ആര്‍ബിഐ/2020-21/17
ഡിഒആര്‍.നം.ബിപി.ബിസി/4/21.04.048/2020-21
ഓഗസ്റ്റ് 6, 2020
എല്ലാ കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ക്കും
(സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍
ഉള്‍പ്പെടെ)
എല്ലാ പ്രൈമറി (അര്‍ബന്‍) കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍/ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍/ ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ- ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും എല്ലാ ഓള്‍ ഇന്ത്യാ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും എല്ലാ ബാങ്കിങ്- ഇതര ധനകാര്യ കമ്പനികള്‍ക്കും.
പ്രിയപ്പെട്ട സര്‍ / മാഡം,
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖല - വായ്പകളുടെ പുന:സംഘടന.
ഈ വിഷയം സംബന്ധിച്ച് 2020 ഫെബ്രുവരി 11-ാം തീയതി പുറപ്പെടുവിച്ച സര്‍ക്കുലര്‍ ഡിഒആര്‍. നം.ബിപി. ബിസി.34/21.04.048/2019-20 ദയവായി പരിശോധിക്കുക.
2. കോവിഡ് 19 ന്റെ തിക്തഫലങ്ങളെ നേരിടാനായി ജീവനക്ഷമമായ എംഎസ്.എംഇ സംരംഭങ്ങള്‍ക്ക് പിന്‍തുണയേകേണ്ടുന്ന തുടര്‍ച്ചയായ ആവശ്യം പരിഗണിച്ചും, കോവിഡ് 19-ന് അനുബന്ധമായ ഞെരുക്കത്തെ പ്രതിരോധിക്കാനായി മറ്റ് വായ്പകള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്ന ക്ലേശപരിഹാര രൂപരേഖയെ ഈ മാര്‍ഗരേഖകളുമായി കോര്‍ത്തിണക്കാനും വേണ്ടിയും മുന്‍പറഞ്ഞ സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ഈ പദ്ധതി വിശാലമാക്കാന്‍ തീരുമാനിച്ചിരിക്കുന്നു. ഇതിന്‍ പ്രകാരമായി 'സ്റ്റാന്‍ഡേഡ്' ആയി നിലവില്‍ തരംതിരിക്കപ്പെട്ടിരിക്കുന്ന എംഎസ്എംഇ-കളെ ആസ്തി വര്‍ഗ്ഗീകരണത്തില്‍ ഒരു തരം താഴ്ത്തലിന് വിധേയമാക്കാതെ താഴെപ്പറയുന്ന നിബന്ധനകള്‍ക്ക് വിധേയമായി പുന:സംഘടിപ്പിക്കാവുന്നതാണ്.
-
ബാങ്കുകളും എന്‍ബിഎഫ്‌സി-കളും വായ്പക്കാരന് നല്‍കിയിരിക്കുന്ന ഫണ്ട്-ഇതരാധിഷ്ഠിത വായ്പകള്‍ ഉള്‍പ്പെടെയുള്ള മൊത്തം വായ്പ 2020 മാര്‍ച്ച് 1-ന് 25 കോടി രൂപയില്‍ കവിയാന്‍ പാടില്ല.
-
വായ്പക്കാരന്റെ അക്കൗണ്ട് 2020 മാര്‍ച്ച് 1 ന് 'സ്റ്റാന്‍ഡേഡ്' വിഭാഗത്തില്‍ തുടരുകയായിരുന്നിരിക്കണം
-
വായ്പക്കാരന്റെ അക്കൗണ്ടിന്റെ പുന:സംഘടന 2021 മാര്‍ച്ച് 31-ഓടെ നടപ്പാക്കിയിരിക്കണം.
-
പുന: സംഘടന നടപ്പാക്കുന്ന തീയതിയില്‍ വായ്പക്കാരന്റെ സ്ഥാപനം ജിഎസ്ടി - രജിസ്‌ട്രേഡ് ആയിരിക്കണം. എന്നാല്‍ ജിഎസ്ടി രജിസ്‌ട്രേഷനില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്ന എംഎസ്എംഇ-കള്‍ക്ക് ഈ നിബന്ധന ബാധകമായിരിക്കുകയില്ല. ഇത് തീരുമാനിക്കുന്നത് 2020 മാര്‍ച്ച് 1ന് നിലവിലിരുന്ന ഒഴിവാക്കല്‍ പരിധിയുടെ അടിസ്ഥാനത്തിലായിരിക്കും.
-
സ്റ്റാന്‍ഡേഡ് ആയി തരംതിരിക്കപ്പെട്ട വായ്പക്കാരുടെ ആസ്തി വര്‍ഗീകരണം അതേപടി നിലനിര്‍ത്തേണ്ടതാണ്. എന്നാല്‍ 2020 മാര്‍ച്ച് 2-നും പദ്ധതി നിര്‍വഹണ തീയത്തിക്കുമിടയില്‍ എന്‍.പിഎ വിഭാഗത്തിലേക്ക് വഴുതിപ്പോയ അക്കൗണ്ടുകള്‍ പുന:സംഘടനാ പദ്ധതിയുടെ തീയതിയില്‍ 'സ്റ്റാന്‍ഡേഡ് ആസ്തി' യായി ഉയര്‍ത്തേണ്ടതാണ്. ഈ സര്‍ക്കുലറില്‍ പറയുന്ന വ്യവസ്ഥകള്‍ അനുസരിച്ച് പുന:സംഘടന നടത്തിയാല്‍ മാത്രമേ ആസ്തി വര്‍ഗ്ഗീകരണത്തിന്റെ പ്രയോജനം ലഭ്യമാക്കൂ.
-
ഇത് വരെയും ചെയ്തിരുന്നത് പോലെ, ഈ മാര്‍ഗരേഖകള്‍ പ്രകാരം പുന:സംഘടിപ്പിക്കപ്പെട്ട അക്കൗണ്ടുകള്‍ക്കായി ബാങ്കുകള്‍, അവ ഇതിനോടകം ചെയ്തിരിക്കുന്ന കരുതിവയ്ക്കലുകള്‍ക്കുമുപരിയായി 5% അധിക കരുതി വയ്ക്കലുകള്‍ തുടര്‍ന്നു വച്ചു കൊണ്ടിരിക്കേണ്ടതാണ്.
3. 2020 ഫെബ്രുവരി 11-ാം തീയതിയിലെ സര്‍ക്കുലറില്‍ പ്രതിപാദിച്ചിരിക്കുന്ന മറ്റ് എല്ലാ നിര്‍ദ്ദേശങ്ങളും ബാധകമായി തുടരുന്നതായിരിക്കും.
താങ്കളുടെ വിശ്വസ്തതയുള്ള
(സൗരവ് സിന്‍ഹ)
ചീഫ് ജനറല്‍ മാനേജര്‍ - ഇന്‍-ചാര്‍ജ് |