Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (208.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/09/2020
കോവിഡ്-19 ന് അനുബന്ധമായ ക്ലേശം പരിഹരിക്കാന്‍ വേണ്ടിയുള്ള ക്ലേശപരിഹാര രൂപരേഖ- ധനകാര്യ മാനദണ്ഡങ്ങള്‍.

ആര്‍ ബി ഐ/2020-21/34
ഡിഒആര്‍.നം.ബിഡി/ബിസി/13/21.04.048/2020-21

സെപ്റ്റംബര്‍ 7, 2020

എല്ലാ വാണിജ്യ ബാങ്കുകള്‍ക്കും (സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകള്‍, ലോക്കല്‍ ഏരിയ ബാങ്കുകള്‍, റീജിയണല്‍ റൂറല്‍ ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടെ)
എല്ലാ പ്രൈമറി (അര്‍ബന്‍) കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍/സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍/ഡിസ്ട്രിക്ട് സെന്‍ട്രല്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കും
എല്ലാ ഓള്‍ ഇന്ത്യാ ധനകാര്യ സ്ഥാപനങ്ങള്‍ക്കും
എല്ലാ ബാങ്കിങ്-ഇതര ധനകാര്യ കമ്പനികള്‍ക്കും (ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ ഉള്‍പ്പെടെ)

മാഡം/പ്രിയപ്പെട്ട സര്‍,

കോവിഡ്-19 ന് അനുബന്ധമായ ക്ലേശം പരിഹരിക്കാന്‍ വേണ്ടിയുള്ള ക്ലേശപരിഹാര രൂപരേഖ- ധനകാര്യ മാനദണ്ഡങ്ങള്‍.

ക്ലേശപരിഹാര പദ്ധതി രൂപരേഖയുടെ അനുബന്ധം ബി പ്രകാരം അര്‍ഹരായ വായ്പക്കാരെ സംബന്ധിച്ച ക്ലേശ പരിഹാര പദ്ധതികളില്‍ ഓരോ പ്രത്യേക വിഭാഗം വായ്പകള്‍ക്കുമായി പരിഗണിക്കപ്പെടുന്ന ധനകാര്യ മാനദണ്ഡങ്ങള്‍ പരിഹാര പദ്ധതികളില്‍ വേര്‍തിരിച്ചു കാണിക്കാനാവശ്യമായ ശിപാര്‍ശകള്‍ സമര്‍പ്പിക്കുവാനായി റിസര്‍വ് ബാങ്ക് ഒരു വിദഗ്ധ സമിതിയ്ക്ക് രൂപം നല്‍കുന്ന കാര്യം പരാമര്‍ശിക്കുന്ന 2020 ഓഗസ്റ്റ് 6 ലെ സര്‍ക്കുലര്‍ ഡി ഒ ആര്‍. നം.ബിപി.ബിസി/21.04.048/2020-21-(ക്ലേശ പരിഹാര രൂപരേഖ) ന്റെ അനുബന്ധത്തിലെ ഖണ്ഡിക 23,24 ദയവായി പരിശോധിക്കുക.

2. അപ്രകാരം 2020 ഓഗസ്റ്റ് 7-ാം തീയതിയിലെ പത്രക്കുറിപ്പില്‍ പ്രഖ്യാപിച്ചത് പോലെ ശ്രീ. കെ. വി. കാമത്ത് ചെയര്‍പേഴ്‌സണായി റിസര്‍വ് ബാങ്ക് ഒരു വിദഗ്ധ സമതിയ്ക്ക് രൂപം നല്‍കിയിരിക്കുന്നു. തുടര്‍ന്ന് വിദഗ്ധ സമിതി അവരുടെ ശിപാര്‍ശകള്‍ 2020 സെപ്തംബര്‍ 4-ന് റിസര്‍വ് ബാങ്കിന് സമര്‍പ്പിക്കുകയും അതിലെ ശിപാര്‍ശകള്‍ പൊതുവെ റിസര്‍വ് ബാങ്ക് സ്വീകരിക്കുകയും ചെയ്തിരിക്കുന്നു.

3. ഇതിന്‍പ്രകാരം എല്ലാ വായ്പാസ്ഥാപനങ്ങളും നിര്‍ബന്ധമായും ക്ലേശ പരിഹാര പദ്ധതിയുടെ അനുബന്ധം ബി യില്‍ പരാമര്‍ശിക്കപ്പെടുന്ന അര്‍ഹരായ വായ്പക്കാരുടെ കാര്യത്തില്‍ ക്ലേശപരിഹാര പദ്ധതികള്‍ അന്തിമമായി തീരുമാനിക്കുന്ന വേളയില്‍ താഴെപ്പറയുന്ന സുപ്രധാന അനുപാതങ്ങള്‍ പരിഗണിക്കേണ്ടതാണ്.

സുപ്രധാന അനുപാതം നിര്‍വചനം
മൊത്തം ഔട്ട്‌സൈഡ് ലയബിലിറ്റീസ് അഡ്ജസ്റ്റഡ് ടാന്‍ജിബിള്‍ നെറ്റ് വര്‍ത്ത് (ടിഒഎല്‍/എടിഎന്‍ ഡബ്ല്യൂ) ദീര്‍ഘകാല ഋണം., ഹൃസ്വകാല ഋണം, നിലവിലെ ബാധ്യതകള്‍, കരുതിവക്കലുകള്‍, മാറ്റിവയ്ക്കപ്പെട്ട നികുതി ബാധ്യത എന്നിവയുടെ ആകെത്തുകയെ ടാന്‍ജിബിള്‍ നെറ്റ് വര്‍ത്ത്, ഗ്രൂപ്പിലും വെളിയിലുമുള്ള സ്ഥാപനങ്ങളില്‍ നിന്നുമുള്ള അറ്റ നിക്ഷേപങ്ങള്‍, വായ്പകള്‍ എന്നിവയുടെ തുക കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന ഫലം.
മൊത്തം ഋണം/ഇബിഐടിഡിഎ ഹൃസ്വകാല ഋണം, ദീര്‍ഘകാല ഋണം എന്നിവയെ കൂട്ടിച്ചര്‍ത്ത് കിട്ടുന്ന തുകയെ നികുതി കണക്കാക്കുന്നതിന് മുന്‍പുള്ള ലാഭം, പലിശയും ധനകാര്യച്ചെലവുകളും ഒപ്പം ഡിപ്രീസിയേഷന്‍, അമോര്‍ട്ടൈസേഷന്‍, എന്നിവയുടെ ആകെത്തുക കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന ഫലം.
കറന്റ് റേഷ്യോ നിലവിലെ ആസ്തികളെ നിലവിലെ ബാധ്യതകള്‍ കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന ഫലം.
ഡെബ്റ്റ് സര്‍വ്വീസ് കവറേജ് റേഷ്യോ (ഡി എസ് സി ആര്‍) പ്രസക്തമായ കൊല്ലത്തെ സംബന്ധിച്ചിടത്തോളം, അറ്റ ധനവര്‍ദ്ധനയോടൊപ്പം പലിശച്ചെലവും ധനകാര്യച്ചെലവുകളും കൂട്ടിയാല്‍ ലഭിക്കുന്ന തുകയെ ദീര്‍ഘകാല ഋണത്തിന്റെ നിലവിലെ ഭാഗത്തോടൊപ്പം പലിശച്ചെലവും ധനകാര്യച്ചെലവുകളും കൂട്ടിയാല്‍ ലഭിക്കുന്ന തുക കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന ഫലം.
ആവറേജ് ഡെബ്റ്റ് സര്‍വ്വീസ് കവറേജ് റേഷ്യോ (എ ഡി എസ് സി ആര്‍) വായ്പയുടെ കാലയളവില്‍, അറ്റ ധന വര്‍ധനയോടൊപ്പം പലിശച്ചെലവും ധനകാര്യചെലവുകളും കൂട്ടിയാല്‍ ലഭിക്കുന്ന തുകയെ ദീര്‍ഘകാല ഋണത്തിന്റെ നിലവിലെ ഭാഗത്തോടൊപ്പം പലിശച്ചെലവും ധനകാര്യച്ചെലവുകളും കൂട്ടിയാല്‍ ലഭിക്കുന്ന തുക കൊണ്ട് ഹരിച്ചാല്‍ ലഭിക്കുന്ന ഫലം.

4. ക്ലേശപരിഹാര പദ്ധതി അംഗീകരണത്തില്‍ ഒരു അര്‍ഹനായ വായ്പക്കാരന്റെ കാര്യത്തില്‍ വായ്പാ സ്ഥാപനങ്ങള്‍ പരിഗണിക്കേണ്ടതായ മുകളില്‍ പ്പറഞ്ഞിരിക്കുന്ന ഓരോ സുപ്രധാന അനുപാതങ്ങള്‍ക്കുമായുള്ള മേഖലനിയതമായ അതിരുകള്‍ (സന്ദര്‍ഭാനുസരണം, ഉയര്‍ന്ന, അല്ലെങ്കില്‍ താഴ്ന്ന പരിധികള്‍) അനുബന്ധത്തില്‍ നല്‍കിയിരിക്കുന്നു. മേഖലാനിയതമായ അതിരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടില്ലാത്ത വിഭാഗങ്ങളില്‍ ടിഒഎല്‍/എടിഎന്‍ഡബ്ല്യു, ആകെ ഋണം/ഇബിഐടിഎ സംബന്ധമായി വായ്പാസ്ഥാപനങ്ങള്‍ അവരുടെ സ്വന്തമായ ആന്തരിക നിര്‍ണ്ണയം നടത്തേണ്ടതാണ്. എന്ന് വരികിലും, എല്ലാ സ്ഥിതികളിലും കറന്റ് റേഷ്യോയും ഡി എസ് സി ആര്‍- ഉം, 1.0 അല്ലെങ്കില്‍ അതിനുമുകളില്‍, എഡിഎസ് സി ആര്‍ 1.2 അല്ലെങ്കില്‍ അതിനു മുകളില്‍ ആയിരിക്കണം.

5. മുകളില്‍ പ്രസ്താവിക്കപ്പെട്ടിരിക്കുന്ന നിര്‍ബന്ധിതമായ സുപ്രധാന അനുപാതങ്ങള്‍, നിര്‍ദ്ദേശിക്കപ്പെട്ട മേഖലാനിയതമായ അതിരുകള്‍ എന്നിവ കൂടാതെ മറ്റ് ധനകാര്യ മാനദണ്ഡങ്ങള്‍ കൈക്കൊള്ളുവാന്‍ അര്‍ഹരായ വായ്പക്കാര്‍ക്കുവേണ്ടിയുള്ള ക്ലേശപരിഹാര അംഗീകരണങ്ങള്‍ അന്തിമമായി തീരുമാനിക്കുമ്പോള്‍ വായ്പാ സ്ഥാപനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കും. ഒരൊറ്റ വായ്പാസ്ഥാപനവും, അര്‍ഹനായ ഒരൊറ്റ വായ്പക്കാരനും മാത്രമുള്ള സ്ഥിതികളിലും മുകളില്‍പ്പറഞ്ഞ കാര്യങ്ങള്‍ ആവശ്യം തന്നെയാണ്.

6. ഖണ്ഡിക 4 ല്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അനുപാതങ്ങള്‍ ഉയര്‍ന്ന, അല്ലെങ്കില്‍ താഴ്ന്ന പരിധികള്‍ക്കായി സന്ദര്‍ഭാനുസരണം ഉദ്ദേശിച്ചിട്ടുള്ളവയാണ്. എന്നാല്‍ ഓരോ വായ്പയുടെ കാര്യത്തിലും അനുയോജ്യമായ അനുപാതങ്ങള്‍ നിശ്ചയിക്കുമ്പോള്‍, വായ്പാ അക്കൗണ്ടില്‍ കോവിഡ്-19 ന് മുന്‍പുണ്ടായിരുന്ന പ്രവര്‍ത്തനപരവും ധനകാര്യപരവുമായ പ്രകടനവും, ഈ കാര്യങ്ങളില്‍ കോവിഡ്-19 ന്റെ പ്രത്യാഘാതവും ക്ലേശപരിഹാരപദ്ധതി അന്തിമമായി തീരുമാനിക്കുമ്പോള്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ പണം വരവ് നിര്‍ണ്ണയിക്കാനായി പരിഗണിക്കുന്നതായിരിക്കും.

7. ക്ലേശപരിഹാര പദ്ധതി തയ്യാറാക്കുമ്പോഴോ അല്ലെങ്കില്‍ നടപ്പാക്കുമ്പോഴോ, വ്യത്യസ്ത മേഖലകളില്‍/ സ്ഥാപനങ്ങളില്‍ മഹാമാരിയുടെ വ്യത്യസ്ത പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്തുകൊണ്ട് വായ്പാസ്ഥാപനങ്ങള്‍ക്ക് അവരുടെ ഔചിത്യബോധമനുസരിച്ച്, പ്രത്യാഘാതത്തിന്റെ രൂക്ഷതയുടെ അടിസ്ഥാനത്തില്‍ ഒരു തരംതിരിച്ചുള്ള സമീപനം കൈക്കൊള്ളാവുന്നതാണ്. അത്തരത്തില്‍ തരംതിരിച്ചുള്ള ഒരു സമീപനം വഴി, സമിതി ശിപാര്‍ശ ചെയ്തപോലെ വായ്പക്കാരിലുണ്ടായ പ്രത്യാഘാതത്തെ കഠിനമല്ലാത്തത്, മിതമായത്, രൂക്ഷമായത് എന്നിങ്ങനെ ഇനം തിരിക്കാനും കഴിയും.

8. നിര്‍വഹണ സമയത്ത് തന്നെ ക്ലേശപരിഹാരപദ്ധതി പ്രകാരം സമ്മതിച്ച ടിഒഎല്‍/എടിഎന്‍ഡബ്ല്യു അനുവര്‍ത്തനം വായ്പാസ്ഥാപനങ്ങള്‍ ഉറപ്പ് വരുത്തേണ്ടതാണ്. എങ്ങനെയായാലും, ക്ലേശപരിഹാര പദ്ധതി പ്രകാരം ഈ അനുപാതം നിലനിര്‍ത്തേണ്ടതാണ്. 2022 മാര്‍ച്ച് 31 ആകുമ്പോഴേക്കും കൈവരിക്കേണ്ടുന്നതും അതിനുശേഷവും തുടര്‍ച്ചയായി നിലനിര്‍ത്തേണ്ടുന്നതുമാണ്. എന്നു വരികിലും ക്ലേശപരിഹാര പദ്ധതികളില്‍ ഓഹരി നിക്ഷേപം ഉണ്ടാകുമെന്നു കരുതപ്പെടുന്ന വായ്പാ അക്കൗണ്ടുകളുടെ കാര്യത്തില്‍ ഈ അനുപാതം ഈ കാലയളവിലേക്ക് ഉചിതമായ രീതിയില്‍ ഘട്ടംഘട്ടമായി കൈവരിക്കേണ്ടതാണ്. മറ്റെല്ലാം സുപ്രധാന അനുപാതങ്ങളും ക്ലേശപരിഹാരപദ്ധതി പ്രകാരം 2022 മാര്‍ച്ച് 31 ആകുമ്പോഴേക്കും, അതിനുശേഷവും തുടര്‍ച്ചയായി നിലനിര്‍ത്തേണ്ടതാണ്.

9. സമ്മതിക്കപ്പെട്ട അനുപാതങ്ങള്‍ കൈവരിക്കുന്ന കാര്യത്തിലുള്ള അനുവര്‍ത്തനം ധനകാര്യ ധാരണാപത്രങ്ങളെന്ന നിലയില്‍ തുടര്‍ച്ചയായരീതിയിലും പിന്നീട് വരുന്ന വായ്പാ അവലോകനങ്ങളിലും മേല്‍നോട്ടത്തിന് വിധേയമാക്കേണ്ടതാണ്. അനുപാതങ്ങളില്‍ എന്തെങ്കിലും വിധത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടായാല്‍ അവ ന്യായമായ ഒരു സമയപരിധിയ്ക്കുള്ളില്‍ തിരുത്തപ്പെടാത്ത പക്ഷം, അത് സാമ്പത്തിക ഞെരുക്കമായി പരിഗണിക്കപ്പെടുന്നതാണ്.

മറ്റ് വിശദീകരണങ്ങള്‍- ഐ സി എ യുടെയും എസ്‌ക്രോ അക്കൗണ്ടിന്റെയും പ്രയോഗക്ഷമത.

10. ക്ലേശപരിഹാര പദ്ധതിയുടെ വിവിധ ആവശ്യകോപാധികള്‍- വിശേഷിച്ചും അവ ബാധകമായ ഇടങ്ങളില്‍, ഐ സി എ യുടെയും, ക്ലേശപരിഹാര പദ്ധതി നിര്‍വ്വഹണത്തിനുശേഷം ഒരു എസ്‌ക്രോ അക്കൗണ്ട് സൂക്ഷിക്കേണ്ടുന്നതിന്റെയും ആവശ്യകത വായ്പക്കാരന്റെ അക്കൗണ്ട് തലത്തില്‍ ബാധകമായിരിക്കും. അതായത്, വായ്പാ സ്ഥാപനങ്ങള്‍ വായ്പകള്‍ നല്‍കിയ നിയമാനുസൃതമായ കക്ഷികള്‍ക്ക് അവരുടെ ഒരു പ്രോജക്ടിനായി രൂപം നല്‍കിയ, നിയമദത്തമായ പദവിയുള്ള ഒരു സവിശേഷ മാധ്യമം ഉണ്ടായിരിക്കണമെന്നതും പദ്ധതിയില്‍ ഉള്‍പ്പെടുന്നു.

11. ക്ലേശപരിഹാര പദ്ധതി നടപ്പാക്കപ്പെട്ട അനേകം വായ്പാസ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന എല്ലാ അവസ്ഥകളിലും ഐ സി എ ഒപ്പ് വച്ചിരിക്കണമെന്നത് നിയമപരമായ ഒരു ആവശ്യകതയാണെന്നതും കൂടി വ്യക്തമാക്കുന്നു. പദ്ധതി ആരംഭിച്ച് 30 ദിവസത്തിനകം ഐസിഎ ഒപ്പ് വയ്ക്കാത്തപക്ഷം അധികമായ കരുതിവയ്ക്കലുകള്‍ നടത്തുകയെന്നത് ഐസിഎയുടെ നിയമപരമായ പ്രകൃതത്തിന് പകരമാവുകയില്ല എന്നതും വ്യക്തമാക്കുന്നു. നിയന്ത്രണപരമായ ഈ ആവശ്യകോപാധിയുടെ അനുവര്‍ത്തനം എല്ലാ വായ്പാസ്ഥാപനങ്ങള്‍ക്കുമായുള്ള മേലന്വേഷണ അവലോകനത്തില്‍ വിലയിരുത്തപ്പെടുന്നതായിരിക്കും.

താങ്കളുടെ വിശ്വസ്തതയുള്ള

(പ്രകാശ് ബാലിയാര്‍ സിങ്)
ചീഫ് ജനറല്‍ മാനേജര്‍


അനുബന്ധം

26 മേഖലകളിലെ മേഖല- നിയത അതിരുകള്‍
(ഉയര്‍ന്നതോ താഴ്ന്നതോ ആയ പരിധികള്‍ - സന്ദര്‍ഭാനുസരണം.)

മേഖലകള്‍ ടിഒഎല്‍/ എടിഎന്‍ ഡബ്ലിയു മൊത്ത ഋണം/ ഇബി ഐടിഎ കറന്റ് അനുപാതം ശരാശരി ഡിഎസ് സിആര്‍ ഡിഎസ് സിആര്‍
ഓട്ടോ ഭാഗങ്ങള്‍ <= 4.50 <=4.50 >=1.00 >=1.20 >=1.00
ഓട്ടോ ഡീലര്‍ഷിപ്പ് <=4.00 <=5.00 >=1.00 >=1.20 >=1.00
ഓട്ടോ മൊബൈല്‍ നിര്‍മ്മാണം <=4.00 <=4.00 ബാധകമല്ല >=1.20 >=1.00
ഏവിയേഷന്‍ <=6.00 <=5.50 >=0.40 ബാധകമല്ല ബാധകമല്ല
കെട്ടിടനിര്‍മാണ സാമഗ്രികള്‍ - ഓടുകള്‍ <=4.00 <=4.00 >=1.00 >=1.20 >=1.00
സിമന്റ് <=3.00 <=4.00 >=1.00 >=1.20 >=1.00
രാസവസ്തുക്കള്‍ <=3.00 <=4.00 >=1.00 >=1.20 >=1.00
നിര്‍മ്മാണം <=4.00 <=4.75 >=1.00 >=1.20 >=1.00
ഉപഭോക്തൃവസ്തുക്കള്‍/എഫ്എംസിജി <=3.00 <=4.00 >=1.00 >=1.20 >=1.00
കോര്‍പ്പറേറ്റ് റീട്ടെയില്‍ കടകള്‍ <=4.50 <=5.00 >=1.00 >=1.20 >=1.00
രത്‌നങ്ങള്‍, ആഭരണങ്ങള്‍ <=3.50 <=5.00 >=1.00 >=1.20 >=1.00
ഹോട്ടല്‍, റെസ്റ്റോറന്റ്, ടൂറിസം <=4.00 <=5.00 >=1.00 >=1.20 >=1.00
ഇരുമ്പ്, ഉരുക്ക് നിര്‍മ്മാണം <=3.00 <=5.30 >=1.00 >=1.20 >=1.00
ലൊജിസ്റ്റിക്‌സ് <=3.00 <=5.00 >=1.00 >=1.20 >=1.00
ഖനനം <=3.00 <=4.50 >=1.00 >=1.20 >=1.00
ഇരുമ്പ്- ഇതര ലോഹങ്ങള്‍ <=3.00 <=4.50 >=1.00 >=1.20 >=1.00
ഔഷധനിര്‍മ്മാണം <=3.50 <=4.00 >=1.00 >=1.20 >=1.00
പ്ലാസ്റ്റിക് ഉത്പന്ന നിര്‍മ്മാണം <=3.00 <=4.00 >=1.00 >=1.20 >=1.00
തുറമുഖം, തുറമുഖ സേവനങ്ങള്‍ <=3.00 <=5.00 >=1.00 >=1.20 >=1.00
വിദ്യുച്ഛക്തി     >=1.00 >=1.20 >=1.00
ഉത്പാദനം <=4.00 <=6.00 >=1.00 >=1.20 >=1.00
പ്രസരണം <=4.00 <=6.00 >=1.00 >=1.20 >=1.00
വിതരണം <=3.00 <=6.00 >=1.00 >=1.20 >=1.00
റിയല്‍ എസ്റ്റേറ്റ്     >=1.00 >=1.20 >=1.00
വാസസ്ഥലങ്ങള്‍ <=7.00 <=9.00 >=1.00 >=1.20 >=1.00
വാണിജ്യപരം <=10.00 <=12.00 >=1.00 >=1.20 >=1.00
റോഡുകള്‍ ബാധകമല്ല ബാധകമല്ല ബാധകമല്ല >=1.10  
ഷിപ്പിങ് <=3.00 <=5.50 >=1.00 >=1.20 >=1.00
പഞ്ചസാര <=3.75 <=4.50 >=1.00 >=1.20 >=1.00
തുണിത്തരങ്ങള്‍ <=3.50 <=5.50 >=1.00 >=1.20 >=1.00
വ്യാപാരം- മൊത്തക്കച്ചവടം <=4.00 <=6.00 >=1.00 പകരം ഇന്ററസ്റ്റ് കവറേജ് റേഷ്യോ >= 1.70

കുറിപ്പുകള്‍ : വിദഗ്ധ സമിതിയുടെ ശിപാര്‍ശകള്‍ പ്രകാരം ചില മേഖലകളില്‍ ബാധകമാകമല്ലാത്ത ചില സുപ്രധാന അനുപാതങ്ങളെ അപ്രകാരം അടയാളപ്പെടുത്തിയിരിക്കുന്നു. സമിതിയുടെ നിഗമനത്തില്‍ ബാധകമല്ലാത്ത മേഖലകളില്‍ അനുപാതങ്ങള്‍ പ്രസക്തമാകണമെന്നില്ല.

(1) കറന്റ് അനുപാതത്തിനായി അതിരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. അസംസ്തൃത വസ്തുക്കള്‍ക്കും ഓട്ടോ മൊബൈല്‍ ഭാഗങ്ങള്‍ക്കുമായി 'ജസ്റ്റ് ഇന്‍ ടൈം ഇന്‍വെന്ററി ഇടപാടുകള്‍ ലഭ്യമാണെന്നതും, സംസ്‌കൃത വസ്തുക്കള്‍ക്കായി ഡീലര്‍മാരുടെ ധനസഹായം ലഭ്യമാണെന്നതുമാണു കാരണം.

(2) കൂടുതല്‍ എയര്‍ലൈന്‍ കമ്പനികളും ഒരു ധനകാര്യ ഉപായമെന്ന നിലയില്‍ കടത്തിന്റെ റീഫൈനാന്‍സിങ് സൗകര്യം ഉപയോഗിക്കുന്നുവെന്നതിനാല്‍ ഡിഎസ് സി ആര്‍ അതിരുകള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. അക്കാരണത്താല്‍ ശരാശരി ഡി എസ് സി ആര്‍ -ഉം നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല.

(3) റോഡ് മേഖലയില്‍ ധനസഹായം പണത്തിന്റെ ഗമനത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. പ്രോജക്ട് തീരുമാനിക്കുമ്പോള്‍ തുടക്കത്തില്‍ ത്തന്നെ കടത്തിന്റെ അളവ് നിശ്ചയിക്കപ്പെടുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തന മൂലധന പരിവൃത്തിയും നെഗറ്റീവ് ആണ്. അക്കാരണത്താല്‍ ഈ മേഖലയുടെ പുന:സംഘടന വേളയില്‍ ടിഒഎല്‍/എടിഎന്‍ഡബ്ല്യൂ/ഡെബ്റ്റ്/ഇ ബി ഐ ടി എ കറന്റ് അനുപാതം എന്നിവ പ്രസക്തമായെന്നു വരില്ല.

(4) ഈ മേഖലയിലെ മിക്ക കമ്പനികളും അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ദീര്‍ഘകാല വായ്പകള്‍ ഉപയോഗിക്കുന്നില്ല. അവ ലിസ്റ്റ് ചെയ്യപ്പെടാത്തവയുമാണ്. അത് കൊണ്ട് ഡിഎസ് സി ആര്‍, ശരാശരി ഡി എസ് സി ആര്‍ എന്നിവ ഈ മേഖലയില്‍ പ്രസക്തമല്ല.

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰