ആര്‍ബിഐ/2020-21/28
ഡിഒആര്‍ (പിസിബി).ബിപിഡി.സര്‍.നം.2/12.05.001/2020-21
ഓഗസ്റ്റ് 26, 2020
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍,
(എല്ലാ പ്രൈമറി (അര്‍ബന്‍) കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെയും)
മാഡം/ പ്രിയപ്പെട്ട സര്‍,
ബാങ്കിങ് റഗുലേഷന്‍ ആക്ട് 1949 (എഎസി.എസ്) ന്റെ സെക്ഷന്‍ 31 പ്രകാരമുള്ള റിട്ടേണ്‍ സമര്‍പ്പണം- സമയപരിധി നീട്ടുന്നു.
ബാങ്കിങ് റഗുലേഷന്‍ ആക്ട്, 1949 ന്റെ സെക്ഷന്‍ 56 (ബാങ്കിങ് റഗുലേഷന്‍ ഭേദഗതി ഓര്‍ഡിനന്‍സ്, 2020 പ്രകാരം ഭേദഗതി വരുത്തിയ പ്രകാരം) നോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടുന്ന ബാങ്കിങ് റഗുലേഷന്‍ ആക്ട്, 1949 (ആക്ട്) ന്റെ സെക്ഷന്‍ 31 അനുസരിച്ച്, ആക്ടിന്റെ സെക്ഷന്‍ 29-ല്‍ പരാമര്‍ശിച്ചിരിക്കുന്ന കണക്കുകളും ബാലന്‍സ്ഷീറ്റും ഓഡിറ്ററുടെ റിപ്പോര്‍ട്ട് സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ പ്രകാശനം ചെയ്യേണ്ടതും അവയുടെ മൂന്ന് പകര്‍പ്പുകള്‍ ബാലന്‍സ് ഷീറ്റ് തിയതി മുതല്‍ക്ക് മൂന്ന് മാസത്തിനകം റിട്ടേണുകളായി റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കേണ്ടതുമുണ്ട്. മുകളില്‍ പരാമര്‍ശിച്ചിരിക്കുന്ന സെക്ഷനിലെ ആദ്യവ്യവസ്ഥയനുസരിച്ച് റിട്ടേണുകള്‍ സമര്‍പ്പിക്കാനായി അനുവദിക്കുന്ന മൂന്ന് മാസക്കാലം, തുടര്‍ന്നുള്ള മൂന്ന് മാസത്തില്‍ കവിയാതെയുള്ള കാലയളവിലേക്ക് ദീര്‍ഘിപ്പിച്ചു നല്‍കാന്‍ റിസര്‍വ് ബാങ്കിന് അധികാരമുണ്ട്.
2. മുന്‍പറഞ്ഞ ഓര്‍ഡിനന്‍സ് മുഖേനയുള്ള ഭേദഗതി പ്രൈമറി (അര്‍ബന്‍) കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ (യുസിബി) ക്കായി പരസ്യപ്പെടുത്തിയത് 2020 ജൂണ്‍ 29- നാണെന്നതും കോവിഡ് 19 മഹാമാരി തുടരുന്നതിനാല്‍ റിട്ടേണുകള്‍ സമര്‍പ്പിക്കാന്‍ യുസിബികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയാണെന്നതും പരിഗണിച്ച് 2020 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തേക്കുള്ള മുന്‍പറഞ്ഞ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി കൂടുതല്‍ സമയം അനുവദിക്കേണ്ടത് ആവശ്യമാണെന്ന് കണ്ടിരിക്കുന്നു.
3. ഈ പശ്ചാത്തലത്തില്‍, 2020 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തികവര്‍ഷത്തേക്ക്, ആക്ടിന്റെ 31-ാം വ്യവസ്ഥ പ്രകാരമുള്ള റിട്ടേണുകള്‍ സമര്‍പ്പിക്കുവാന്‍ വേണ്ടി മുന്‍പറഞ്ഞ മൂന്ന് മാസക്കാലം മറ്റൊരു മൂന്ന് മാസക്കാലത്തേക്ക് കൂടി തുടര്‍ന്നും നീട്ടി നല്‍കിയിരിക്കുന്നു. ഇതിന്‍പ്രകാരം എല്ലാ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകളും മുന്‍പറഞ്ഞ റിട്ടേണുകള്‍ 2020 സെപ്തംബര്‍ 30 നോ അതിനു മുന്‍പായോ സമര്‍പ്പിക്കുന്നത് ഉറപ്പുവരുത്തേണ്ടതാകുന്നു.
താങ്കളുടെ വിശ്വസ്തതയുള്ള
(നീരജ് നിഗാം)
ചീഫ് ജനറല്‍ മാനേജര്‍ |