Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (261.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 03/04/2020
റുപ്പി ഡ്രായിംഗ് അറേഞ്ച്മെന്‍റ് (Rupee Drawing Arrangement) പി.എം. കെയർസ് (Prime Minister’s Citizen Assistance and Relief in emergency Situations) ഫണ്ടിലേക്കുള്ള പണമടവ്

RBI/2019-20/208
A.P. (DIR Series) Circular No. 28

ഏപ്രിൽ 03, 2020

എല്ലാ കാറ്റഗറി I ആതറൈസ്ഡ് ഡീലർ ബാങ്കുകൾക്കും

മാഡം/സർ,

റുപ്പി ഡ്രായിംഗ് അറേഞ്ച്മെന്‍റ് (Rupee Drawing Arrangement) പി.എം.
കെയർസ് (Prime Minister’s Citizen Assistance and Relief in emergency Situations)
ഫണ്ടിലേക്കുള്ള പണമടവ്

നോൺ റസിഡന്‍റ് എക്സ്ചേഞ്ച് സ്ഥാപനങ്ങളുടെ റുപ്പി/ വിദേശ നാണ്യ കറൻസി വോസ്ട്രോ അക്കൗണ്ടുകൾ തുടങ്ങുന്നതും തുടരുന്നതും സംബന്ധിച്ച് 2016 ജനുവരി 01-നു പുറപ്പെടുവിച്ചതും, കാലാകാലങ്ങളിൽ ഭേദഗതി ചെയ്തതുമായ, അത്തരം അക്കൗണ്ടുകളിൽ റുപ്പി ഡ്രായിംങ് അറേൻഞ്ച്മെന്‍റ് (RDA) ചാനലുകളിലൂടെ അനുവദിച്ചിട്ടുള്ള ഇടപാടുകളെ സംബന്ധിച്ച പ്രാമാണിക നിർദ്ദേശങ്ങളുടെ 4-ാം ഖണ്ഡികയിലേക്ക് ആതറൈസ്ഡ് ഡീലർ കാറ്റഗറി- I (AD-Cat- I) ബാങ്കുകളുടെ ശ്രദ്ധക്ഷണി ക്കുന്നു.

2. നോവെൽ കൊറോണ വൈറസ് (കോവിഡ്-19) മഹാമാരി പൊട്ടിപുറപ്പെട്ട സാഹചര്യത്തിൽ, ഇന്ത്യാഗവൺമെൻറുമായി ചർച്ചചെയ്തശേഷം, നോൺ റസിഡൻറുകളിൽ നിന്നും, പി.എം. കേയേഴ്സ് ഫണ്ടിലേക്ക് (Prime Minister’s Citizen Assistance and Relief in Emergency Situations) നോൺ റസിഡന്‍റ് എക്ചേഞ്ച് സ്ഥാപനങ്ങളിലൂടെയുള്ള പണമടവ് അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നു. AD Cat- I ബാങ്കുകൾ ഈ പണമടവുകൾ നേരിട്ട് ഈ ഫണ്ടിലേക്ക് നടത്തണ മെന്നും, പണമടച്ചവരുടെ വിവരങ്ങൾ അവർതന്നെ രേഖപ്പെടുത്തി വയ്ക്കണമെന്നുള്ള ഉപാധിയോടെയാണിത്.

3. മേൽകാണിച്ച മാറ്റം പ്രതിഫലിക്കുന്ന രീതിയിൽ നോൺ റസിഡന്‍റ് എക്ചേഞ്ച് സ്ഥാപനങ്ങളുടെ റുപ്പി/വിദേശനാണ്യ കറൻസി വോസ്ട്രോ അക്കൗണ്ടുകൾ തുടങ്ങുന്നതും, തുടരുന്നതും സംബന്ധിച്ച പ്രാമാണിക നിർദ്ദേശങ്ങൾ നാളതീകരിക്കുകയും ചെയ്യണം.

4. 1999-ലെ ഫോറിൻ എക്സചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ആക്ട് 42/1999) സെക്ഷൻ 10(4), സെക്ഷൻ 11(1) പ്രകാരമാണ് ഈ സർക്കുലറിലടങ്ങിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. മറ്റേതെങ്കിലും നിയമങ്ങൾ അനുസരിച്ചുള്ള അനുമതികളോ, തീർപ്പുകളോ എടുക്കേണ്ടതുണ്ടെങ്കിൽ ആ നിബന്ധനകൾക്ക് ഈ നിർദ്ദേശങ്ങൾ ബാധകമല്ല.

വിശ്വാസപൂർവ്വം

(അജയകുമാർ മിശ്ര)
ചീഫ് ജനറൽ മാനേജർ ഇൻ-ചാർജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰