Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (135.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 14/05/2019
ക്യാഷ് മാനേജ്മെൻറ് പുറംകരാർ - ഇടപാടുകളുടെ റിക്കൺ സീ ലിയേഷൻ

ആർ.ബി.ഐ/2018-19/183
ഡിസിഎം. (പ്ളാനിംഗ്) നമ്പർ.2746/10.25.07/2018-19

മേയ് 14, 2019

ചെയർമാൻ / മാനേജിങ് ഡയറക്ടർ /
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ ബാങ്കുകളും

മാഡം/ഡിയർ സർ,

ക്യാഷ് മാനേജ്മെൻറ് പുറംകരാർ -
ഇടപാടുകളുടെ റിക്കൺ സീ ലിയേഷൻ

2016 ഒക്ടോബർ 4 ലെധനനയ പ്രസ്താവന പാര 15 ൽ പറഞ്ഞിട്ടുള്ളതുപോലെ പണം കൊണ്ടു പോകുമ്പോഴുള്ള സുരക്ഷിതത്വത്തിന്റെ എല്ലാ വശങ്ങളും പഠിക്കുന്നതിന് റിസർവ് ബാങ്ക് ഒഫ് ഇന്ത്യ ഡപ്യൂട്ടി ഗവർണർ ശ്രീ. ഡി. കെ. മൊഹന്തി ചെയർമാനായി 'കറൻസി മൂവ്മെൻറിനെ കുറിച്ചുള്ള ഒരു കമ്മിറ്റി' രൂപീകരിക്കുകയുണ്ടായി. എടിഎമ്മിൽ ക്യാഷ് തീരുന്നതിനെക്കുറിച്ചുള്ള യഥാസമയ തിരിച്ചറിവും ബാങ്കും സേവനദാതാവും, സബ് കോൺട്രാക്ടറും തമ്മിലുള്ള റെക്കൺസീലിയേഷൻ പരിശോധിച്ചിരുന്നു. അതനുസരിച്ച് ബാങ്ക് താഴെ പറയുന്ന നടപടിക്രമങ്ങൾ പാലിക്കണമെന്ന് തീരുമാനിച്ചു.

എ. ചെസ്റ്റ് / നോഡൽ ബാങ്കുമായി ചർച്ച ചെയ്ത്, സേവനദാതാക്കൾ നൽകുന്ന ക്യാഷ് ഇന്റന്റ് കുറഞ്ഞത് ഒരു ദിവസം മുമ്പെങ്കിലും നൽകേണ്ടതാണ്. (ക്യാഷ് കൈവശം വയ്ക്കുന്ന തീയതി റ്റി ആണെങ്കിൽ റ്റി - 1). വിവിധ പോയിൻറുകളിൽ നിന്ന് ക്യാഷ് എടുക്കുന്നത് ഒഴിവാക്കണം.ഓരോ സെൻററിലും ഒരിടത്തു നിന്നാകണം. എന്നാൽ മെട്രോ കേന്ദ്രങ്ങളിൽ രണ്ട് പോയിൻറുകളിൽ നിന്ന് എടുക്കാം.

ബി. ബാങ്കും സേവനദാതാവും, സബ് കോൺട്രാക്ടറും തമ്മിലുള്ള റെക്കൺസീലിയേഷൻ കുറഞ്ഞത് T+ 3 എന്ന നിലയിലായിരിക്കണം.

സി. തർക്കമോ, നിലവിലിരിക്കുന്ന നടപടിക്രമങ്ങളിൽ സെക്യൂരിറ്റി വീഴ്ചയോ, അതിനുള്ള ശ്രമമോ ഉണ്ടായാൽ എ ടി എമ്മിന്റെ വീഡിയോ ഫുട്ടേജ് സേവനദാതാവിനും, സബ് കോൺട്രാക്ടർക്കും നൽകേണ്ടതാണ്.

2. ക്യാഷ് മാനേജ്മെന്റ് പുറംകരാർ നൽകുന്നതിന്റെ ഭാഗമായി ബാങ്ക് അവരുടെ സേവനദാതാക്കളേയും, സബ് കോൺട്രാക്ടർമാരെയും താഴെ പറയുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കണം.

എ. ഡേറ്റാ വീണ്ടെടുക്കാനും റക്കൺ സീലിയേഷൻ നടത്താനും കാര്യക്ഷമമായ ഡിജിറ്റൽ റെക്കോഡ് സംവിധാനം പകരം കൊണ്ടുവരിക.

ബി. ഈ വ്യവസായ രംഗത്ത് തങ്ങളുടെ ജീവനക്കാർ കറ പുരളാത്ത ചരിത്രമുള്ളവരാണെന്ന് ഉറപ്പാക്കാൻ സ്വയം നിയന്ത്രിതമായ സ്ഥാപനം, പൊതുവായ ഒരു സംവിധാനം /കോഡ് കൊണ്ടുവന്നു നടപ്പാക്കേണ്ടതാണ്.

വിശ്വസ്തതയോടെ,

(സഞ്ജയ് കുമാർ)
ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰