ആര്‍ബിഐ/2020-21/19
ഡിഒആര്‍.നം.ബിസി.ബിസി/6/21.04.048/2020-21
ഓഗസ്റ്റ് 6, 2020
എല്ലാ ഷെഡ്യൂള്‍ഡ് കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കും
(റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ ഉള്‍പ്പെടെ)
മാഡം / പ്രിയപ്പെട്ട സര്‍,
കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി നല്‍കുന്ന സ്വര്‍ണ്ണപ്പണ്ട പണയ വായ്പകള്‍
2014 ജൂലൈ 22-ാം തീയതിയിലെ സര്‍ക്കുലര്‍ ഡിബിഒഡി.നം.ബിപി. ബിസി.27/21.04.048/2014-15, 2017 ഫെബ്രുവരി 16-ാം തീയതിയിലെ സര്‍ക്കുലര്‍ ഡിബിആര്‍. ആര്‍ആര്‍ബി.ബിസി.നം.53/31.01.001/2016-17 എന്നിവ ദയവായി പരിശോധിക്കുക. നിലവിലുള്ള മാര്‍ഗ്ഗരേഖകള്‍ പ്രകാരം സ്വര്‍ണ്ണാഭരണങ്ങളുടെയും പണ്ടങ്ങളുടെയും പണയത്തിന്‍മേല്‍ ബാങ്കുകള്‍ അനുവദിക്കുന്ന വായ്പകള്‍ സ്വര്‍ണ്ണാഭരണങ്ങളുടെയും പണ്ടങ്ങളുടെയും വിലയുടെ 75 ശതമാനത്തില്‍ കവിയാന്‍ പാടില്ല.
2. കുടുംബങ്ങളുടെയും സംരംഭകരുടെയും ചെറുകിട ബിസിനസുകളുടെയും മേല്‍ കോവിഡ് 19 മൂലമുണ്ടായ സാമ്പത്തിക പ്രത്യാഘാതം കൂടുതല്‍ ലഘൂകരിക്കുകയെന്ന ഉദ്ദേശ്യത്തോടെ, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി സ്വര്‍ണ്ണാഭരണങ്ങളുടെയും പണ്ടങ്ങളുടെയും പണയത്തിന്‍മേല്‍ നല്‍കുന്ന വായ്പകളില്‍ അനുവദനീയമായ വായ്പാ-സ്വര്‍ണ്ണ മൂല്യ അനുപാതം 75 ശതമാനത്തില്‍ നിന്നും 90 ശതമാനമായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. കോവിഡ് 19 കാരണമായി വായ്പക്കാരുടെ കൈവശമുള്ള പണത്തിന്റെ കാര്യത്തില്‍ താത്കാലികമായുണ്ടാകുന്ന പൊരുത്തമില്ലായ്മയെ മറികടക്കാന്‍ അവരെ പര്യാപ്തമാക്കുമാറ് വര്‍ധിപ്പിച്ച വായ്പ - സ്വര്‍ണ്ണ മൂല്യ അനുപാതം 2021 മാര്‍ച്ച് 31 വരേയ്ക്കും ബാധകമായിരിക്കും. എന്നാല്‍ 2021 ഏപ്രില്‍ 1-നോ അതിനുശേഷമോ അനുവദിക്കുന്ന പുതിയ സ്വര്‍ണ്ണപണയ വായ്പകള്‍ക്കുള്ള വായ്പാ-സ്വര്‍ണ്ണമൂല്യ അനുപാതം 75 ശതമാനം തന്നെയായിരിക്കും.
3. മുകളില്‍ പരാമര്‍ശിക്കപ്പെട്ട സര്‍ക്കുലറുകളിലെ മറ്റ് വ്യവസ്ഥകളും നിബന്ധനകളും ബാധകമായി നിലനില്‍ക്കുന്നതാണ്.
താങ്കളുടെ വിശ്വസ്തതയുള്ള
(സൗരവ് സിന്‍ഹ)
ചീഫ് ജനറല്‍ മാനേജര്‍- ഇന്‍- ചാര്‍ജ് |