| ബാങ്കുകളുടെ ലാഭവിഹിതം പ്രഖ്യാപിക്കൽ |
ആർബിഐ/2020-21/75
ഡിഓആർ. നം.ബിപി.ബിസി.29/21.02.067/2020-21
ഡിസംബർ 4, 2020
എല്ലാ വാണിജ്യ ബാങ്കുകളും സഹകരണ ബാങ്കുകളും
മാഡം / പ്രിയപ്പെട്ട സർ,
ബാങ്കുകളുടെ ലാഭവിഹിതം പ്രഖ്യാപിക്കൽ
മുകളിൽ സൂചിപ്പിച്ച വിഷയത്തിൽ ഏപ്രിൽ 17, 2020 ലെ ഞങ്ങളുടെ സർക്കുലർ ഡിഓആർ.ബിപി.ബിസി.നം. 64/21.02.067/2019-20 ദയവായി പരിശോധിക്കുക.
2. കോവിഡ്-19 മഹാമാരിയെ തുടർന്നുണ്ടായ നിലവിലെ സമ്മർദ്ദവും ഉയർന്ന അനിശ്ചിതത്വവും കണക്കിലെടുക്കുമ്പോൾ, സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും നഷ്ടം ആഗിരണം ചെയ്യുന്നതിനും ബാങ്കുകൾ മൂലധനം സംരക്ഷിക്കുന്നത് തുടരേണ്ടത് അനിവാര്യമാണ്. ബാങ്കുകളുടെ ബാലൻസ് ഷീറ്റുകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും അതേ സമയം യഥാർത്ഥ സമ്പദ്‌വ്യവസ്ഥയ്ക്ക് വായ്പ നല്കുന്നതിനുമായി മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിലെ ലാഭത്തിൽ നിന്ന് ഇക്വിറ്റി ഷെയറുകളിൽ ബാങ്കുകൾ ലാഭവിഹിതം നൽകേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നു.
വിശ്വസ്തതയോടെ,
(ഉഷ ജാനകിരാമൻ)
ചീഫ് ജനറൽ മാനേജർ | |