Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (213.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/06/2021
റെസല്യൂഷൻ ഫ്രെയിംവർക്ക്-2.0: വ്യക്തികളുടെയും ചെറുകിട ബിസിനസു കളുടെയും കോവിഡ് -19 മായി ബന്ധപ്പെട്ട സമ്മർദ്ദത്തിനു പരിഹാരം - മൊത്തത്തിലുള്ള എക്സ്പോഷറിനുള്ള പരിധിയിലെ പുനരവലോകനം - 2021

ആർബിഐ/2021-22/46
ഡിഒആർ.എസ്ടിആർ.ആർഇസി. 20/21.04.048/2021-22

ജൂൺ 4, 2021

എല്ലാ വാണിജ്യ ബാങ്കുകൾക്കും (സ്മാൾ ഫിനാൻസ് ബാങ്കുകൾ,
ലോക്കൽ ഏരിയ ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെ)
എല്ലാ പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾക്കും/
സംസ്ഥാന സഹകരണ ബാങ്കുകൾക്കും/
ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾക്കും
എല്ലാ അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾക്കും
എല്ലാ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും
(ഹൗസിംഗ് ഫിനാൻസ് കമ്പിനികൾ ഉൾപ്പെടെ)

മാഡം/സർ,

റെസല്യൂഷൻ ഫ്രെയിംവർക്ക്-2.0: വ്യക്തികളുടെയും ചെറുകിട
ബിസിനസു കളുടെയും കോവിഡ് -19 മായി ബന്ധപ്പെട്ട സമ്മർദ്ദത്തിനു
പരിഹാരം - മൊത്തത്തിലുള്ള എക്സ്പോഷറിനുള്ള പരിധിയിലെ
പുനരവലോകനം - 2021

മേയ് 5-ന് "റെസല്യൂഷൻ ഫ്രെയിംവർക്ക്-2.0: കോവിഡ്-19 മായി ബന്ധപ്പെട്ട വ്യക്തികളുടെയും ചെറുകിട ബിസിനസുകളുടെയും സമ്മർദ്ദം" എന്ന വിഷയത്തിലെ ഡിഒആർ-എസ്.ടി.ആർ.-ആർഇസി.11/21.04.048/2021-22 സർക്കു ലറിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു.

2. മേൽപ്പറഞ്ഞ സർക്കുലറിലെ ക്ലാസ് 5, ഈ ചട്ടക്കൂടിന് കീഴിൽ റസല്യൂഷനുവേണ്ടി പരിഗണിക്കപ്പെടാൻ യോഗ്യരായ വായ്പക്കാരെ സംബന്ധിച്ച് വ്യക്തമാക്കുന്നു, കൂടാതെ ഇനിപ്പറയുന്ന ഉപവകുപ്പുകളും ഉൾപ്പെടുന്നു:

(ബി) ബിസിനസ്സ് ആവശ്യങ്ങൾക്കായി വായ്പകളും, അഡ്വാൻസുകളും പ്രയോജനപ്പെടുത്തിയ വ്യക്തികൾ. അവർക്ക് വായ്പ നൽകുന്ന സ്ഥാപനങ്ങളിൽ 2021 മാർച്ച് 31 വരെ 25 കോടി രൂപയിൽ കൂടാത്ത വായ്പ ഉണ്ടായിരിക്കാം.

(സി) മാർച്ച് 31, 2021 വരെ എം എസ് എം ഇ ആയി തരംതിരിച്ചിട്ടുള്ളവ ഒഴികെയുള്ള, ചില്ലറ-മൊത്തവ്യാപാരങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവ ഉൾപ്പെടെ യുള്ള ചെറുകിട ബിസിനസ് സ്ഥാപനങ്ങൾ. അവർക്ക് വായ്പ നൽകുന്ന സ്ഥാപനങ്ങളിൽ 2021 മാർച്ച് 31 വരെ 25 കോടി രൂപയിൽ കൂടാത്ത വായ്പ ഉണ്ടായിരിക്കാം.

3. ഒരു അവലോകനം നടത്തിയതിൻറെ അടിസ്ഥാനത്തിൽ, മുകളിലുള്ള പരിധികൾ 25 കോടിയിൽ നിന്ന് 50 കോടിയായി ഉയർത്താൻ തീരുമാനിച്ചിരിക്കുന്നു.

4. സർക്കുലറിലെ മറ്റെല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും.

വിശ്വസ്തതയോടെ,

(മനോരഞ്ജൻ മിശ്ര)
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰