Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (211.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 01/04/2020
ചരക്കുകളുടേയും സേവനങ്ങളുടേയും കയറ്റുമതി- കയറ്റുമതിപ്പണം ഈടാക്കലും ഇവിടെ സ്വീകരിക്കലും

RBI/2019-20/206
A.P. (DIR Series) Circular No. 27

ഏപ്രിൽ 01, 2020

കാറ്റഗറി-I ലുള്ള എല്ലാ ആതറൈസ് ഡ് ഡീലർ ബാങ്കുകള്‍ക്കും

മാഡം/ സർ,

ചരക്കുകളുടേയും സേവനങ്ങളുടേയും കയറ്റുമതി-
കയറ്റുമതിപ്പണം ഈടാക്കലും ഇവിടെ സ്വീകരിക്കലും

കോവിഡ്-19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന്‍റെ പശ്ചാത്തലത്തിൽ, കയറ്റുമതി വാണിജ്യസംഘടനകളിൽനിന്നും, കയറ്റുമതി വ്യാപാരത്തിൽ നിന്നും കിട്ടേണ്ട പണം വസൂലാക്കുന്നതിനുള്ള കാലപരിധി ദീർഘിപ്പി ക്കണമെന്ന് ആവശ്യപ്പെട്ട്, കേന്ദ്ര ഗവൺമെന്‍റിനും, റിസർവ് ബാങ്കിനും നിവേദനങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. ആയതിനാൽ, കേന്ദ്ര ഗവർൺമെ ന്‍റുമായി കൂടിയാലോചിച്ചശേഷം, ചരക്കുകള്‍, സോഫ്റ്റുവെയർ, മറ്റു സേവനങ്ങള്‍ എന്നിവയുടെ കയറ്റുമതിപ്പണം പൂർണ്ണമായും വസൂലാക്കുന്ന തിനും ഇൻഡ്യയിലെത്തിക്കാനുമുള്ള കാലപരിധി, 2020 ജൂലൈ 31 വരെ നടത്തിയിട്ടുള്ള കയറ്റുമതികളുടെ കാര്യത്തിൽ, കയറ്റുമതി നടത്തിയ തീയതി മുതൽ ഒൻപതുമാസങ്ങളിൽ നിന്നും പതിനഞ്ചു മാസങ്ങളായി വർദ്ധിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു.

2. ഇൻഡ്യക്കുപുറത്ത് സ്ഥാപിതമായിട്ടുള്ള പണ്ടകശാലകളിലേക്ക് നടത്തിയ കയറ്റുമതികൾക്കു ലഭിക്കാനുള്ള പണം പൂർണ്ണമായും ഈടാക്കുന്നതിനും ഇൻഡ്യയിലെത്തിക്കാനുമുള്ള കാലപരിധി സംബന്ധിച്ച വ്യവസ്ഥകളിൽ മാറ്റമില്ല.

3. എ.ഡി. കാറ്റഗറി-I ബാങ്കുകൾ അവരുടെ കക്ഷികളെ ഈ സർക്കുലറിന്‍റെ ഉള്ളടക്കം അറിയിക്കണം.

4. ഈ നിർദ്ദേശങ്ങൾ 1999-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെൻറ് ആക്ട് 42/1999 സെക്ഷൻ 10(4), 11(1) എന്നീ വകുപ്പുകൾ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതാണ്. മറ്റേതെങ്കിലും നിയമത്തിനുകീഴിൽ അനുവാദങ്ങളും അനുമതികളും എടുക്കണമെന്ന നിബന്ധനകൾക്ക് ഇത് ബാധകമല്ല.

വിശ്വാസപൂർവ്വം

(അജയ് കുമാർമിശ്ര)
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰