Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (113.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/06/2019
എ ടി എമ്മുകൾക്കുള്ള സുരക്ഷാ നടപടികൾ

ആർ.ബി.ഐ./2018-19/214
ഡി. സി. എം (പ്ളാനിംഗ്) നം.2968/10.25.007/2018-19

ജൂൺ 14, 2019

എ ടി എമ്മുകൾക്കുള്ള സുരക്ഷാ നടപടികൾ

4.10.2016 ലെ ധനനയപ്രസ്താവന, 15-ാം ഖണ്ഡികയിൽ പ്രസ്താവിച്ചിട്ടുള്ള പ്രകാരം റിസർവ് ബാങ്ക്, മറ്റൊരിടത്തേയ്ക്ക് ധന (ട്രഷർ) ത്തിന്റെ കൈമാറ്റം നടക്കുമ്പോഴുള്ള സുരക്ഷിതത്വം അവലോകനം ചെയ്യുന്നതിനായി എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ഡി.കെ.മൊഹന്തി ചെയർമാനായി കറൻസി മൂവ്മെന്റ് കമ്മിറ്റി രൂപീകരിക്കുകയുണ്ടായി. കമ്മിറ്റിയുടെ ഗുപാർശകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ, അവയിൽ എ ടി എം പ്രവർത്തനത്തിലുള്ള അപകട സാധ്യത ലഘൂകരിക്കുന്നതിനും, സുരക്ഷ വർദ്ധിപ്പിക്കുന്നതിനുമായിട്ടുള്ളവ ചുവടെ ചേർക്കുന്നു:

എ) എല്ലാ എ ടി എമ്മുകളും ഡിജിറ്റൽ വൺ ടൈം കോമ്പിനേഷൻ (ഒ.ടി.സി) ലോക്കുകൾ ഉപയോഗിച്ചു മാത്രം പണം നിറയ്ക്കുന്നതിനായി പ്രവർത്തിപ്പിക്കാവൂ.

ബി) സി സി ടി വി നിരീക്ഷണ സംവിധാനവും, സംസ്ഥാന / കേന്ദ്ര സായുധ സേനാംഗങ്ങളുടെ സുരക്ഷാ കാവലും ഉള്ള അതിസുരക്ഷാ മേഖലകളായ വിമാനത്താവളങ്ങൾ പോലുള്ള സ്ഥലങ്ങളിൽ സ്ഥാപിപ്പിച്ചിട്ടുള്ള തൊഴികെയുള്ള എല്ലാ എ ടി എമ്മുകളും 2019 സെപ്തംബർ 30നു മുമ്പായി ഏതെങ്കിലും ഉറച്ച പ്രതലവുമായി (ചുവര്, തുണ്, തറ മുതലായവ) ചേർത്തുറപ്പിക്കേണ്ടതാണ്.

സി. സമയബന്ധിതമായ ജാഗ്രതാ നിർദ്ദേശങ്ങളും, പെട്ടെന്നുള്ള പ്രതികരണങ്ങളും ഉറപ്പാക്കുന്നതിന് എ ടി എമ്മുകളിൽ സമഗ്രമായ ഇ- നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്ന കാര്യവും ബാങ്കുകൾക്ക് പരിഗണിക്കാവുന്നതാണ്.

2. റിസർവ് ബാങ്കും നിയമനിർവഹണ ഏജൻസികളും നൽകുന്ന നിലവിലുള്ള നിർദ്ദേശങ്ങൾ, തുടർന്നുവരുന്ന രീതികൾ, മാർഗ നിർദ്ദേശങ്ങൾ എന്നിവയ്ക്കുക്കു പുറമേയാണ് മുകളിൽ നിർദ്ദേശിച്ച കാര്യങ്ങൾ നടപ്പിലാക്കേണ്ടത്. സമയപരിധിക്കുള്ളിൽ ഇവ നടപ്പാക്കാതിരിക്കുകയോ / ഈ നിർദ്ദേങ്ങൾ പാലാക്കാതിരിക്കുകയോ ചെയ്താൽ പിഴ ചുമത്തുന്നതുൾപ്പെടെയുള്ള നിയമപരമായ നടപടികൾ സ്വീകരിക്കുന്ന തായിരിക്കും.

വിശ്വസ്തതയോടെ,

(അജയ് മിച്ച്യാരി)
ചീഫ് ജനറൽ മാനേജർ ഇൻ-ചാർജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰