Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (118.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/11/2018
വിദേശത്തുനിന്ന് വാണിജ്യാവശ്യങ്ങൾക്ക് കടമെടുക്കൽ (ഇസിബി) പോളിസി മിനിമം ആവറേജ് മെച്യൂരിററിയും, ഹെഡ്ജിംഗ് നിയമങ്ങളും

ആർ.ബി.ഐ./2018-19/71
എ.പി.(ഡി.ഐ.ആർ സീരീസ്) സർക്കുലർ നമ്പർ 11

നവംബർ 6, 2018

എല്ലാ കാററഗറി – I ലുളള ആതറൈസ് ഡ് ഡീലർ ബാങ്കുകളും

മാഡം / സർ,

വിദേശത്തുനിന്ന് വാണിജ്യാവശ്യങ്ങൾക്ക് കടമെടുക്കൽ
(ഇസിബി) പോളിസി
മിനിമം ആവറേജ് മെച്യൂരിററിയും, ഹെഡ്ജിംഗ് നിയമങ്ങളും

“വിദേശവാണിജ്യവായ്പകള്‍, വ്യാപാരവായ്പകള്‍, വിദേശനാണയ ത്തിലുള്ള കടമെടുക്കലും വായ്പനല്കലും – അംഗീകൃത ക്രയവിക്രയക്കാരും, അല്ലാത്തവരും” എന്നിവയെ സംബന്ധിച്ച് സമയാസമയങ്ങളില്‍ ഭേദഗതിചെയ്യപ്പെട്ടിട്ടുള്ള 01-01-2016 ലെ പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ നമ്പര്‍ 5 ലെ ഖണ്ഡിക 2.4.1, 2.4.2, 2.5 എന്നീ വകുപ്പുകളിലേയ്ക്ക് ആതറൈസ് ഡ് ഡീലർ വിഭാഗം 1 (എ.ഡി. കാററഗറി I) ല്‍ പ്പെട്ട എല്ലാ ബാങ്കുകളുടേയും ശ്രദ്ധ ക്ഷണിക്കുന്നു. ഇതു പ്രകാരം ഇ.സി.ബി ട്രാക്ക്-1 നു കീഴിലുള്ള വിദേശ നാണ്യത്തിലുള്ള വായ്പയെടുക്കുന്ന ചില അര്‍ഹമായ വായ്പക്കാര്‍, കുറഞ്ഞത് ശരാശരി കാലാവധി 5 വര്‍ഷമെങ്കിലും ആണെങ്കിൽ, അവരുടെ ഇസിബി എക്സ്പോഷര്‍ പൂര്‍ണ്ണമായും ഹെഡ്ജ് ചെയ്യേണ്ടത് നിര്‍ബന്ധമായും ആവശ്യമാണ്.

2. നിലവിലുള്ള വ്യവസ്ഥകള്‍ അവലോകനം ചെയ്ത് ഇസിബി ചട്ടക്കൂടില്‍ ഇനിപ്പറയുന്ന വ്യവസ്ഥകള്‍ ഭേദഗതിചെയ്യാന്‍ ഭാരതസര്‍ക്കാരുമായി കൂടിയാലോചിച്ച് തീരുമാനിച്ചിരിക്കുന്നു.

i) കുറഞ്ഞ ശരാശരി കാലാവധി:- മേല്‍പ്പറഞ്ഞ പ്രാധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നമ്പര്‍ 5 ലെ ഖണ്ഡിക 2.4.2 (iv) പ്രകാരം യോഗ്യരായ വായ്പക്കാര്‍ സമാഹരിച്ച അടിസ്ഥാനസൗകര്യങ്ങള്‍ക്കായുളള ഇ.സി.ബി വായ്പകള്‍ക്കുള്ള ഏറ്റവും കുറഞ്ഞ ശരാശരി കാലാവധി 5 വര്‍ഷത്തില്‍ നിന്ന് 3 വര്‍ഷമായി കുറക്കുക.

ii) ഹെഡ്ജിംഗ് ആവശ്യകതകള്‍:- മുകളില്‍ സൂചിപ്പിച്ച അര്‍ഹരായ വായ്പക്കാര്‍ സമാഹരിച്ച ഇസിബിവായ്പകളെ ഇവയ്ക്കു ബാധകമായ നിര്‍ബന്ധിത ഹെഡ്ജിംഗ് പ്രൊവിഷനില്‍ നിന്നും അവയെ ഒഴിവാക്കുന്നതിന് നിലവിലുള്ള കാലാവധി ആവശ്യകത നിലവിലുള്ള 10 വര്‍ഷത്തില്‍ നിന്നും 5 വര്‍ഷമായി കുറക്കുക. അതനുസരിച്ച്, അടിസ്ഥാനസൗകര്യാവശ്യത്തിന് എടുത്ത 3 മുതല്‍ 5 വര്‍ഷം വരെ കുറഞ്ഞ ശരാശരി കാലാവധിയുള്ള ഇസിബികള്‍ 100% നിര്‍ബന്ധിത ഹെഡ്ജിംഗ് ആവശ്യകത പാലിക്കേണ്ടതുണ്ട്. കൂടാതെ മേല്‍പ്പറഞ്ഞ പരിഷ്ക്കരിച്ച വ്യവസ്ഥയുടെ പരിധിയില്‍ വരുന്നതും, എന്നാല്‍ ഈ സര്‍ക്കുലറിന്‍റെ തീയതിക്ക് മുമ്പായി സമാഹരിച്ചതുമായ ഇസിബികള്‍ക്ക് നിലവിലുള്ള ഹെഡ്ജിംഗ് നിര്‍ബന്ധിതമാക്കേണ്ട ആവശ്യ മില്ലെന്നും വ്യക്തമാക്കുന്നു.

3. ഇസിബി നയത്തിന്‍റെ മറ്റെല്ലാ വ്യവസ്ഥകളും മാറ്റമില്ലാതെ തുടരും. വിദേകനാണ്യ ഇടപാടു വിഭാഗം - 1 ല്‍ ഉള്‍പ്പെടുന്ന ബാങ്കുകൾ ഈ സര്‍ക്കു ലറിന്‍റെ ഉള്ളടക്കം അവരുടെ എല്ലാ ഘടകങ്ങളുടേയും ഇടപാടുകാരുടേയും ശ്രദ്ധയില്‍ കൊണ്ടുവരേണ്ടതാണ്.

4) മേല്‍സൂചിപ്പിച്ച 01-01-2016 ലെ പ്രധാന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നമ്പര്‍ 5 ഈ മാറ്റങ്ങള്‍ക്കനുസരിച്ച് പരിഷ്കരിക്കുന്നു.

5) ഈ സര്‍ക്കുലറില്‍ അടങ്ങിയിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ വിദേശനാണ്യനിര്‍വഹണ നിയമം 1999 (1999ലെ 42) വകുപ്പ് 10 (4), 11(2) പ്രകാരം മാണ് പുറപ്പെടുവിച്ചിട്ടുള്ളത്, കൂടാതെ മറ്റേതെങ്കിലും നിയമപ്രകാരം അനുമതികളോ, അംഗീകാരങ്ങളോ അവശ്യമുണ്ടെമെങ്കില്‍ മുന്‍വിധിക ളില്ലാതെ അവ പരിഹരിക്കും.

വിശ്വസ്തതയോടെ,

അജയ് കുമാര്‍ മിശ്ര
ചീഫ് ജനറല്‍ മാനേജര്‍- ഇന്‍-ചാര്‍ജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰