Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (161.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 02/08/2019
സാമ്പത്തിക ഉള്‍പ്പെടുത്തല്‍- ബാങ്കിംഗ് സേവനങ്ങളടെ ലഭ്യത- അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ബി.എസ്.ബി.ഡി.എ)

ആർ.ബി.ഐ/2019-20/31
ഡി.സി.ബി.ആർ.ബിപിഡി (പിസിബി/ആർസിബി)
സർക്കുലർ 02/13.01.000/2019-20

ആഗസ്ററ് 2, 2019

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ പ്രൈമറി അർബൻ ബാങ്കുകളും
എല്ലാ സംസ്ഥാന/കേന്ദ്ര സഹകരണബാങ്കുകൾക്കും

പ്രിയ സർ / മാഡം,

സാമ്പത്തിക ഉള്‍പ്പെടുത്തല്‍- ബാങ്കിംഗ് സേവനങ്ങളടെ ലഭ്യത-
അടിസ്ഥാന സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ബി.എസ്.ബി.ഡി.എ)

മുകളില്‍ പറഞ്ഞ വിഷയത്തെപ്പറ്റിയുള്ള ഞങ്ങളുടെ 17.08.2012 ലെ യു.ബിഡി.ബിപിഡി സർക്കുലർ നമ്പർ 5/13.01.000/20012-13 ആർപിസിഡി. സിഒ.ആർ.ആർ.ബി.ആർ.സി.ബി. ബി.സി. നമ്പർ 24/07.38.01/201213 എന്നീ സര്‍ക്കുലറുകള്‍ പരിശോധിക്കുക. അടിസ്ഥാന സേവിംഗ്സ് ബാങ്ക് ഡെപ്പോസിറ്റ് (ബി.എസ്.ബി.ഡി) ഈ അക്കൗണ്ട് രൂപ കല്പനചെയ്തിരിക്കുന്നത് ഒരു സമ്പാദ്യ അക്കൗണ്ടായിട്ടാണ്. ഈ അക്കൗണ്ട് സൗകര്യങ്ങളിൽ ചില മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നു. താഴെപ്പറയുന്ന മിനിമം സൗകര്യങ്ങള്‍ ബി.എസ്.ബി.ഡി അക്കൗണ്ടുകള്‍ക്ക് സൗജന്യമായിത്തന്നെ മിനിമം ബാലന്‍സ് നിബന്ധനയില്ലാതെതന്നെ നല്കാന്‍ ബാങ്കുകളോട് നിര്‍ദ്ദേശിക്കുന്നു.

1) ബാങ്ക് ശാഖകളിലും, എടി.എം./സി ഡിഎമ്മുകളിലും പണം നിക്ഷേപിക്കാനുള്ള സൗകര്യം

2) കേന്ദ്ര/സംസ്ഥാന സര്‍ക്കാർ ഏജൻസികളിൽ നിന്നോ മറ്റേതെങ്കിലും ഏജന്‍സികളില്‍ നിന്നോ വകുപ്പുകളില്‍ നിന്നോ ലഭിക്കുന്നചെക്കുകളുടെ നിക്ഷേപം/ കളക്ഷന്‍ അല്ലെങ്കില്‍ ഏതെങ്കിലും ഇലക്ട്രോണിക് ചാനല്‍ വഴി പണം സ്വീകരിക്കാനും അക്കൗണ്ടില്‍ വരവു വയ്ക്കുവാനുമുള്ള സൗകര്യം

3) പ്രതിമാസ നിക്ഷേപത്തിന്‍റെ എണ്ണത്തിനോ മൂല്യത്തിനോ യാതൊരു പരിധിയും ഉണ്ടായിരിക്കില്ല

4) എ.ടി.എം വഴിയുള്ള പിന്‍വലിക്കല്‍ ഉള്‍പ്പെടെ കുറഞ്ഞത് നാലു തവണ പണം പിന്‍വലിക്കാനുള്ള സൗകര്യം

5) എടിഎം കാര്‍ഡോ അല്ലെങ്കില്‍ എടിഎം -കം-ഡെപ്പോസിറ്റ് കാര്‍ഡോ എല്ലാവര്‍ക്കും ലഭ്യമായിട്ടുള്ള ഒരു സാധാരണ ബാങ്കിംഗ് സേവനമായി ബി.എസ്.ബി.ഡി അക്കൗണ്ടിനെ പരിഗണിക്കുന്നതാണ്.

3) ബി.എസ്.ബി.ഡി അക്കൗണ്ടുകള്‍ക്കുള്ള മിനിമം സൗകര്യങ്ങള്‍ക്കു പുറമേ മറ്റെന്തെങ്കിലും അധിക മൂല്യവര്‍ദ്ധിത സേവനങ്ങള്‍ നല്കാന്‍ ബാങ്കുകള്‍ക്ക് സ്വാതന്ത്യമുണ്ടായിരിക്കും. ചെക്കുബുക്കുകള്‍ നല്‍കല്‍ മുതലായ അധികസേവനങ്ങള്‍ ചാര്‍ജ് ഈടാക്കിയോ ഈടാക്കാതെയോ ആകാം. എന്നാല്‍ അത് വിവേചന രഹിതമായിരിക്കുകയും വിവരങ്ങള്‍ വെളിപ്പെടുത്തുകയും വേണം, ഇത്തരം അധിക സേവനങ്ങള്‍ സ്വീകരിക്കുകയെന്നത് ഉപഭോക്താവിന്‍റെ ഹിതമാണ്, എന്നിരുന്നാലും എന്തെങ്കിലും അധിക സേവനങ്ങള്‍ നല്കുന്നതിന്, ഉപഭോക്താവ് ഒരു കുറഞ്ഞ നീക്കിയിരിപ്പുതുക അക്കൗണ്ടില്‍ സുക്ഷിക്കണമെന്ന് ബാങ്കുകള്‍ നിഷ്കര്‍ഷിക്കാന്‍ പാടുളളതല്ല. നിശ്ചിത മിനിമം സേവനങ്ങള്‍ സൗജന്യമായി ലഭ്യമാക്കുന്നിടത്തോളം കാലം എന്തെങ്കിലും അധിക സേവനങ്ങള്‍ നല്കുന്നു എന്നകാരണത്താല്‍ ഒരു അക്കൗണ്ട് ബി.എസ്.ബി.ഡി അക്കൗണ്ട് അല്ലാതാവുന്നില്ല.

4) ബി.എസ്.ബി.ഡി അക്കൗണ്ട് ഉടമകള്‍ മറ്റേതെങ്കിലും സേവിംഗ്സ് അക്കൗണ്ട് ബാങ്കില്‍ ആരംഭിക്കാന്‍ അര്‍ഹരല്ല. ഏതെങ്കിലും ഉപഭോക്താവിന് മറ്റേതെങ്കിലും സേവിംഗ്സ് അക്കൗണ്ട് നിലവിലുണ്ടെങ്കില്‍, ബി.എസ്.ബി.ഡി അക്കൗണ്ട് തുടങ്ങി 30 ദിവസത്തിനകം ആ അക്കൗണ്ടുകള്‍ അവസാനിപ്പിക്കേണ്ടതാണ്. ഒരു പുതിയ ബി.എസ്.ബി.ഡി അക്കൗണ്ടു തുടങ്ങുന്നതിനുമുമ്പ്, അദ്ദേഹത്തിന് മററ് ബാങ്കുകളിലൊന്നും ബി.എസ്.ബി.ഡി അക്കൗണ്ട് നിലവില്‍ ഇല്ല എന്ന ഒരു പ്രതിജ്ഞാപത്രം ബാങ്കുകള്‍ വാങ്ങേണ്ടതുണ്ട്.

5. ബി.എസ്.ബി.ഡി അക്കൗണ്ടുകള്‍, റിസര്‍വ് ബാങ്ക് 25.2.2016 ന് പുറപ്പെടുവിക്കുകയും, സമയാസമയങ്ങളിൽ ഭേദഗതികള്‍ വരുത്തുകയും ചെയ്തിട്ടുളള മാസ്ററർ നിര്‍ദ്ദേശങ്ങള്‍ ഡിബിആർ.എഎംഎൽ.ബിസി നമ്പർ81/14.01.001/201516 ‘ഉപഭോക്താവിനെ അിറയുക (കെവൈസി) നിര്‍ദ്ദേശങ്ങള്‍ 2016’ ന് വിധേയമാണ്.

6. സാധാരണ സേവിങ്സ് അക്കൗണ്ടുകള്‍ക്ക് സ്വന്തം / മറ്റുു ബാങ്കുകള്‍ എടി.എമ്മുകളില്‍ ഉള്ള സൗജന്യ പണമിടപാടുകള്‍ സംബന്ധിച്ച 14-8-2014 ലെ ഡി.പി.എസ്.എസ്. സി.ഒ. പി.ഡി നമ്പർ 316/02.10.002/2014-15, 10.10.2014 ലെ ഡി.പി.എസ്.എസ്. സി.ഒ. പി.ഡി നമ്പർ 659/02.10.02/20142015എന്നീ സര്‍ക്കുലറുകള്‍ പ്രകാരമുളള നിര്‍ദ്ദേങ്ങള്‍, ബി.എസ്.ബി.ഡി അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. ബി.എസ്.ബി.ഡി അക്കൗണ്ടുകള്‍ക്ക് ബാധകമായിട്ടുള്ള കുറഞ്ഞ സൗജന്യ ഇടപാടുകള്‍ ഏതു എ.ടി.എമ്മിലും ആകാം (സ്വന്തം ബാങ്ക്/മറ്റു ബാങ്ക്)

7. ‘സാമ്പത്തിക ഉള്‍പ്പെടുത്തല്‍. ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള പ്രവേശനം അടിസ്ഥാ സേവിങ്സ് അക്കൗണ്ട്‘ എന്ന വിഷയത്തില്‍ നൽകിയിട്ടുളള 17.8.2012 ലെ യു.ബി.ഡി. ബി.പി.ഡി സർക്കുലർ നമ്പർ 5/13.01.000/201213, 22.08.2012 ലെ ആർപിസിഡി. സിഒ. ആർആർബി. ആർസിബി. ബിസി നമ്പർ 24/07.38.01/2012-13, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ബാങ്കിംഗ് സേവനങ്ങളിലേക്കുള്ള പ്രവേശനം-ബിഎസ്ബിഡി അക്കൗണ്ട് പതിവായി ചോദിക്കുന്ന ചോദ്യങ്ങള്‍ (എഫ്.എ..ക്യു) എന്ന വിഷയത്തില്‍ 31.10.2013 ലെ യു.ബി.ഡി. ബി.പി.ഡി (പി.സി.ബി) സർക്കുലർ 35/13.01.000/2013-14, 17.09.2013 ലെ ആർ.പി.സിഡി.ആർആർബി.ആർസിബി.എഎംഎൽ.ബിസി. നമ്പർ 36/07.51.018/2013-14 എന്നീ സര്‍ക്കുലറുകൾ പ്രകാരം നൽകിയിട്ടുളള നിർദ്ദേശങ്ങൾ, ഈ സര്‍ക്കുലര്‍ നീക്കി പകരം വയ്ക്കുന്നു.

8. 2019 സെപ്റ്റംബര്‍ 1 മുതൽ ഈ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് ബോര്‍ഡ് അംഗീകരിച്ച നയം /പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ ബാങ്കുകളോട് നിര്‍ദ്ദേശിക്കുന്നു.

വിശ്വസ്തതയോടെ,

(നീരജ് നിഗം)
ചീഫ് ജനറല്‍ മാനേജര്‍

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰