Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (196.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 04/06/2020
മൃഗസംരക്ഷണം, ക്ഷീരോല്പാദനം, മത്സ്യ ബന്ധനം ഉൾപ്പെടെയുള്ള കാർഷിക പ്രവർത്തനങ്ങൾക്കുള്ള ഹ്രസ്വകാല വായ്പകൾക്കു പലിശാനുകൂല്യവും (Interest, Subversion-IS) കൃത്യമായ തിരിച്ചടവിനുള്ള പ്രോത്സാഹനവും (Prompt Repayment Incentive-PRI) കോവിഡ്-19 മൂലം കാലാവധി ദീർഘിപ്പിക്കൽ

RBI/2019-20/250
FIDD.CO.FSD.BC.No.25/05.02.001/2019-20

ജൂൺ 04, 2020

എല്ലാ പൊതുമേഖല/സ്വകാര്യമേഖല ഷെഡ്യൂൾഡ് വാണിജ്യ
ബാങ്കുകളുടെ ചെയർമാൻ/മാനേജിംഗ് ഡയറക്ടർ, സി.ഇ.ഒ.
എന്നിവർക്കായി

മാഡം/ പ്രിയപ്പെട്ട സർ,

മൃഗസംരക്ഷണം, ക്ഷീരോല്പാദനം, മത്സ്യ ബന്ധനം ഉൾപ്പെടെയുള്ള
കാർഷിക പ്രവർത്തനങ്ങൾക്കുള്ള ഹ്രസ്വകാല വായ്പകൾക്കു
പലിശാനുകൂല്യവും (Interest, Subversion-IS) കൃത്യമായ
തിരിച്ചടവിനുള്ള പ്രോത്സാഹനവും (Prompt Repayment Incentive-PRI)
കോവിഡ്-19 മൂലം കാലാവധി ദീർഘിപ്പിക്കൽ

കർഷകർക്കുള്ള വായ്പകളുടെ തിരിച്ചടവിന്‍റെ ദീർഘിപ്പിച്ച കാലാവധി 2020 മെയ് 31 വരെയോ വായ്പ തിരിച്ചടക്കുന്നതുവരെയോ (ഏതാണ് ആദ്യം) ഉള്ള കാലയളവിലും 2% ഐഎസിന്‍റെയും 3% പിആർഐ യുടെയും ലഭ്യത തുടരുമെന്ന ഗവൺമെന്‍റെിന്‍റെ തീരുമാനം അറിയിച്ചു കൊണ്ടുള്ള 2020 ഏപ്രിൽ 21-ലെ FDDD.CO.FSD.BC.No.24/05.02.001/2019-20 നമ്പരിലുള്ള സർക്കുലർ പരിശോധിച്ചാലും.

2. ലോക്ഡൗൺ ദീർഘിപ്പിച്ചതിനാലും കോവിഡ്-19 മൂലമുള്ള തടസ്സം തുടരുന്നതിനാലും, ആർ.ബി.ഐ., 2020 മേയ് 23-ലെ സർക്കുലറിൻ പ്രകാരം മൂന്നുമാസക്കാലത്തേയ്ക്കുകൂടി, അതായത് 2020 ആഗസ്റ്റു 31 വരെ മോറട്ടോറിയം ദീർഘിപ്പിക്കുവാൻ വായ്പാസ്ഥാപനങ്ങൾക്ക് അനുവാദം നൽകിയിട്ടുണ്ട്. ദീർഘിപ്പിച്ച മോറട്ടോറിയം കാലയളവിൽ, കർഷകർ കൂടുതൽ പലിശ നൽകേണ്ടതില്ല എന്നുറപ്പാക്കാൻ, 2% ഐഎസിന്‍റേയും, 3% പി.ആർ.ഐ.യുടേയും തിരിച്ചടവിനുള്ള ദീഘിപ്പിച്ച കാലാവധിയായ 2020 ആഗസ്റ്റു 31, അല്ലെങ്കിൽ എന്നാണോ തിരിച്ചടക്കുന്നത് (ഏതാണോ ആദ്യം വരുന്നത്) അന്നുവരെ ലഭ്യത തുടരണമെന്ന് ഇൻഡ്യാ ഗവൺമെന്‍റ് തീരുമാനിച്ചിരിക്കുന്നു. ഈ ആനുകൂല്യം കൃഷി, മൃഗസംരക്ഷണം, ക്ഷീരോല്പാദനം മത്സ്യബന്ധനം, (എഎച്ച്ഡിഎഫ്) എന്നിവയ്ക്കുള്ള, ഓരോ കർഷകനും 3 ലക്ഷം രൂപ വരെയുള്ള ഹ്രസ്വകാല വായ്പയ്ക്ക് (എ.എച്ച്.ഡി.എഫ്. കർഷകർക്ക് ഒരാളിന് 2 ലക്ഷം രൂപ വരെ) ബാധകമായി രിക്കും.

3. മറ്റെല്ലാ വ്യവസ്ഥകളും നിർദ്ദേശങ്ങളും മാറ്റമില്ലാതെ തുടരും.

വിശ്വാസപൂർവ്വം

(സൊനാലി സെൻഗുപ്ത)
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰