Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (122.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 05/05/2021
ഫ്ലോട്ടിംഗ് പ്രൊവിഷനുകളുടെയും /എതിർ ചാക്രിക പ്രൊവിഷനിംഗ് ബഫറുകളുടെയും വിനിയോഗം

ആർ.ബി.ഐ/2021-22/28
ഡി.ഒ.ആർ.എസ്.റ്റി.ആർ.ആർ.ഇ.സി.10/21.04.048/2.21-22

2021 മേയ് 5

എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾക്കും
(പ്രാദേശിക ഗ്രാമീണ ബാങ്കുകളും പെയ്മെന്‍റ് ബാങ്കുകളും ഒഴികെ)

പ്രിയപ്പെട്ട സാർ/മേഡം,

ഫ്ലോട്ടിംഗ് പ്രൊവിഷനുകളുടെയും /എതിർ ചാക്രിക
പ്രൊവിഷനിംഗ് ബഫറുകളുടെയും വിനിയോഗം

ദയവുചെയ്ത് ബാങ്കുകളിലെ ഫ്ലോട്ടിങ് പ്രൊവിഷനുകളുടെ സൃഷ്ടി, കണക്ക് വയ്ക്കൽ, വെളിപ്പെടുത്തൽ, ഉപയോഗിക്കൽ എന്നീ കാര്യങ്ങളിലുള്ള ഞങ്ങളുടെ 2006 ജൂൺ 22ലെ ഡി.ബി.ഓ.ഡി. നമ്പർ ബി.പി ബി.സി 89/21.04.048/2005-06 നമ്പർ സർക്കുലറും 2007 മാർച്ച് 13ലെ ഡി ബി ഓ ഡി നമ്പർ ബിപി ബിസി 68/21.04.048/2006-07 നമ്പർ സർക്കുലറും നോക്കുക, ഒപ്പം എതിർ ചാക്രിക പ്രൊവിഷനിംഗ് ബഫറിന്‍റെ സൃഷ്ടിയും, ഉപയോഗിക്കലും സംബന്ധിച്ച ഞങ്ങളുടെ 2011 ഏപ്രിൽ 21 ലെ ഡി.ബി.ഒ.ഡി നം.ബി.പി.ബി.സി 87/21.04.048/2010-11 നമ്പർ സർക്കുലറും കാണുക. പ്രസ്തുത സർക്കുലറിൽ റിസർവ് ബാങ്കിന്‍റെ മുൻകൂർ അംഗീകാരത്തോടുകൂടി, സംവിധാനം ആകെ മാന്ദ്യം നേരിടുന്ന സമയങ്ങളിൽ, നിഷ്ക്രിയ ആസ്തിക്കുവേണ്ടി പ്രത്യേകം പ്രൊവിഷനുകൾ ഉണ്ടാക്കുവാൻ ബഫർ ഉപയോഗിക്കുന്നതിന് അനുവദിക്കപ്പെടുമെന്ന്, മറ്റു കാര്യങ്ങൾക്കൊപ്പം, ഞങ്ങൾ ബാങ്കുകളെ അറിയിച്ചിട്ടുണ്ടായിരുന്നു,

2. അതനുസരിച്ച്, ബോർഡ് അംഗീകരിച്ച നയങ്ങൾക്കനുസൃതമായി നിഷ്ക്രിയ ആസ്തികൾക്ക് വേണ്ടി പ്രത്യേകം പ്രൊവിഷനുകൾ ഉണ്ടാക്കുവാനായി ഞങ്ങളുടെ 2014 ഫെബ്രുവരി 7 ലെ ഡിബിഒഡി നമ്പർ ബിപി 95/21.04.048/2013-14 നമ്പർ സർക്കുലറും 2015 മാർച്ച് 30 ലെ ഡി.ബി.ആർ നമ്പർബി.പി.ബി.സി 79/21.04.048/2014-15 നമ്പർ സർക്കുലറും പ്രകാരം ബാങ്കുകളെ അവരുടെ കൈവശം 2013 മാർച്ച് 31 ന് ഉണ്ടായിരുന്ന ഫ്ലോട്ടിങ് പ്രൊവിഷനുകളുടെ 33 ശതമാനവും 2014 ഡിസംബർ 31ന് ഉണ്ടായിരുന്ന എതിർ ചാക്രിക പ്രൊവിഷനിംഗ് ബഫറിന്‍റെ 50 ശതമാനവും ഉപയോഗിക്കുവാൻ അനുവദിച്ചിട്ടുണ്ടായിരുന്നു.

3. ബാങ്കുകൾക്കുമേൽ കോവിഡ്-19 സംബന്ധമായ സമ്മർദ്ദങ്ങളുടെ പ്രതികൂല പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി മൂലധന സംരക്ഷണം പ്രാപ്തമാക്കുന്ന ഒരു നടപടി എന്ന നിലയിൽ നിഷ്ക്രിയ ആസ്തികൾക്ക് വേണ്ടി പ്രത്യേകം പ്രൊവിഷനുകൾ ഉണ്ടാക്കുവാനായി, അവരുടെ ബോർഡുകളുടെ മുൻകൂർ അനുമതിയോടുകൂടി 2020 ഡിസംബർ 31ന് തങ്ങളുടെ കൈവശമുണ്ടായിരുന്ന ഫ്ലോട്ടിങ് പ്രൊവിഷനുകളുടെയും എതിർ ചാക്രിക പ്രൊവിഷനിംഗ് ബഫറിന്‍റേയും 100 ശതമാനവും ഉപയോഗിക്കുവാൻ ബാങ്കുകളെ അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ഇപ്രകാരമുള്ള ഉപയോഗിക്കല്‍ ഉടനടി പ്രാബല്യത്തിൽ വരുന്നതും 2022 മാർച്ച് 31 വരെ തുടരുന്നതും അംഗീകരിക്കപ്പെട്ടിരിക്കുന്നു.

താങ്കളുടെ വിശ്വസ്തൻ
(മനോരഞ്ജൻ മിശ്റ)
ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰