Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (295.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 22/05/2020
വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർക്കുള്ള വോളണ്ടറി റിട്ടൻഷൻ റൂട്ട് (Voluntary Retention Route, (VRR) ഡെറ്റ് (Debt) നിക്ഷേപങ്ങൾ-ഇളവുകൾ)

RBI/2019-20/239
A.P. (DIR Series) Circular 32

മേയ് 22, 2020

അധികാരപ്പെടുത്തിയിട്ടുള്ള എല്ലാവർക്കും

മാഡം/സർ,

വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർക്കുള്ള വോളണ്ടറി
റിട്ടൻഷൻ റൂട്ട് (Voluntary Retention Route, (VRR) ഡെറ്റ് (Debt)
നിക്ഷേപങ്ങൾ-ഇളവുകൾ)

ആതറൈസ്ഡ് ഡീലർ കാറ്റഗറി I (AD Category-I) ബാങ്കുകളുടെ ശ്രദ്ധ, 2019 ഒക്ടോബർ 17-ലെ FEMA 396/2019-RB നമ്പരിലുള്ള വിജ്ഞാപനപ്രകാരം, പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്‍റ് (ഡെറ്റ് ഇൻസ്ട്രുമെന്‍റ്സ്) റഗുലേഷൻസിന്‍റെ കാലാകാലം ഭേദഗതി ചെയ്തിട്ടു ള്ളതും, പ്രസക്തമായതുമായ നിർദ്ദേശങ്ങളിലേക്ക് ക്ഷണിക്കുന്നു. വോളണ്ടറി റിട്ടൻഷൻ റൂട്ടിൻ (VRR) കീഴിൽ നിക്ഷേപ പരിധി അലോട്ട്മെന്‍റ് പുനരാരംഭിക്കുന്നതിനെ സംബന്ധിച്ച 2019, മെയ് 24-ലെ AP (DIR Series) circular No. 34 (നിർദ്ദേശങ്ങൾ എന്ന് ഇനിമുതൽ അറിപ്പെടുന്നവ) ഒപ്പം 2020 ജനുവരി 23-ലെ AP (DIR Series) Circular No. 19, 2020 ജനുവരി 23-ലെ പ്രസ്സ് റിലീസ് എന്നിവയിലേക്കും ശ്രദ്ധക്ഷണിക്കുന്നു.

2. നിർദ്ദേശങ്ങളുടെ അനുബന്ധം ഖണ്ഡിക 6(എ) പ്രകാരം ഫോറിൻ പോർട്ട്ഫോളിയോ നിക്ഷേപകർ (FPIs) അവരുടെ കമ്മിറ്റഡ് പോർട്ട്ഫോളിയോ പരിമാണത്തിലെ (Committed Portfolios size) (CPS) 75%, അലോട്ട്മെന്‍റ് തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ നിക്ഷേപിക്കേ ണ്ടതാണ്. കോവിഡ്-19 മൂലം വന്നു ചേർന്ന തടസ്സങ്ങൾ കണക്കാക്കി നിക്ഷേപ പരിധി 2020 ജനുവരി 24-നും (നിക്ഷേപ പരിധികൾ അലോട്ട്മെന്‍റ് പുനരാരംഭിച്ച ദിവസം) 2020 ഏപ്രിൽ 30-നും മദ്ധ്യേ അലോട്ട്മെന്‍റു നൽകിയിട്ടുള്ള FPIകൾ, അവരുടെ CPS ന്‍റെ 75% നിക്ഷേപിക്കുന്നതിനു ഒരു മൂന്നുമാസത്തെ സമയംകൂടി അനുവദിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നു. ഇപ്രകാരം ദീർഘിപ്പിച്ച അധികസമയം ഉപയോഗിക്കുന്ന FPI കളുടെ നിക്ഷേപങ്ങൾ കൈവശം വയ്ക്കാനുള്ള കാലയളവ് (നിക്ഷേപ പരിധി അലോട്ട്മെന്‍റ് നൽകിയപ്പോൾ ഉറപ്പിച്ച കാലയളവ്) തുടങ്ങാനുള്ള സമയം FPI അവയുടെ CPS ന്‍റെ 75% നിക്ഷേപിക്കുന്ന തീയതി മുതൽ എന്ന് പുനർ നിശ്ചയിക്കും.

3. ഈ നിർദ്ദേശങ്ങൾ 1999-ലെ ഫോറിൻ എക്സേഞ്ച് മാനേജ്മെന്‍റ് ആക്ടിലെ (42/1999) സെക്ഷൻ 10(4), 11(1) വകുപ്പുകൾ പ്രകാരം പുറപ്പെടുവിച്ചിട്ടുള്ളതാണ്. മറ്റേതെങ്കിലും നിയമപ്രകാരം ഉത്തരവുകളോ, അനുമതികളോ എടുക്കണമെന്ന നിബന്ധനകൾക്ക്, ഈ നിർദ്ദേശങ്ങൾ ബാധകമല്ല.

വിശ്വാസപൂർവ്വം

(ഡിംപിൾ ഭാണ്ഡിയാ)
ജനറൽ മാനേജർ ഇൻ ചാർജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰