Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (113.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/08/2019
എ ടി എം ഉപയോഗം - സൗജന്യ എ ടി എം ഇടപാടുകൾ - വിശദീകരണങ്ങൾ

ആർബിഐ/2019-20/41
ഡി.പി.എസ്.എസ്.സി.ഒ.പി.ഡി നം.377/02.10.002/2019-20

ആഗസ്റ്റ് 14, 2019

ഗ്രാമീണ ബാങ്കുകൾ ഉൾപ്പെടെ എല്ലാ
ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളും /
അർബൻ സഹകരണ ബാങ്കുകൾ /
സംസ്ഥാന സഹകരണ ബാങ്കുകൾ /
ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകൾ / സ്മാ
ൾ ഫിനാൻസ് ബാങ്കുകൾ / പേമെന്റ് ബാങ്കുകൾ /
വൈറ്റ് ലവൽ എടിഎം ഓപ്പറേറ്റർമാർ

മാഡം / സർ,

എ ടി എം ഉപയോഗം - സൗജന്യ എ ടി എം ഇടപാടുകൾ - വിശദീകരണങ്ങൾ

ഈ വിഷയത്തെപറ്റിയുള്ള 14.8.2014 ലെ സർക്കുലർ ഡി.പി. എസ്. എസ്. സി.ഒ. പി.ഡി. നമ്പർ 316/02.10.002/2014.15 ഉം, 10.10.2014 ലെ ഡി.പി. എസ്. എസ്. സി. ഓ.പി.ഡി. നം. 659/02.10. 002/2014 - 15 ഉം പരിശോധിക്കുക.

2. സാങ്കേതിക കാരണങ്ങളാൽ പരാജയപ്പെടുന്ന ഇടപാടുകൾ, എ ടി എമ്മിൽ പണം ഇല്ലാത്തതു കൊണ്ട് പരാജയപ്പെടുന്ന ഇടപാടുകൾ എന്നിവ സൗജന്യമായി നൽകേണ്ടുന്ന എ.ടി.എം. ഇടപാടുകളിൽ ഉൾപ്പെടുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

3. ഹാർഡ് വെയർ, സോഫ്റ്റ് വെയർ, ആശയവിനിമയപ്രശ്നങ്ങൾ എന്നിവ പോലുള്ള സാങ്കേതിക കാരണങ്ങളാൽ പരാജയപ്പെടുന്ന ഇടപാടുകൾ; എ.ടി.എമ്മിൽ കറൻസി നോട്ടുകളുടെ ലഭ്യതയില്ലായ്മ, ബാങ്കിന്റേയോ /സേവനദാതാവിന്റേയോ വീഴ്ചകൾ കൊണ്ട് പരാജയപ്പെടുന്ന ഇടപാടുകൾ, അസാധുവായ പിൻ / വാലിഡഷൻ മുതലായവ കൊണ്ട് പരാജയപ്പെടുന്ന ഇടപാടുകൾ മുതലായവ ഉപഭോക്താവിനുള്ള സാധുവായ ഇടപാടുകളായി കണക്കാക്കില്ല എന്ന് ഇതിനാൽ വ്യക്തമാക്കുന്നു. അതിനാൽ അവയ്ക്ക് പിഴയീടാക്കാൻ പാടില്ല.

4. ഓൺ യു എസ് 'ഇടപാടുകളിൽപെടുന്ന (അതായത്, കാർഡ് നൽകിയ ബാങ്കിന്റെ എടിഎമ്മിൽ മാത്രം ഉപയോഗിക്കാൻ കഴിയുന്ന) പണം പിൻവലിക്കാതെയുള്ള ഇടപാടുകൾ (അക്കൗണ്ടിലെ ബാലൻസ് പരിശോധി ക്കൽ, ചെക്ക് ബുക്കിന് ആവശ്യപ്പെടൽ, നികുതി അടയ്ക്കൽ, ഫണ്ട് ട്രാൻസ്ഫർ തുടങ്ങിയവ) എ ടി എമ്മിലെ സൗജന്യ ഇടപാടുകളുടെ ഭാഗമാകില്ല.

5. പേമെന്റ് ആന്റ് സെറ്റിൽമെന്റ് ആക്ട് 2007 (2007 ലെ ആക്ട് 51) ലെ 18-ാം വകുപ്പിനോട് ചേർത്ത് വായിക്കാവുന്ന 10 (2) വകുപ്പു പ്രകാരമാണ് ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.

വിശ്വസ്തതയോടെ,

(പി.വാസുദേവൻ)
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰