Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (353.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 27/03/2020
ഗവൺമെന്‍റ് അക്കൗണ്ടുകളുടെ വർഷാന്ത കണക്കെടുപ്പ് കേന്ദ്ര/സംസ്ഥാന ഗവൺമെൻറുകളുടെ പണമിടപാടുകൾ- നിലവിലെ സാമ്പത്തിക വർഷത്തിലെ (2019-20) നടപടികൾ

RBI/2019-20/194
DGBA.GBD.No.1799/24.01.029/2019-20

മാർച്ച് 27, 2020

എല്ലാ ഏജൻസി ബാങ്കുകൾക്കും

പ്രിയപ്പെട്ട സർ/മാഡം,

ഗവൺമെന്‍റ് അക്കൗണ്ടുകളുടെ വർഷാന്ത കണക്കെടുപ്പ്
കേന്ദ്ര/സംസ്ഥാന ഗവൺമെൻറുകളുടെ പണമിടപാടുകൾ-
നിലവിലെ സാമ്പത്തിക വർഷത്തിലെ (2019-20) നടപടികൾ

2019-20 സാമ്പത്തിക വർഷത്തിൽ, ഏജൻസി ബാങ്കുകൾ നടത്തിയ എല്ലാ ഗവൺമെന്‍റ് പണമിടപാടുകളും, ഈ സാമ്പത്തിക വർഷത്തിൽ തന്നെ കണക്കിൽ ഉൾപ്പെടുത്തേണ്ടതാണ്. കോവിഡ്-19 മൂലം രാജ്യമാകെ സംജാതമായിട്ടുള്ള അഭൂതപൂർവ്വമായ സാഹചര്യം പരിഗണിച്ച്, 2020 മാർച്ച് 31-ന് ഗവൺമെന്‍റ് പണമിടപാടുകൾ കണക്കുകളിലുൾപ്പെടുത്തുന്നതും റിപ്പോർട്ടു ചെയ്യുന്നതും സംബന്ധിച്ച്, താഴെപ്പറയുന്ന ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

2. എല്ലാ ഏജൻസി ബാങ്കുകളും 2020 മാർച്ച് 31-ന് കൗണ്ടർ മുഖാന്തിരമുള്ള ഗവൺമെന്‍റ് പണമിടപാടുകൾ നടത്താനായി, അവയുടെ നിയുക്ത ശാഖകൾ തുറന്നു പ്രവർത്തിപ്പിക്കേണ്ടതാണ്.

3. റിയൽ ടൈം ഗ്രോസ്സ് സെറ്റിൽമെന്‍റ് സിസ്റ്റ (Real Time Gross settlement system RTGS) ത്തിലൂടെയുള്ള ഗവൺമെന്‍റ് ഇടപാടുകൾ 2020 മാർച്ച് 31-ന്, സമയം ദീർഘിപ്പിച്ച് നടത്തേണ്ടതാണ്. റിസർവ് ബാങ്കിന്‍റെ പേയ്മെന്‍റ് ആന്‍റ് സെറ്റിൽമെന്‍റ് ഡിപ്പാർട്ടുമെന്‍റ് ഇതു സംബന്ധിച്ച നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതാണ്. നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസഫറി (National Electronic Funds Transfer- NEFT) ലൂടെയുള്ള പണമിടപാടുകൾ, 2020 മാർച്ച് 31-ന്, എല്ലായ്പ്പോഴുംപോലെ 2400 മണിക്കൂറും തുടരും.

4. ഗവൺമെന്‍റു ചെക്കുകളുടെ കളക്ഷനുവേണ്ടി 2020, മാർച്ച് 31-ന് പ്രത്യേക ക്ലിയറിംങ്ങ് നടത്തുന്നതാണ്. ഇതിനുവേണ്ട നിർദ്ദേശങ്ങൾ ആർബിഐ യുടെ, ഡിപിഎസ്എസ് (DPSS) പുറപ്പെടുവിക്കുന്നതാണ്.

5. ജിഎസ്ടി അപ്ലോഡിംഗ് e. റിസീപ്റ്റ് ലഗേജ് ഫയലുകൾ ഉൾപ്പെടെ യുള്ള കേന്ദ്ര- സംസ്ഥാന ഗവൺമെന്‍റുകളുടെ പണമിടപാടുകൾ റിപ്പോർട്ടുചെയ്യുന്നതനുവേണ്ടി, റിപ്പോർട്ടിംഗ് ജാലകം, 2020 മാർച്ച് 31-ന് ദീർഘിപ്പിച്ച് 2020 ഏപ്രിൽ 1, 12.00 മണിവരെ തുറന്നിരിക്കു കയും ചെയ്യും.

6. ഏജൻസി ബാങ്കുകൾ മുകളിൽ പറഞ്ഞിരിക്കുന്ന പ്രത്യേക ക്രമീകര ണങ്ങൾക്ക് വേണ്ടത്ര പരസ്യം നൽകാൻ ശ്രദ്ധിക്കേണ്ടതാണ്.

വിശ്വാസപൂർവ്വം

(ചാരുലത എസ് കർ)
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰