Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (123.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 19/06/2019
തെലങ്കാന, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പുതിയ ജില്ലകളുടെ രൂപീകരണം - ലീഡ് ബാങ്ക് ചുമതല നൽകൽ

ആർ.ബി.ഐ./2018-19/218
എഫ്.ഐ.ഡി.ഡി.സി.ഒ.എൽ.ബിഎസ്.ബിസി.നമ്പർ 19/02.08.001/2018-19

ജൂൺ 20, 2019

ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ
എല്ലാ ലീഡ്ബാങ്കുകളും

മാഡം/ഡിയർ സർ,

തെലങ്കാന, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ പുതിയ ജില്ലകളുടെ
രൂപീകരണം - ലീഡ് ബാങ്ക് ചുമതല നൽകൽ

തെലങ്കാന സർക്കാർ 2019 ജൂൺ 20 ലെ അവരുടെ ഗസറ്റ് നോട്ടിഫിക്കേഷൻ ജി.ഒ. എം. എന്ന് നമ്പർ 18 ഉം 19 ഉം പ്രകാരം തെലങ്കാന സംസ്ഥാനത്ത് രണ്ട് പുതിയ ജില്ലകളുടെ രൂപീകരണവും, മധ്യപ്രദേശ് സർക്കാർ 2018 സെപ്തംബർ 29 ലെ അവരുടെ ഗസറ്റ് നോട്ടിഫിക്കേഷൻ നമ്പർ എഫ് 1 - 9 -2018- VII - 6 പ്രകാരം മധ്യപ്രദേശ് സംസ്ഥാനത്ത് ഒരു ജില്ലയുടെ രൂപീകരണവും വിജ്ഞാപനം ചെയ്തിട്ടുണ്ട്. ഈ പുതിയ ജില്ലകളുടെ ലീഡ് ബാങ്ക് ചുമതല താഴെ പറയും പോലെ നൽകുവാൻ തീരുമാനിക്കുന്നു.

നമ്പർ സംസ്ഥാനം പുതിയ ജില്ല മുൻ ജില്ല റവന്യു ഡിവിഷൻ/
തഹസിൽ. പുതിയ ജില്ല
ലീഡ് ബാങ്ക് ചുമതല പുതിയ ജില്ലയുടെ ജില്ലാ വർക്കിംഗ് കോഡ്
1 തെലങ്കാന മുലുഗു ജയശങ്കർ ഭൂപാൽപളളി മുലുഗു റവന്യു ഡിവിഷൻ ഭാരതീയ സ്ററേററ്ബാങ്ക് 00A
2 തെലങ്കാന നാരായൺപെട്ട് മെഹബൂബ് നഗർ നാരായൺപെട്ട് റവന്യു ഡിവിഷൻ ഭാരതീയ സ്ററേററ്ബാങ്ക് 00B
3 മധ്യ പ്രദേശ് നിവാരി ടികാംഗർ പൃഥ്വിപൂർ, നിവാരി,ഓർച തഹസിൽ ഭാരതീയ സ്ററേററ്ബാങ്ക് 00C

കൂടാതെ ബാങ്കുകളുടെ ബിഎസ്ആർ റിപ്പോർട്ടിംഗിന് പുതിയ ജില്ലകളുടെ ജില്ലാ വർക്കിംഗ് കോഡും അനുവദിച്ചിരിക്കുന്നു.

മധ്യ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മറ്റു ജില്ലകളിൽ ലീഡ് ബാങ്ക് ചുമതലയ്ക്ക് ഒരു മാറ്റവും ഉണ്ടായിരിക്കുന്നതല്ല

വിശ്വസ്തതയോടെ,

ഗ്രൗതം പ്രസാദ് ബോറ)
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰