Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (260.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 13/10/2020
1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (സഹകരണ ബാങ്കുകൾക്ക്
ബാധകമായത്) വകുപ്പുകൾ 31, ഒപ്പം 56 പ്രകാരം സമർപ്പിക്കേണ്ട
പ്രസ്താവനകള്‍ - സമയ പരിധി ദീർഘിപ്പിക്കല്‍

ആര്‍ബിഐ 2020-2021/55
ഡിഓആർ(പിസിബി).ബിപിഡി.സർ.നം.4/12.05.001/2020-21

ഒക്‌ടോബർ 13, 2020

ദി ചെയർമാൻ/ മാനേജിങ് ഡയറക്ടർ/ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾ,
എല്ലാ സംസ്ഥാന സഹകരണ ബാങ്കുകൾ/ ജില്ലാ സഹകരണ ബാങ്കുകൾ

മാഡം / പ്രിയപ്പെട്ട സർ,

1949 ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ടിലെ (സഹകരണ ബാങ്കുകൾക്ക്
ബാധകമായത്) വകുപ്പുകൾ 31, ഒപ്പം 56 പ്രകാരം സമർപ്പിക്കേണ്ട
പ്രസ്താവനകള്‍ - സമയ പരിധി ദീർഘിപ്പിക്കല്‍

ബാങ്കിംഗ് റെഗുലേഷൻ നിയമം, 1949 (ബാങ്കിംഗ് റെഗുലേഷൻ (ഭേദഗതി) ഓർഡിനൻസ്, 2020 ൽ കൂടി ഭേദഗതി ചെയ്തത്.) വകുപ്പുകൾ 31, ഒപ്പം 56 പ്രകാരം സമർപ്പിക്കേണ്ട പ്രസ്താവനകളുടെ സമയ പരിധി സെപ്തംബർ 30, 2020 വരെയുള്ള മൂന്നു മാസ കാലത്തേക്ക് കൂടി വീണ്ടും ദീർഘിപ്പിച്ചുകൊണ്ട് എല്ലാ പ്രാഥമിക (അർബൻ) സഹകരണ ബാങ്കുകൾക്കും (UCB) അയച്ചു കൊടുത്തിട്ടുള്ള ഓഗസ്റ്റ് 26, 2020 ലെ സർക്കുലർ ഡിഓആർ (പിസിബി).ബിപിഡി.സർ.നം.2/12.05.001/2020-21 ദയവായി പരിശോധിക്കുക.

2. കോവിഡ്-19 മഹാമാരി കാരണം സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കുവാൻ ബാങ്കുകൾ പ്രയാസം നേരിടുന്നതിനാൽ റിസർവ് ബാങ്കിന്‍റെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ ഭാരത സർക്കാർ സെപ്റ്റംബർ 29, 2020ൽ പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനത്തിൽ (No. S.O. 3377(E)) കൂടി നിയമത്തിലെ വകുപ്പുകൾ 31, 56 (t) എന്നിവ ഡിസംബർ 31, 2020 വരെ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് ബാധകമാകില്ലെന്ന് പ്രസ്താവിച്ചിരിക്കുന്നു. അതിനാൽ എല്ലാ UCB കളും മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്താവനകള്‍ ഡിസംബർ 31, 2020 നോ അതിനു മുൻപായോ റിസർവ് ബാങ്കിൽ സമർപ്പിക്കുമെന്ന് ഉറപ്പാക്കേണ്ടതാണ്.

3. ബാങ്കിങ് റെഗുലേഷൻ (ഭേദഗതി) നിയമം, 2020 സംസ്ഥാന സഹകരണ ബാങ്കുകൾക്കും ജില്ലാ സഹകരണ ബാങ്കുകൾക്കും ഇതുവരെ ബാധകമാക്കിയിട്ടില്ലാത്തതിനാൽ 2019-20 സാമ്പത്തിക വർഷത്തിലെ അക്കൗണ്ട്സ്, ബാലൻസ് ഷീറ്റ് ഒപ്പം ആഡിറ്ററുടെ റിപ്പോർട്ട് എന്നിവയുടെ മൂന്നു പകർപ്പുകൾ അടങ്ങുന്ന റിട്ടേൺ നിയമത്തിലെ വകുപ്പുകൾ 31, 56 (t) പ്രകാരം അതില്‍ സൂചിപ്പിച്ച കാലാവധി കഴിഞ്ഞ് 6 മാസത്തിനകം, അതായത് സെപ്റ്റംബർ 30, 2020 മുൻപായി റിസർവ് ബാങ്കിനും നാഷണൽ ബാങ്കിനും (നബാർഡ്) സമർപ്പിക്കേണ്ടതാണ്. എന്നിരുന്നാലും, നിലവിലുള്ള കോവിഡ് -19 മഹാമാരി മൂലം സാമ്പത്തിക പ്രസ്താവനകൾ തയ്യാറാക്കുവാൻ സംസ്ഥാന സഹകരണ ബാങ്കുകളും കേന്ദ്ര സഹകരണ ബാങ്കുകളും നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, റിസർവ് ബാങ്ക് ആക്ടിന്‍റെ സെക്ഷൻ 31 പ്രകാരം മേൽപ്പറഞ്ഞ വിഭാഗത്തിലെ ആദ്യ വ്യവസ്ഥ അനുസരിച്ച് 2020 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷം സമര്‍പ്പിക്കുവാനുള്ള റിട്ടേണുകൾ നൽകുന്നതിനുള്ള കാലയളവ് മൂന്ന് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. അതിനാൽ എല്ലാ സംസ്ഥാന/ ജില്ലാ സഹകരണ ബാങ്കുകളും മുകളിൽ പറഞ്ഞിരിക്കുന്ന റിട്ടേൺ ഡിസംബർ 31, 2020. ന് മുൻപായി റിസർവ് ബാങ്കിൽ സമർപ്പിക്കുമെന്ന് ഉറപ്പാക്കേണ്ടതാണ്.

വിശ്വസ്തതയോടെ

(നീരജ് നിഗം)
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰