Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (157.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/04/2021
വിദേശ വാണിജ്യ കടം കൊള്ളൽ (ECB) നയം- വിനിയോഗിക്കാത്ത ഈ സിബി (ECB) വരുമാനം നിശ്ചിത കാല നിക്ഷേപത്തിൽ സൂക്ഷിക്കുന്നതിനുള്ള കാലാവധിയിലെ ഇളവ്

RBI/2021-22/16
A.P.(DIRപരമ്പര) സർക്കലർ നം.1

2021 ഏപ്രൽ 7

എല്ലാ വിഭാഗം-1 അംഗീകൃത ഡീലർ ബാങ്കുകൾക്കും

മാഡം/സർ,

വിദേശ വാണിജ്യ കടം കൊള്ളൽ (ECB) നയം- വിനിയോഗിക്കാത്ത
ഈ സിബി (ECB) വരുമാനം നിശ്ചിത കാല നിക്ഷേപത്തിൽ
സൂക്ഷിക്കുന്നതിനുള്ള കാലാവധിയിലെ ഇളവ്

വികസനപരവും നിയന്ത്രണ സംബന്ധവുമായ നയങ്ങളിൻമേലുള്ള ഗവർണറുടെ 2021 ഏപ്രിൽ 7ലെ പ്രസ്താവനയുടെ 12ം ഖണ്ഡിക ദയവായി നോക്കുക. ഇതുമായി ബന്ധപ്പെട്ട് വിദേശ വാണിജ്യ കടംകൊള്ളലുകൾ, വ്യാപാര ക്രെഡിറ്റുകൾ, ഘടനാപരമായ ബാധ്യതകൾ എന്നതിനെപ്പറ്റിയുള്ള 2019 മാർച്ച് 26 ആം തീയതിയിലെ അഞ്ചാം നമ്പർ മുഖ്യ ശാസനത്തിന്‍റെ ഖണ്ഡിക 4.2 ലേക്ക് അംഗീകൃത വിഭാഗം 1 ഡീലർ (AD – Category 1) ബാങ്കുകളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഇതിൻ പ്രകാരം ഇ.സി.ബി കടംകൊള്ളലുകാരെ ഇന്ത്യയിലെ എ.ഡി വിഭാഗം 1 ബാങ്കുകളിൽ അവരുടെ ഇ.സി.ബി വരുമാനം (ECB Proceeds) നിശ്ചിത കാല നിക്ഷേപങ്ങളിൽ പരമാവധി മൊത്തം 12 മാസം സൂക്ഷിക്കുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ളതാണ്.

2. വ്യാവസായിക കൂട്ടായ്മകൾ ഉൾപ്പെടെയുള്ള ബന്ധപ്പെട്ടവരിൽ നിന്നുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിലും കോവിഡ്-19 മഹാമാരി ബാധിച്ചിട്ടുള്ള ഇ.സി.ബി കടംകൊള്ളലുകാർക്ക് ആശ്വാസം പ്രധാനം ചെയ്യണമെന്നുള്ള കാഴ്ചപ്പാടിലും ഒറ്റത്തവണ നടപടി എന്ന നിലയിൽ മുകളിൽ പറഞ്ഞ നിബന്ധനയിൽ ഇളവുവരുത്താൻ തീരുമാനിച്ചിരിക്കുന്നു. അതനുസരിച്ച് 2020 മാർച്ച് ഒന്നിനോ അതിനുമുമ്പോ ഉള്ള വിനിയോഗിക്കാത്ത ഡ്രോൺ ഡൗൺ വരുമാനം ഇന്ത്യയിലെ എ.ഡി വിഭാഗം ബാങ്കുകളിൽ 2022 മാർച്ച് 1 വരെയുള്ള അധിക കാലത്തേക്ക് പിൽക്കാല പ്രാബല്യത്തോടെ നിശ്ചിത കാല നിക്ഷേപങ്ങളിൽ സൂക്ഷിക്കാവുന്നതാണ്.

3. ഇസിബി (ECB) നയത്തിലെ മറ്റെല്ലാ നിബന്ധനകളും മാറ്റമില്ലാതെ തുടരുന്നതാണ്. എ.ഡി വിഭാഗം 1 ബാങ്കുകൾ ഈ സർക്കുലറിന്‍റെ ഉള്ളടക്കം അവരുടെ ഘടകങ്ങളുടെയും ഇടപാട്കാരുടെയും ശ്രദ്ധയിൽപ്പെടുത്തിയിരി ക്കേണ്ടതാണ്.

4. മുൻപു പറഞ്ഞ 2019 മാർച്ച് 26 ലെ അഞ്ചാം നമ്പർ മുഖ്യ ശാസനം ഈ മാറ്റങ്ങൾ ഉൾപ്പെടുത്താനായി നാളധീകരിക്കുന്നു.

5. ഈ സർക്കുലറിൽ അടങ്ങിയിട്ടുള്ള ശാസനങ്ങൾ വിദേശവിനിമയ മാനേജ്മെന്‍റ് നിയമം-1999 (1999 ൽ 42 ാമത്തെ) ന്‍റെ 10(4), 11(2) എന്നിവയ്ക്ക് കീഴിൽ പുറപ്പെടുവിച്ചിട്ടുള്ളവയും മറ്റേതെങ്കിലും നിയമത്തിൽ ആവശ്യപ്പെട്ടിട്ടുള്ള അനുമതികളെപറ്റിയോ അംഗീകാരങ്ങളെപ്പറ്റിയോ ഉള്ള മുൻവിധി കൂടാതെ ഉള്ളവയുമാണ്.

താങ്കളുടെ വിശ്വസ്തൻ

അജയകുമാർ മിശ്ര
ചീഫ് ജനറൽ മാനേജർ ഇൻചാർജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰