| നിർദ്ദിഷ്ട വായ്പാ അക്കൗണ്ടുകളിലെ വായ്പക്കാർക്ക് ആറു മാസ കാലയളവിലേക്ക് (1.3.2020 മുതൽ 31.8.2020 വരെ) കൂട്ട് പലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം എക്സ്-ഗ്രേഷ്യ പേയ്മെന്‍റ് ആയി തിരിച്ചു നൽകുന്ന പദ്ധതി |
ആർബിഐ/2020-21/61
ഡിഓആർ.നം.ബിപി.ബിസി.26/21.04.048/2020-21
ഒക്‌ടോബർ 26, 2020
എല്ലാ വാണിജ്യ ബാങ്കുകളും (സ്മാൾ ഫിനാൻസ് ബാങ്കുകളും, ലോക്കൽ ഏരിയ ബാങ്കുകളും, പ്രാദേശിക ഗ്രാമീണ ബാങ്കുകളും ഉൾപ്പെടെ)
എല്ലാ പ്രാഥമിക(അർബൻ) സഹകരണ ബാങ്കുകൾ/ സംസ്ഥാന സഹകരണ ബാങ്കുകൾ/ ജില്ലാ സഹകരണ ബാങ്കുകൾ
എല്ലാ അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾ
എല്ലാ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ (ഹൗസിങ് ഫിനാൻസ് കമ്പനികൾ ഉൾപ്പെടെ)
മാഡം / പ്രിയപ്പെട്ട സർ,
നിർദ്ദിഷ്ട വായ്പാ അക്കൗണ്ടുകളിലെ വായ്പക്കാർക്ക് ആറു മാസ കാലയളവിലേക്ക് (1.3.2020 മുതൽ 31.8.2020 വരെ) കൂട്ട് പലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം എക്സ്-ഗ്രേഷ്യ പേയ്മെന്‍റ് ആയി തിരിച്ചു നൽകുന്ന പദ്ധതി
നിർദ്ദിഷ്ട വായ്പകൾ എടുത്തിട്ടുള്ള ഒരു വിഭാഗം ആളുകൾക്ക് ആറുമാസ കാലയളവിലേക്ക് (1.3.2020 മുതൽ 31.8.2020 വരെ) വായ്പത്തുകയുടെ കൂട്ട് പലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം വായ്പ നൽകിയിട്ടുള്ള സ്ഥാപനങ്ങൾ ഔദാര്യമായി തിരിച്ചു നൽകുന്ന പദ്ധതി ഭാരത സർക്കാർ ഒക്‌ടോബർ 23, 2020 ന് പ്രഖ്യാപിച്ചിരിക്കുന്നു. ഈ തുക വായ്പ എടുത്തിട്ടുള്ളവരുടെ അക്കൗണ്ടിൽ വരവ് വയ്‌ക്കേണ്ടതാണ്. ഈ പദ്ധതിയുടെ വിശദവിവരങ്ങൾ https://financialservices.gov.in/sites/default/files/Scheme%20Letter.pdf. എന്ന സൈറ്റിൽ ലഭ്യമാണ്.
2. വായ്പ നൽകുന്ന എല്ലാ സ്ഥാപനങ്ങളും ഈ പദ്ധതിയുടെ വ്യവസ്ഥകൾക്കനുസരിച്ച് നിർദിഷ്‌ട കാലയളവിനുള്ളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുന്നു.
വിശ്വസ്തതയോടെ,
(പ്രകാശ് ബലിയർ സിങ്)
ചീഫ് ജനറൽ മാനേജർ | |