Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (354.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 29/04/2020
നിയന്ത്രണപരമായ ഔദ്യോഗിക റിപ്പോർട്ടുകൾ-സമയക്രമങ്ങൾ ദീർഘിപ്പിക്കുന്നതു സംബന്ധിച്ച്

RBI/2019-20/228
DOR.BP.BC.No.68/21.04.018/2019-20

ഏപ്രിൽ 29, 2020

എല്ലാ ഷെഡ്യൂൾഡ് വാണിജ്യബാങ്കുകൾ
(ആർആർബികളും, സ്മാൾ ഫിനാൻസ് ബാങ്കുകളും ഉൾപ്പെടെ)
പെയ്മെൻറ് ബാങ്കുകൾ ലോക്കൽ ഏരിയാ ബാങ്കുകൾ,
അഖിലേന്ത്യാ ധനകാര്യ സ്ഥാപനങ്ങൾ, എല്ലാ സഹകരണ
ബാങ്കുകൾ എന്നിവയ്ക്കായി

മാഡം/പ്രിയപ്പെട്ട സർ,

നിയന്ത്രണപരമായ ഔദ്യോഗിക റിപ്പോർട്ടുകൾ-സമയക്രമങ്ങൾ
ദീർഘിപ്പിക്കുന്നതു സംബന്ധിച്ച്

കോവിഡ്-19 മഹാമാരിമൂലം വന്നുചേർന്ന തടസ്സങ്ങൾ പരിഗണിച്ച്, പലവിധ നിയന്ത്രണപരമായ ഔദ്യോഗിക റിപ്പോർട്ടുകൾ സമർപ്പിക്കാൻ നേരിടുന്ന പ്രയാസങ്ങൾ ലഘൂകരിക്കാൻ, അവ സമർപ്പിക്കേണ്ട സമയക്രമങ്ങൾ ദീർഘിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

2. ഇതനുസരിച്ച്, മേൽക്കാണിച്ചിട്ടുള്ള സ്ഥാപനങ്ങൾ, റഗുലേഷൻ വകുപ്പിൽ സമർപ്പിക്കേണ്ടുന്ന നിയന്ത്രണപരമായ ഔദ്യോഗിക റിപ്പോർട്ടുകൾ 30 ദിവസത്തെ കാലതാമസമെടുത്തു സമർപ്പിച്ചാൽ മതിയാകും. 2020 ജൂൺ 30 വരെ സമർപ്പിക്കേണ്ടുന്ന നിയന്ത്രണപരമായ റിപ്പോർട്ടുകൾക്ക് ഇതു ബാധകമായിരിക്കും. കൂടുതൽ വിവരങ്ങൾ അനുബന്ധത്തിൽ കൊടുത്തിട്ടുണ്ട്. റിപ്പോർട്ടുകൾ സമർപ്പിക്കാൻ കഴിവുള്ള സ്ഥാപനങ്ങൾക്ക് അപ്രകാരം തുടർന്നും നൽകാം.

3. 1949-ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട്, ആർബിഐ ആക്ട് 1934 എന്നിവ പ്രകാരം സമർപ്പിക്കേണ്ട നിയമപരമായ (Statutory) ഔദ്യോഗിക റിപ്പോർട്ടുകൾക്കും മറ്റേതെങ്കിലും ആക്ടുകൾ പ്രകാരം സമർപ്പി ക്കേണ്ട റിപ്പോർട്ടുകൾക്കും (ഉദാ. സിആർആർ എസ്എൽആർ തുടങ്ങിയവ) ദീർഘിപ്പിച്ച സമയക്രമം അനുവദനീയമല്ല എന്ന കാര്യം ശ്രദ്ധിക്കുക.

4. കൂടാതെ, റഗുലേഷൻ ഡിപ്പാർട്ടുമെൻറിനുള്ള എല്ലാ സന്ദേശങ്ങളും, കഴിയാവുന്നതും കോർപ്പറേറ്റ്മെയിലായി (പേപ്പറുകളുടെ സഞ്ചാരം ഒഴിവാക്കികൊണ്ട്) അയക്കേണ്ടതാണ്. ഇനിയൊരറിയിപ്പുണ്ടാവുന്നതു വരെ ഈ സംവിധാനം തുടരും.

വിശ്വാസപൂർവ്വം

(സൗരവ് സിൻഹ)
ചീഫ് ജനറൽ മാനേജർ ഇൻ-ചാർജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰