RBI/2019-20/232
A.P. (DIR Series) Circular 31
മേയ് 18, 2020
വിഭാഗം I-ലുള്ള ആതറൈസ് ഡ് ഡീലർമാർ
മാഡം/സർ,
നഷ്ടസാദ്ധ്യത നിയന്ത്രണവും ബാങ്കുകളുടെ പരസ്പര ഇടപാടുകളും
വിദേശവിനിമയത്തിലുണ്ടാകാവുന്ന നഷ്ടസാദ്ധ്യതയുടെ
ഹെഡ്ജിംഗ് -നടപ്പിൽ വരുന്ന തീയതി
2020 ഏപ്രിൽ 7-ന് പുറപ്പെടുവിച്ച A.P. (DIR Series) സർക്കുലർ നമ്പർ 29 പ്രകാരമുള്ള വിദേശവിനിമയത്തിലുണ്ടാകാവുന്ന നഷ്ടസാദ്ധ്യതയെ സംബന്ധിച്ച നിർദ്ദേശങ്ങൾ കാണുക. ഈ നിർദ്ദേശങ്ങൾ 2020 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരേണ്ടതായിരുന്നു.
2. കമ്പോളപങ്കാളികളിൽനിന്നും ലഭിച്ച അപേക്ഷകളുടേയും, നോവൽ കൊറോണ വൈറസ് രോഗം (കോവിഡ്-19) പൊട്ടിപ്പുറപ്പെട്ടതുകാരണം നേരിട്ട ബുദ്ധിമുട്ടുകളുടേയും സാഹചര്യത്തിൽ, ഈ നിർദ്ദേശങ്ങൾ 2020 സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വരണമെന്ന് തീരുമാനി ച്ചിരിക്കുന്നു.
3. ഓഫ് ഷോർ നോൺ ഡെലിവറബിൾ റുപ്പി ഡെറിവേറ്റീവ് മാർക്കറ്റ് (off shore Non deliverable Rupee Derivative Market) കളിലെ പങ്കാളികൾക്കുള്ള 2020 മാർച്ച് 27-ലെ A.P. (DIR Series) സർക്കുലർ നമ്പർ 23-ൽ പ്രതിപാദിച്ചിട്ടുള്ള നിർദ്ദേശങ്ങൾ, ഇപ്പോഴുള്ളതുപോലെ 2020 ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരും.
4. ഈ സർക്കുലറിൽ അടങ്ങിയ നിർദ്ദേശങ്ങൾ 1999-ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്ട് (ആക്ട് നമ്പർ 42/1999) സെക്ഷൻ
10(4), 11(1) എന്നീ വകുപ്പുകൾ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതാകുന്നു. മറ്റേതെങ്കിലും നിയമ പ്രകാരമുള്ള അനുവാദങ്ങൾക്കും അനുമതി കളും എടുക്കണമെന്ന നിബന്ധനകൾക്ക് ഇത് ബാധകമല്ലാത്ത തുമാകുന്നു.
വിശ്വാസപൂർവ്വം
(ഡിംപിൾ ഭാണ്ഡിയാ)
ജനറൽ മാനേജർ ഇൻ ചാർജ് |