ്രമുഖ വികസിത സാമ്പത്തിക വ്യവസ്ഥകളും തില വിപണി കേന്ദ്രീകൃത സാമ്പത്തിക വ്യവസ്ഥകളും ആ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടി. അമേരിക്കയില്‍ തൊഴില്‍ മാര്‍ക്കറ്റില്‍ വരുത്തിയ നിയന്ത്രണങ്ങള്‍ വരുമാന വര്‍ധനക്കു കാരണമായിട്ടുണ്ട്. അതോടൊപ്പം വ്യവസായികോല്‍പാദനം ക്രമാനുഗതമായി ഈ അടുത്ത മാസങ്ങളില്‍ മെച്ചപ്പെട്ടു. റീട്ടെയില്‍ വില്പന ആശാവഹമായി തുടരുന്നു. ആഭ്യന്തര വില്പന ഏപ്രിലില്‍ കുറഞ്ഞുവെങ്കിലും എന്നാല്‍ പൊളിറ്റിക്കല്‍ റിസ്ക്ക് ഉയര്‍ന്നതായി തുചരുന്നു. യൂറോ മേഖലയില്‍ തുടര്‍ച്ചയായി തൊഴിലില്ലാഴ്മ കുറയുന്നു. ചില്ലറ വില്പന കൂടുന്നു. ഉലാപാദന വര്‍ദ്ധന കൂടുന്നതായും വാങ്ങുന്ന സ്ഥാപനങ്ങളിലെ മാനേജര്‍മാരും, ബിസിനസ് സര്‍വെകളും സാക്ഷ്യപ്പെടുത്തുന്നു. ജപ്പാനില്‍ വിലകുറഞ്ഞയെന്നിന്‍റെ സഹായത്തോടെ കയറ്റുമതിയും, വ്യവസായിക പ്രവര്‍ത്തനവും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നു. എന്നാല്‍ കൂലിയും വിലക്കയറ്റവും ആഭ്യന്തര ഡിമാന്‍റ് കുറക്കുകയോ ഉയര്‍ത്താതിരിക്കുകയോ ചെയ്യുന്നു. മധ്യകിഴക്കന്‍സമ്പദ്വ്യവസ്ഥകളില്‍ ചൈനീസ് സമ്പദ്വ്യവസ്ഥ വിശേഷിച്ചും ഉല്പാദനത്തില്‍ ഉറച്ചതായിതീരുന്നു. എന്നാല്‍ വായ്പാചോദിത കടത്തിന്‍റെ ആധിക്യം മൂലമുണ്ടാകുന്ന ധനകാര്യ റിസ്ക് ആപല്‍ സാധ്യത പ്രതീക്ഷയെ പിറകോട്ടിരിക്കുന്നുണ്ട്. വഷളായിക്കൊണ്ടിരുക്കുന്ന തൊഴില്‍ മാര്‍ക്കറ്റും രാഷ്ട്രീയ പ്രശ്നങ്ങളും വളര്‍ച്ചാസാധ്യതയെ ശിഥിലമാക്കുന്നുവെങ്കിലും ബ്രസീല്‍ മാന്ദ്യത്തില്‍ നിന്ന് പുറത്തു കടന്നതായി തോന്നിക്കുന്നുണ്ട്. റഷ്യയില്‍ ശക്തിപ്പെട്ട ആഗോള സാഹചര്യം മെച്ചപ്പെടുന്ന സമൂല അടിത്തറകള്‍ തിരിച്ചുവരവിനെ പിന്തുണക്കുന്നു, സാമ്പത്തിക പ്രവര്‍ത്തനങ്ങളെ അടിച്ചമര്‍ത്തുന്ന ഘടനാപരമായ പരമിതികള്‍ തെക്കെ ആഫ്രിക്കയെ വലക്കുന്നു.

9. വര്‍ഷാരംഭത്തില്‍ കണ്ട ലോകത്തിലെ വാണിജ്യ മേഖലയിലെ വ്യാപാരവളര്‍ച്ച 2017 ന്‍റെ രണ്ടാം പാദത്തിലും നിലനില്‍ക്കുന്നുണ്ട്. ആഗോള ഡിമാന്‍റ് കൂടുന്നതിന്‍റെ പ്രതിഫലനമാണ് അതില്‍ പ്രചോദിതമായി അന്തര്‍ദേശീയ വിമാന നിരക്കുകളും, കണ്ടൈനര്‍ കടത്തുനിരക്കും വര്‍ധിച്ചത്. കാനഡ, യു. എസ് എന്നീരാജ്യങ്ങളിലെ ഉല്പാദനം കൂടിയതിനാല്‍ മേയ്മാസം തുടക്കത്തില്‍ ക്രൂഡോയില്‍ വില അഞ്ചുമാസത്തെ താഴ്ന്ന നിലയായി. ലഭ്യത കുറച്ചുകൊണ്ട് മാര്‍ക്കറ്റ് ഞെരുക്കുവാനുള്ള ഒപെക്ക് രാജ്യങ്ങളെ അടുത്തകാലത്തെ ശ്രമം വില പിടിച്ച നിറുത്താന്‍ സഹായിച്ചു. ചൈനയില്‍ നിന്നുള്ള ആവശ്യം ദുര്‍ബലമായതിനെ തുടര്‍ന്ന് പ്രതീക്ഷമയങ്ങിയതിനാല്‍ ഇന്ധനേതരവസ്തുക്കളില്‍ മെറ്റാലിന്‍റെ വില കുറയുകയാണ് സ്വര്‍ണക്കട്ടിയുടെ വില കൂടിയും കൂറഞ്ഞും വലിയ മാറ്റമില്ലാതെ തുടരുന്നു. ഏപ്രിലില്‍ ഭക്ഷ്യോല്പാദനവില കുറഞ്ഞു, മേയില്‍ കൂടു ഈ സംഭവവികാസങ്ങള്‍ സൂചിപ്പികക്കുന്നത് വികസിത സമ്പദ് വ്യവസ്ഥയും വിപണി കേന്ദ്രീകൃത സമ്പദ്വ്യവസ്ഥയും ഉള്ള രാജ്യങ്ങളില്‍ ഒരുപോലെ പണപ്പെരുപ്പ നിരക്ക് ഹിതകരമായ രീതിയില്‍ തന്നെ തുടരുന്നു എന്നതാണ്.

10. ലോകത്തെ വളര്‍ച്ചാ പ്രതീക്ഷ മെച്ചപ്പെട്ടുവരുന്നതിനാലും കേന്ദ്രബാങ്കുകളുടെ അനുകൂലമായ പണനയങ്ങള്‍, അനുകൂലമായ ഡാറ്റാ ലഭ്യത തുടങ്ങിയവയാലും അന്തര്‍ദേശീയ സാമ്പത്തിക കമ്പോളം വലുതാക്കുന്നുണ്ട്, പ്രാദേശികവും, രാഷ്ട്രീയവുമായ അനുകൂല സംഭവങ്ങള്‍ ധന കമ്പോളത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നുണ്ട്. ഫളലഭ്യതയും ഉത്തേജനപരമാണ്. ഓരോ രാജ്യത്തിലും പ്രത്യേകമായുള്ള ഘടകങ്ങള്‍ നിക്ഷേപകരുടെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കുന്നുണ്ട് വികസിതസമ്പദ്മേഖലയിലെ ഒട്ടുമിക്ക രാജ്യങ്ങളിലും രണ്ടാംപാദത്തില്‍ ഷെയര്‍ മാര്‍ക്കറ്റില്‍ നേട്ടം കാണിച്ചു. യു. എസ് മുന്‍ കാലങ്ങളിലെ ഉയര്‍ന്നനില ഭേദിക്കപ്പെട്ടു. കേര്‍പ്പറേറ്റു മേഖലയിലെ ലാഭം ജപ്പാനില്‍ നേട്ടം കാട്ടി. യൂറോ മേഖലയില്‍ രാഷ്ട്രീയ പിരിമുറുക്കം അയഞ്ഞുവരുന്നതും വിവിധ മേഖലകളുടെ വളര്‍ച്ചാചിത്രം അനുകൂലമായ നേട്ടം പ്രധാനം ചെയ്തു. വികസ്വരരാഷ്ട്രങ്ങളില്‍ ഷെയര്‍മാര്‍ക്കറ്റ് സമ്മിശ്ര പ്രതികരണമാണുണ്ടാക്കിയത്. ഏഷ്യയില്‍ ഉടനീളം ഉയര്‍ന്നമൂല്യം മാര്‍ക്കറ്റില്‍ ഉണ്ടായി. ഉല്പന്ന വില ലഘുവായതിനാല്‍ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലെ ഇക്വിറ്റിമാര്‍ക്കറ്റ് ദുര്‍ബലമായി. വികസിതസമ്പദ്ഘടനാ മേഖലയില്‍ ബോണ്ട് വില കൂടുതലും കറങ്ങിതിരിഞ്ഞുനിന്നും വിലവര്‍ധനവും രാഷ്ട്രീയ അനിശ്ചിതത്വവും നേരിട്ട ചില വികസ്വരരാഷ്ട്രങ്ങളില്‍ നേട്ടം കഠിനമായി. ഉല്പന്നകയറ്റുമതിക്കാര്‍ക്ക് അടുത്തിടെ വരുമാനക്കുറവാണുണ്ടായത്. കറന്‍സിമാര്‍ക്കറ്റുകളില്‍ അമേരിക്കന്‍ ഡോളര്‍ മേയില്‍ ദുര്‍ബലമായി മൃദുവായ മാര്‍ഗനിര്‍ദേശങ്ങളും അപ്രതീക്ഷിത രാഷ്ട്രീയ സംഭവവികാസങ്ങളുമാണ് അതിനുകാരണം മേയ് പകുതിയോടെ പൊന്നിന്‍റെ വിലയിടിയല്‍ പ്രവണത മാറുകയും വിലവര്‍ധനരേഖപ്പെടുത്തുകയും ചെയ്തത്. അവരുടെ കറന്‍സി മേഖല സുരക്ഷതമാണെന്ന് നേട്ടമുണ്ടാക്കുന്നതാണെന്നും സൂചിപ്പിക്കുന്നു. വികസ്വരരാഷ്ട്രങ്ങളിലെ കറന്‍സികള്‍ യു. എസ്. ഡോളര്‍ ശക്തമാകുമ്പോള്‍ ഇടിയുകയാണ് കാണുന്നത്. എങ്കിലും ഇപ്പോള്‍ മൂലധന നിക്ഷേപം പുതുക്കപ്പെടുകയും നിക്ഷേപകരുടെ റിസ് കൊടുക്കാനുള്ള താല്പര്യം കൂടുകയും ചെയ്തത്. വിലമാറ്റമില്ലാത്ത രീതിയില്‍ തുടരുവാന്‍ ഇടയാക്കി.

11. 2017 മേയ് 31 ന് ഇന്ത്യയുടെ കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് (ബി.എസ്.ഒ) 201617 ലെ നാലാംപാദത്തിലെ ദേശീയവരുമാനത്തിന്‍റെ പാദവാര്‍ഷിക കണക്കുകള്‍ പുറത്തു വിടുകയുണ്ടായി.അതില്‍ 2016-17 ലെ മതിപ്പ് എസ്റ്റിമേറ്റും മുന്‍പുള്ള 5 വര്‍ഷത്തെ മാറ്റവും സൂചിപ്പിച്ചിരുക്കുന്നു. 2016-17 യഥാര്‍ത്ഥ അറ്റമൂല്യം വര്‍ധന രേഖപ്പെടുത്തിയത്(ജി.വി.എ) 6.6 ശതമാനം ആണ് ഫെബ്രുവരിയില്‍ പുറത്തിറക്കിയ രണ്ടാമത്തെ മുന്‍കൂര്‍ മതിപ്പു എസ്റ്റിമേറ്റിനേക്കാള്‍ അത് 0.1 ശതമാനം കുറവായിരുന്നു. റിയല്‍ എസ്റ്റേറ്റ് ധന പ്രൊഫഷണല്‍ മേഖലകള്‍ നിര്‍മ്മാണ മേഖല എന്നീ സേവനമേഖലകളിലെ നാലാം പാദത്തിലെ വളര്‍ച്ച പിന്നോട്ടുപോയതാണ് ഈ കുറവിനുകാരണം. ഭക്ഷ്യധാന്യങ്ങളുടെ പഴം, പച്ചക്കറിമേഖലയിലെയും ഈ വര്‍ഷത്തെ എക്കാലത്തയും ഉയര്‍ന്ന ഉല്പാദനം, കൃഷി,മൃഗസംരക്ഷണ മേഖളയിലെ എസ്റ്റിമേറ്റ് വര്‍ദ്ധിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. 2011-12 ലേക്ക് അടിത്തറ പുതുക്കിയതിന്‍റെ അടിസ്ഥാനത്തിലുള്ള മൊത്ത വില്പനവിലയും (ഡബ്ളിയു. പി. ഐ) വ്യവസായികോല്പാദനത്തിലെ പുതിയ വളര്‍ച്ചാനിരക്കും ചെലുത്തിയ സ്വാധീനത്തിന്‍റെ അടിസ്ഥാനത്തില്‍ മുന്‍കാലത്തെക്കാള്‍ കൂടിയ വ്യവസായിക വളര്‍ച്ചാ എസ്റ്റിമേറ്റ് അറ്റ മുല്യവര്‍ധനയുടെ കാര്യത്തിലും നിര്‍ണയിച്ചിരിക്കുന്നു. പുതിയ വിവരങ്ങള്‍ വ്യക്തമാക്കുന്നത് 2016-17 ന്‍റെ ഒന്നാംപാദത്തില്‍ പ്രതീക്ഷിക്കുകയും 4-10 പാദത്തില്‍ പ്രഖ്യാപിക്കുകയും ചെയ്ത വ്യവസായ സേവന മേഖലകളിലെ മാന്ദ്യം ആണ്. കൂടാതെ രണ്ടാംപാദം മുതലുണ്ടായ പ്രവര്‍ത്തനങ്ങളിലെ പുറക്കേട്ടടി വര്‍ഷാന്ത്യം വരെ തുടര്‍ന്നു എന്നാണ് കാണുന്നത്. നാലാം പാദത്തിലെ മൊത്ത സ്ഥിരമുതല്‍ മുടക്കിലെ കുറവാണ് മൊത്ത ഡിമാന്‍റിന്‍റെ ഘടകങ്ങള്‍ സൂചിപ്പിക്കുന്നത്. രണ്ടാം അര്‍ഥ വര്‍ഷത്തിലെ മുന്‍കൂര്‍എസ്റ്റിമേറ്റില്‍ മാറ്റമില്ലാതെ തുടരുരുമെന്നു പ്രതീക്ഷിച്ചതില്‍ നിന്നുള്ള തിരിച്ചുപോകായുരുന്നു അത്. പുതിയ വ്യവസായ വളര്‍ച്ചാനിരക്കിലെ മൂലധനവസ്തുക്കളുടെ ഉല്പാദനക്കുറവിലും ഇതുപ്രതിഫലിക്കുന്നുണ്ട് കഴിഞ്ഞവര്‍ഷത്തെ ഇതേ കാലയളവുമായി തട്ടിച്ചുനോക്കുമ്പോള്‍ സ്വാകാര്യ അന്തിമ ഉപഭോഗച്ചെലവ് സാമാന്യമായ വര്‍ധന രേഖപ്പെടുത്തിയതായി കാണാം.

12. മേയ് 9 ന് കൃഷി മന്ത്രാലയം ഭക്ഷ്യധാന്യോല്പാദനത്തിന്‍റെ മൂന്നാം മുന്‍കൂര്‍മതിപ്പുകണക്ക് പുറത്തുവിട്ടു. 2016-17 ല്‍ റിക്കോര്‍ഡ് വിളവെടുപ്പാണ് നേടാനായതെന്ന് അവര്‍ സ്ഥിതികരിക്കുകയും പ്രതിക്ഷിത ലക്ഷ്യം 273 ദശലക്ഷ്യം ടണ്‍ ആയി വര്‍ധിപ്പിക്കുകയും ചെയ്തു. പഴം, പച്ചക്കറി ഉല്പാദനത്തെ സംബന്ധിച്ചും രണ്ടാം മുന്‍കൂര്‍ മതിപ്പുകണക്ക് മേയ് 30 ന് പുറത്തിറക്കി അതും ചരിത്രപരമായി റിക്കോര്‍ഡ് വിളവെടുപ്പാണ് പ്രതീക്ഷിക്കുന്നത്. ഈ ബംബര്‍ വിളവെടുപ്പ് പ്രയോജനപ്പെടുത്തി റാബി സീസണിലെ സംഭരണം 2017-18 ലെ ആദ്യ പാദത്തില്‍ ഇതുവരെ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ സാമാന്യം വര്‍ധിച്ചതോതില്‍ 3 ഇരട്ടിയോളം മേയ് 2017- ല്‍ ഭക്ഷ്യശേഖരം വര്‍ധിപ്പിച്ച് 61.9 ദശലക്ഷം ടണ്‍ ആക്കാനായി ജൂണ്‍ 6 ന് ഇന്ത്യന്‍ കാലാവസ്ഥ പ്രവചന കേന്ദ്രം തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (ജൂണ്‍- സെപ്തംബര്‍) സാമാന്യം നന്നായിപിക്കുമെന്നും എല്ലായിടത്തും മഴലഭ്യമാകുമെന്നും വ്യക്തമാക്കിയിട്ടുണ്ട് ഇതും കാര്‍ഷിക മേഖലയുടെ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുന്നു.

13. മേയ് 21 ന് സി. എസ് ഒ പുറത്തിറക്കിയ പുതിയ സീരിസിലുള്ള ഐ ഐ പി വിവരങ്ങളില്‍ വെയിറ്റേജ് പുനക്രമീകരിക്കുകയും, ആ മേഖലയുടെ അടിസ്ഥാന ഘടകങ്ങള്‍ പ്രതിഫലിക്കുന്ന രീതിയില്‍ ഉപവിഭാഗങ്ങള്‍ പുനര്‍ തരമ തിരിക്കലിനു വിധേയമാക്കുകയും പട്ടികയിലെ മൊത്തം ജനങ്ങളുടെ സമ്മര്‍ദ്ദം ലഘൂകരിക്കുകയും ചെയ്തിട്ടുണ്ട്. തല്‍ഫലമായി പുതിയ സീരിയസ് അടിസ്ഥാനമാക്കി (പഴയ സീരിയസിലെ 0.7 ശതമാനത്തിനു പകരം) നോക്കുമ്പോള്‍ വ്യവസായ വളര്‍ച്ച 5 ശതമാനം 2016-17- ല്‍ കൂടിയതായി കാണാം. ഈ വര്‍ഷമാകട്ടെ കല്‍ക്കരി, ക്രൂഡ് ഓയില്‍, സിമെന്‍റ് എന്നീ മേഖലകളലില്‍ ഘടനാ പരമായ പ്രശ്നങ്ങളായും ഡിമാന്‍റിന്‍റു കുറവു മൂലവും ഉണ്ടായ തിരിച്ചടിയുടെ ഫലമായി അടിസ്ഥാന വ്യവസായങ്ങളിലെ ഉല്പാദനം ഏപ്രിലില്‍ കാര്യമായി കുറഞ്ഞിരിക്കുകയാണ്. അതോടൊപ്പം തെര്‍മല്‍ പവറിന്‍റെ സാമാന്യം വര്‍ധിപ്പിച്ച വിലയുടെ ഫലമായി ഡിമാന്‍റ് കുറഞ്ഞതിനാല്‍ വൈദ്യുതി ഉല്പാദനവും കുറഞ്ഞതായി കാണാം. എന്നാല്‍ മറുഭാഗത്ത് സ്റ്റീലിന്‍റെയും, വളത്തിന്‍റേയും ഉല്പാദനം കൂടിയിട്ടുണ്ട്. സ്റ്റീലിന്‍റെ ഉല്പാദനവര്‍ധനയുണ്ടായത് കയറ്റുമതി കൂടിയതിനാലാണ് വളത്തിന്‍റെ ഉല്പാദനം കൂടിയത്.

14. ഗ്രാമ പ്രദേശങ്ങളിലെ ഡിമാന്‍റും, കയറ്റുമതിയും ലാഭവിഹിതവും കൂടുമെന്ന പ്രതീക്ഷയാണ് 2017-18 ലെ റിസര്‍വ് ബാങ്കിന്‍റെ ഏപ്രിലിലെ വ്യവസായ ഔട്ട്ലുക്ക് സര്‍വെ പങ്കുവയ്ക്കുന്നത്. എന്നാല്‍ ഉല്പാദന മേഖലയിലെ പര്‍ചേസിംഗ് മാനേജേഴ്സ് ഇന്‍ഡക്സ് (പി. എം. ഐ) മേയില്‍ അനുക്രമമായി മിതമായ തോതിലാക്കാന്‍ കാരണം തൊഴില്‍ ചുരുങ്ങിയതും, പുതിയ ഓര്‍ഡറുകളും, ആഭ്യന്തര ഡിമാന്‍റും, കയറ്റുമതിയും കുറഞ്ഞതും മുലമാണ് എന്നിരുന്നാലും ഇന്‍ഡക്സ് വളരുന്ന മേഖലയില്‍ തുടരുകയാണ്. മൂന്നാം മാസവും തുടര്‍ച്ചയായി ഭാഷ ഉല്പാദനം ഇന്‍ഡക്സ് കൂടുകയാണ് ചെയ്യുന്നത്.

15. സേവന മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ ഉയര്‍ന്ന ഫ്രിക്വന്‍സിയിലുള്ള യാഥാര്‍ത്ഥ സൂചകങ്ങള്‍ ഏപ്രിലില്‍ ഒരു സമ്മിശ്രപ്രകടനമാണ് സൂചിപ്പിക്കുന്നത് ട്രാന്‍സ്പോര്‍ട്ടേഷന്‍ ഉപവിഭാഗത്തില്‍ വ്യോമം തീവണ്ടി മാര്‍ഗേണയുള്ള ചരക്കുകടത്ത് വര്‍ധിപ്പിച്ചതായി രേഖപ്പെടുത്തുന്നുയ നഗരപ്രദേശങ്ങളിലെ ഡിമാന്‍റ് തുടര്‍ച്ചയായി നിലനില്‍ക്കുന്നതിനാല്‍ പാസഞ്ചര്‍ കാര്‍ വില്പന വര്‍ധിപ്പിച്ചു. എന്നാല്‍ വാണിജ്യം വാഹനങ്ങളുടേയും മുചക്ര വാഹനങ്ങളുടേയും വ്യാപാരം കുറഞ്ഞു. സാങ്കേതിക വിദ്യാമാറ്റം, പുതിയ പുക പുറത്തുവിടല്‍ ചട്ടങ്ങള്‍ തുടങ്ങിയവ ഈ കുറവിനു ഹേതുവാണ്. യാഥാര്‍ത്ഥം ഡിമാന്‍റ് കൂടാത്തതിനാല്‍ ഇരുചക്രവാഹനങ്ങളുടെ വില്പന കുറഞ്ഞുതന്നെ തുടരുന്നു. വിവര വിനിമയ ഉപവിഭാഗത്തിലാകട്ടെ ശബ്ദ- ഡാറ്റാസേവനങ്ങളുടെ ഉപഭോക്തൃ അടിത്തറ ശക്തമായി വളരുന്നതായി കാണാം. വിദേശടൂറിസ്റ്റുകളുടെ വരവിലുണ്ടായ വര്‍ധനവും ആഭ്യന്തരവും വിദേശവുമായ വര്‍ധിച്ച എയര്‍യാത്രിക വര്‍ധനയും ഹോട്ടല്‍, റസ്റ്റോറന്‍റ്, ഹോസ്പിറ്റാലിറ്റി ഉപവിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയെ സഹായിച്ചിട്ടുണ്ട്. നിര്‍മ്മാണ മേഖലയില്‍ തുടരുന്ന മാന്ദ്യത്തിന്‍റെ ഫലമായി സ്റ്റില്‍ ഉപയോഗവും, സിമെന്‍റ് ഉല്പാദനവും കുറഞ്ഞു തന്നെയിരിക്കുന്നു. തൊഴില്‍ ലഭ്യതയെക്കുറിച്ചുള്ള പ്രതീക്ഷയും പുതിയ ബിസിനസ്സുകളുടെ വര്‍ധിക്കുന്ന ഡിമാന്‍റും 2016- നവംബര്‍ മുതല്‍ വര്‍ധന തുടരുന്ന സേവന മേഖലയിലെ പി.എം. ഐ മേഖലയിലും അതു നിലനിറുത്തുന്നു.

16. ഉപഭോക്തൃവില സൂചികയുടെ വര്‍ഷാവര്‍ഷമുള്ള മാറ്റങ്ങള്‍ ഉപയോഗിച്ച് അളക്കുന്ന റീട്ടൈല്‍ വിലക്കയറ്റം ഏപ്രിലില്‍ ചരിത്രത്തിലെ വലിയ താഴ്ന്നവിലയില്‍ എത്തി ചരിത്രപരമായി ഈ മാസത്തെ നില താഴ്ന്നത് ചില അടിസ്ഥാനകാരണങ്ങളാലാണ്. കടലവര്‍ഗങ്ങളുടെയും പച്ചക്കറികളുടേയും വിലക്കുറവാണ് ഭക്ഷ്യവസ്തുക്കളുടെ വലിയ വിലക്കുറവിനു വഴിവച്ച് വിലക്കയറ്റം കുറച്ചത്. ധാന്യങ്ങള്‍ ,മുട്ട, എണ്ണ, കൊഴുപ്പുള്ള വസ്തുക്കള്‍, സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങിയവയുടെ വിലയുടെ സാമാന്യ വിലനിരക്കും ഈ വില നഷ്ടത്തിനു കാരണമായി. പയറുവര്‍ഗങ്ങളുടെ കാര്യത്തില്‍ കൃഷിയുടെ ഏക്കറേജ് വര്‍ധിപ്പിച്ചതിനാല്‍ ലഭ്യത കൂടിയതും സംഭരണവും,കരുതല്‍ ശേഖരണവും ഇറക്കുമതിയും ആഗസ്റ്റ്2016 മുതല്‍ വിലക്കുറവിനു കാരണമായി. സിസണല്‍ രീതിയുമായി ബന്ധപ്പെട്ട് 'മണ്ഡി' കളില്‍ സാമാന്യം വര്‍ധിച്ച ഉല്പന്നങ്ങളുടെ വരവ് പച്ചക്കറിയുടെ വില ജൂലൈ 2016 മുതല്‍ കുറയാനിടയാക്കുകയും 2017 ജനുവരിയില്‍ വളരെ താഴുകയും ചെയ്തു. നോട്ടു പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ഉണ്ടായ വന്‍ വില്പന വിലയുടെ പതനത്തിന് ആക്കം കൂട്ടി. മണ്‍സൂണിനു മുമ്പുണ്ടാകുന്ന വില വര്‍ധനവും ഇത്തവണ ഉണ്ടായില്ല. എന്നാല്‍ ഇന്ധനമേഖലയില്‍ മൊത്തത്തില്‍ വിലക്കയറ്റമുണ്ടായി. ദ്രവീകൃത പെട്രോളിയം ഗ്യാസ് (എല്‍.പി. ജി) ന്‍റേയും, മണ്ണെണ്ണയുടേയും വില അന്തര്‍ദേശീയ വിലവര്‍ധനവ് അനുസരിച്ച് വര്‍ധിച്ച സബ്സിഡി കുറച്ചുകൊണ്ടുവരികയാണ്, ഈ മേഖലയില്‍ ഗ്രാമീണ വീടുകളിലെ ഇന്ധന ഉപയോഗം തുടര്‍ച്ചയായി 3-ാം മാസവും വര്‍ധിച്ചു. വര്‍ധനയില്‍ നഗരഗ്രാമ വ്യത്യാസം കുറഞ്ഞുവരികയാണ്. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ 3 മാസത്തേക്കും വരുന്ന ഒരു വര്‍ഷത്തേക്കുമുള്ള പ്രതീക്ഷിത വിലവര്‍ധന തോത് റിസര്‍വ് ബാങ്ക് സര്‍വ്വെ ചെയ്തതില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയത്.

17. ഭക്ഷ്യവിഭവങ്ങളും ഇന്ധനവും ഒഴിച്ച് നിലവാരം ഒരു മാസത്തിനുമുണ്ടായിരുന്നതില്‍ നിന്നും 60 ബേസിക് പോയിന്‍റുകള്‍ കുറഞ്ഞ 4.4 ശതമാനമായിരിക്കുകയാണ്. മുന്‍ മാസങ്ങളില്‍ അന്തര്‍ദേശീയ തലത്തില്‍ പെട്രോള്‍തലത്തില്‍ പെട്രോള്‍, ഡീസല്‍ വിലകള്‍ കുറഞ്ഞതനുസരിച്ച് വിലതാഴ്ത്താന്‍ വൈകുന്നതും ഈ കുറവിന് പൊതുവായിട്ടുണ്ട്. ഗതാഗതം, വാര്‍ത്താവിനിമയം, വിദ്യാഭ്യാസം, വിനോദം, ആരോഗ്യം, എന്നിവ ചേര്‍ന്ന സേവന മേഖലയില്‍ വിലക്കയറ്റം ലഘുവായിരുന്നു, വ്യവസായ വീക്ഷണ സര്‍വ്വേയും ഉല്പാദന സേവന മേഖലകളിലെ പി. എം. ഐയും കാണിക്കുന്നത് ഊര്‍ജ്ജമേഖലയിലെ വില നിശ്ചയം ദുര്‍ബലമായി തുടരുന്നു എന്നതാണ്.

18. ഏപ്രില്‍ മേയ് മാസത്തങ്ങളില്‍ പുറത്തിറക്കിയ 1.5 മില്യണ്‍ രൂപയുടെ പുതിയ നോട്ടുകളുടെ സര്‍ക്കുലേഷന്‍ വര്‍ധിച്ചതോടെ നോട്ടും പിന്‍വലിക്കലിനുശേഷം ബാങ്കിംഗ് സംവിധാനത്തില്‍ വന്ന അധിക ദ്രവ്യത അഥവാ ലിക്വിഡിറ്റി നിലനിറുത്താന്‍ കഴിഞ്ഞു തല്‍ഫലമായി ഏപ്രിലില്‍ 4.2 ട്രില്യണ്‍ രൂപയും മേയില്‍ 3.5 ട്രില്യന്‍ രൂപയും ആയി മൊത്തം അധികം ലിക്വിഡിറ്റിയുടെ പ്രതിദിനശരാശരിനിരക്ക് വര്‍ധിച്ചു. ബാങ്കുകള്‍ വര്‍ഷാവസാനം ബാലന്‍സ്ഷീറ്റിലെ അഡ്ജറ്റ്മെന്‍റിനായി ഉപയോഗിക്കുമായിരുന്ന അധിക റിസര്‍വ് റിലീസ് ചെയ്തതിലൂടെ വന്ന 0.8 ട്രില്യന്‍ രൂപയും അധിക ലിക്വിഡിററിയുടെ തോതു വര്‍ധിപ്പിച്ചു. ഈ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച പണം ചുരുക്കല്‍ നടപടികളും ഒരു ട്രില്യണ്‍ രൂപയോളം ബാധിക്കപ്പെടുന്നു. മണിമാര്‍ക്കറ്റ് നിരക്കിലുണ്ടായ താഴേക്കുള്ള നീങ്ങുന്ന സമ്മര്‍ദ്ദവും ഇല്ലാതാക്കി. 312 ദിവസം മുതല്‍ 329 ദിവസം വരെ കാലവധിയുള്ള ട്രഷറി ബില്ലുകള്‍ മാര്‍ക്കറ്റ് സ്റ്റബിലൈസേഷന്‍ പദ്ധതി പ്രകാരം പുറത്തിറക്കിയും 0.7 ട്രില്യന്‍ രൂപയുടെ കാഷ് മാനേജ്മെന്‍റ് ബില്‍ (സി.എം. ബി) സര്‍ക്കാരിന്‍റെ കാഷ് ബാലന്‍സ് കുറച്ചുകൊണ്ട് ലേലം ചെയ്തു. ഏപ്രില്‍ മാസത്തിലുണ്ടായ ഏകദേശം 3.8 ട്രില്യണ്‍ രൂപയുടെ മേയില്‍ ഉണ്ടായ 3.4 ട്രില്യണ്‍ രൂപയുടേയും അധിക ലിക്വിഡിറ്റി,വിവിധ കാലാവധിക്കുള്ള റിവേഴ്സ് റെപോ ലേലത്തിലൂടെ കുറച്ചും ആണ്. ഇതു സാധ്യമാക്കിയത്. ലിക്വിഡിറ്റി, അഡ്ജറ്റ്മെന്‍റ് സൗകര്യത്തിന്‍റെ ഇടനാഴി +/-50 ബിപി എസില്‍ നിന്ന് +/- .25 ബി പി എസിലേക്ക് 2017 ഏപ്രിലില്‍ ചുരുക്കിയതിലൂടെ വെയിറ്റഡ് ആവറേജ് കാള്‍ മണിനിരക്ക് (ഡബ്ളിയു എസി. ആര്‍) -പണ നയത്തിന്‍റെ പ്രവര്‍ത്തന ലക്ഷ്യം ഉദ്ദേശിച്ച ഇടനാഴിക്കുള്ളി നിറുത്തി ആപാരം ചെയ്യാന്‍ സാധിച്ചു, ഡബ്ളിയു, എ. സി ആറും പോളിസി റെപോനിരക്കും തമ്മിലുള്ള വിടവ് മാര്‍ച്ച് ഏപ്രിലിലെ 29-32 ബേസിക് പോയിന്‍റില്‍ നിന്നും മേയില്‍ 21 ബേസിക് പോയിന്‍റായി കുറച്ചുകൊണ്ട് വന്നതിലൂടെ കുറക്കാന്‍ കഴിഞ്ഞു.

19. സാവധാനം മെച്ചപ്പെട്ടുവരുന്ന ആഗോള വ്യാപാരത്തിന്‍റെ സാഹചര്യത്തില്‍ മാര്‍ച്ചിലും ഏപ്രിലും വാണിജ്യോല്പന്ന കയറ്റുമതി ഇരട്ടസംഖ്യയുടെ വളര്‍ച്ച കാട്ടി. ഇതില്‍ ഇഞ്ചിനിയറിംഗ് വസ്തുക്കള്‍, പെട്രോളിയം ഉല്പന്നങ്ങള്‍, രത്നങ്ങളും ആഭരണങ്ങളും റെഡിമേയ്ഡ് വസ്തുക്കള്‍, കെമിക്കലുകള്‍, എന്നിവയാണ് 80 ശതമാനം സംഭാവന ചെയ്തത്. വാണിജ്യോല്പന്നങ്ങളുടെ ഇറക്കുമതിയും ആഭ്യന്തരം ഡിമാന്‍റ് വര്‍ധിച്ചതിനാല്‍ 2011 നുശേഷം ഇതുവരെ ഉണ്ടാകാത്ത രീതിയില്‍ യു. എസ് ഡോളറില്‍ 47.2% വര്‍ധന രേഖപ്പെടുത്തി, ഒപെക് രാജ്യങ്ങള്‍ ഉല്പാദനം കുറച്ചതിനാല്‍ അന്തര്‍ദേശീയ തലത്തില്‍ ക്രൂഡ് ഓയില്‍ നിരക്ക് കുറച്ചതിനാല്‍ വിലയുടെ കാര്യം നോക്കിയാല്‍ പെട്രോളിയം ഉല്പന്നങ്ങളുടെ ഇറക്കുമതി വര്‍ധിച്ചു, സീസണിന്‍റേയും, ഉത്സവവേളയുടെയും ഫലമായി ആദ്യഘട്ടത്തില്‍ ഡിമാന്‍റ് കൂടിയതിനാല്‍ അളവു വച്ചു നോക്കുമ്പോള്‍ സ്വര്‍ണ ഇറക്കുമതി കൂടുകയുണ്ടായി. എന്നാല്‍ ഗുഡ്സ് ആന്‍റ് സര്‍വ്വീസ് ടാക്സ് ( ജി. എസ്. ടി) വന്നതോടെ സ്റ്റോക്ക് കൂടുന്ന സ്ഥിതിയാണുണ്ടായത്. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ ആകെ ഇറക്കുമതിയുടെ പകുതിയും എണ്ണ, സ്വര്‍ണ്ണം എന്നിവ ഒഴിച്ചുള്ള മറ്റ് ഇറക്കുമതികളായിരുന്നു. ഇലക്ട്രോണിക് വസ്തുക്കള്‍, പേള്‍, വില കൂടിയ കല്ലുകള്‍, കല്‍ക്കരി, മെഷീനറി മെഷീന്‍ റ്റൂളുകള്‍ എന്നിവയായിരുന്നു അന്തര്‍ദ്ദേശീയ മാര്‍ക്കറ്റില്‍ നിന്നും ഇറക്കുമതി ചെയ്ത വസ്തുക്കള്‍ കയറ്റുമതിയേക്കാള്‍ ഇറക്കുമതികൂടിയതിനാല്‍ വ്യാപാര കമ്മറ്റി വളരെ കൂടി. 2016-17 ല്‍ കറണ്ട് അക്കൗണ്ട് കമ്മിറ്റി ജി.ഡി. പി യുടെ ഒരു ശതമാനമായി തുടരാണു സാധ്യത. കഴിഞ്ഞ പാദവര്‍ഷത്തില്‍ നിന്നും വ്യത്യസ്തമായി. ആഗോള വളര്‍ച്ചാ പ്രതീക്ഷിത വര്‍ധിച്ചതിനാല്‍ നിക്ഷേപക സെന്‍റിമെന്‍റിന്‍റെ റിസ്ക്കെടുക്കാനുള്ള പ്രവണത വര്‍ധിച്ചുണ്‍. തല്‍ഫലമായി വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപം (എഫ് പി. ഐ) ഏപ്രില്‍ - മേയ് 2017 കൂടിയതിനാല്‍ മൂലധനനിക്ഷേപ വര്‍ധന ഉണ്ടായി. യൂണിയന്‍ ബഡ്ജറ്റില്‍ ടാക്സേഷന്‍ പ്രശ്നങ്ങളില്‍ വ്യക്തത ഉണ്ടായതും സംസ്ഥാന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വേഗത്തിലുള്ള ഘടനാപരമായ പരിഷ്ക്കാരങ്ങള്‍ക്കു വളമേകിയതും അനുകൂല ഘടകങ്ങളാണ്. 2017 ജൂണ്‍ 2 ന്‍റെ കണക്കനുസരിച്ച വിദേശ നാണയശേഖരം 381.2 ബില്യണ്‍ യു. എസ് ഡോളറാണ്.

അവലേകനം

20. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ വര്‍ധിച്ചുവന്ന സ്ഥിരപ്പെട്ടിരുന്ന വിലക്കയറ്റം ഏപ്രിലില്‍ പെട്ടെന്ന് കാര്യമായി കുറഞ്ഞുവന്നത് വിലക്കയറ്റത്തെ സംബന്ധിച്ച ഭാവിപ്രവചനത്തില്‍ പരിഗണിക്കേണ്ട പല പ്രശ്നങ്ങളും ഉയര്‍ത്തുന്നുണ്ട്. അസാധാരണമായി താഴേക്കു നീങ്ങിയതായി കണ്ട ഏപ്രിലിലെ നിലവാരം നിലനില്‍ക്കുമോ എന്നു വിലയിരുത്തേണ്ടതുണ്ട്.

ജോസ് ജെ. കാട്ടൂര്
ചീഫ് മാനേജർ

പത്രപ്രസ്താവന 2016-2017/3443

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰