| മുൻഗണനാ മേഖല ലക്ഷ്യം - കോർപ്പറേറ്റ് ഇതര കർഷകർക്കുള്ള വായ്പാ വിതരണം - 2019-20 സാമ്പത്തിക വർഷം |
ആർ.ബി.ഐ./2019-20/63
എഫ്.ഐ.ഡി.ഡി.സി.ഒ.പ്ലാൻ.ബി.സി.11/04.09.01/2019-20
സെപ്തംബർ 19, 2019
ചെയർമാൻ/മാനേജിംഗ് ഡയറക്ടർ
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
റീജിയണൽ റൂറൽബാങ്കുകൾ ഉൾപ്പെടെയുളള എല്ലാ ഷെഡ്യൂൾഡ്
വാണിജ്യബാങ്കുകളും,സ്മാൾ ഫിനാൻസ് ബാങ്കുകളും,
20 ശാഖകളിൽകൂടുതലുളള വിദേശബാങ്കുകളും
മാഡം / സർ,
മുൻഗണനാ മേഖല ലക്ഷ്യം - കോർപ്പറേറ്റ് ഇതര കർഷകർക്കുള്ള
വായ്പാ വിതരണം - 2019-20 സാമ്പത്തിക വർഷം
ബാങ്കിംഗ് സംവിധാനത്തിനു കീഴിലുള്ള കോർപ്പറേറ്റ് ഇതര കർഷകർക്കുള്ള കഴിഞ്ഞ 3 വർഷത്തെ വായ്പാ വിതരണ നേട്ടം ഇനി മുതൽ വർഷം തോറും പ്രസിദ്ധീകരിക്കുന്നതാണെന്ന് 2015 ജൂലൈ 16 ലെ സർക്കുലർ നമ്പർ എഫ്.ഐ.ഡി.ഡി.സി.ഒ.പ്ലാൻ.ബി.സി.08/04.09.01/2015-16 - ൽ പറഞ്ഞിരുന്നത് പരിശോധിക്കുക.
2. ഇതുമായി ബന്ധപ്പെട്ട്, കണക്കുകൂട്ടിയതനുസരിച്ച്, 2019-20 ലെ മുൻഗണനാ വായ്പാലക്ഷ്യ നേട്ടം 12.11 ശതമാനമാണെന്ന് അറിയിക്കുന്നു.
വിശ്വസ്തതയോടെ,
(ഗൗതം പ്രസാദ് ബോറ)
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ് |
|