RBI/2019-20/94
FIDD.Co.LBS.BC.No.14/02.08.001/2019-20
നവംബർ 08, 2019
എല്ലാ ലീഡ് ബാങ്കുകളുടേയും ചെയർമാൻ, മാനേജിംഗ് ഡയറക്ടേഴ്സ്, ചീഫ്
എക്സിക്യൂട്ടീവ് ഓഫീസർമാർ തുടങ്ങിയവർക്ക്
മാഡം/പ്രിയപ്പെട്ട സർ,
മിസോറാം സംസ്ഥാനത്ത് രൂപീകരിച്ച പുതിയ ജില്ലകള്‍ക്ക് ലീഡ് ബാങ്ക്
ഉത്തരവാദിത്വം ഏല്പിച്ചുകൊടുത്തു.
മിസോറാം ഗവണ്‍മെന്‍റിന്‍റെ 2008 സെപ്തംബർ 12-ലെ A-60011/21/95-GAD/Pt നമ്പർ ഗസറ്റ് വിഞ്ജാപനം പ്രകാരം, മിസോറാം സംസ്ഥാനത്തിൽ മൂന്ന് പുതിയ ജില്ലകള്‍ രൂപീകരിച്ചും തുടർന്ന്, ഇതുമായി ബന്ധപ്പെട്ട 2019 ജൂലൈ 4 ലെയും, 2019 ആഗസ്റ്റ് 9 ലെയും വിജ്ഞാപനങ്ങ ള്‍പ്രകാരം ഈ ജില്ലകളിലെ ലീഡ് ബാങ്ക് ഉത്തരവാദിത്വം താഴെപ്പറയും പ്രകാരം വിഭജിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു.
| ക്രമ
നമ്പർ |
പുതിയതായി രൂപീകരിക്കപ്പെട്ട ജില്ല |
പഴയ ജില്ല/ ജില്ലകള്‍ |
ലീഡ് ബാങ്ക് ഉത്തരവാദിത്വ വിഭജിച്ചു നൽ കിയത് |
പുതിയ ജില്ലയ്ക്കു അനുവദിച്ചു നൽകിയ ജില്ല പ്രവർത്തന കോഡ് |
| 1 |
സെയ്ത്തുവൽ |
(i) ഐസ് വാള്‍
(ii) ചമ്പ് ഫായ് |
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
00E |
| 2 |
ഖാസ്വാള്‍ |
(i) ചമ്പ് ഫായ്
(ii) സെർഷീപ്പ് |
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
00G |
| 3 |
നാഹ്ത്തിയാൽ |
ലുംഗ്ലേയി |
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
00F |
2. കൂടാതെ, ബാങ്കുകളുടെ ബിഎസ്ആർ (BSR) റിപ്പോർട്ടിംഗിനുവേണ്ടിയുള്ള ജില്ലാ പ്രവർത്തന കോഡുകളും അനുവദിച്ചു നൽകി.
3. മിസോറാം സംസ്ഥാനത്തിലുള്ള മറ്റു പഴയ ജില്ലകളിലെ ലീഡ്ബാങ്ക് ഉത്തരവാദിത്വങ്ങളിൽ മാറ്റമൊന്നിമില്ല.
വിശ്വാസപൂർവ്വം
ഗൌതംപ്രസാദ് ബോറ
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ് |