ആർബിഐ/2018-19/166
ഡിസി (സിസി) നമ്പർ 2482/03.39.01/2018-19
ഏപ്രിൽ 8, 2019
ചെയർമാൻ/മാനേജിംഗ് ഡയറക്ഠർ/ചീഫ് എക്സ്ക്യൂട്ടീവ് ഓഫീസർ
എല്ലാ ബാങ്കുകളും
മാഡം/ സർ,
ഒരു കറൻസി ചെസ്റ്റിനു വേണ്ട മിനിമം നിലവാരം
2016 ഒക്ടോബർ 4 ലെ ധനനയ സ്റ്റേറ്റ്മെന്റ് പാര 15-ൽ പറഞ്ഞതനുസരിച്ച് എക്സിക്യൂട്ടീവ് ഡയറക്ടർ ഡി.കെ. മൊഹന്തി ചെയർമാനായി 'കറൻസി മൂവ്മെന്റ് കമ്മിറ്റി' (സി.സി.എം) ബാങ്ക് രൂപീകരിക്കുകയുണ്ടായി. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ, പത്ത് ബില്യൺ രൂപ വരെ ക്യാഷ് ബാലൻസ് ലിമിറ്റ് (സിബിഎൽ) ഉള്ള വലിയ കറൻസി ചെസ്റ്റുകൾ തുടങ്ങാൻ ബാങ്കുകളെ പ്രേരിപ്പിക്കണമെന്ന് കമ്മിറ്റി നിർദ്ദേശിക്കുകയുണ്ടായി. അതനുസരിച്ച് പുതിയ കറൻസിചെസ്റ്റുകൾക്ക് താഴെ പറയുന്ന മിനിമം മാനദണ്ഡങ്ങൾ നിർദ്ദേശിക്കാൻ തീരുമാനിച്ചു.
i) സ്ട്രോംഗ് റൂം / വാൾട്ടിനു വേണ്ട സ്ഥലം കുറഞ്ഞത് 1500 സ്ക്വയർ ഫീറ്റായിരിക്കണം. കേന്ദ്ര / സംസ്ഥാന സർക്കാരുകളോ, വേണ്ട അധികാരമുള്ള സ്ഥാപനമോ നിർണയിച്ചിട്ടുള്ള ചെന്നെത്താൻ പ്രയാസമുള്ള / മലമ്പ്രദേശങ്ങളിൽ) സ്ട്രോംഗ് റൂം / വാൾട്ടിനു വേണ്ട സ്ഥലം കുറഞ്ഞത് 600 സ്ക്വയർ ഫീറ്റായിരിക്കണം.
ii) ഒരു ദിവസത്തെ പ്രോസസിംഗ് സൗകര്യം 6,60,000 പീസായിരിക്കണം. ചെന്നെത്താൻ പ്രയാസമുള്ള / മലമ്പ്രദേശങ്ങളിൽ) പ്രതിദിന പ്രോസസിംഗ് സൗകര്യം 210000 പീസ് ആയിരിക്കണം
iii) ഐടി സൊല്യൂഷനും, ഓട്ടോമേഷനും നടപ്പാക്കാനുള്ള സൗകര്യമുണ്ടായിരിക്കണം.
iv) റിസർവ് ബാങ്കിന്റെ വിവേചനാധികാരത്തിൽ, അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കിയുള്ള സാമാന്യ നിയന്ത്രണങ്ങൾക്കു വിധേയമായി 10 ബില്യൺ രൂപ വരെയുള്ള ചെസ്റ്റ് ബാലൻസ് ലിമിറ്റ് സൗകര്യമുണ്ടാകണം
v) നിർമ്മാണത്തിനും മറ്റും 2008 നവംബർ 14 ലെ സർക്കുലർ സി സി എം (സിസി) നമ്പർ ജി- 18/03.01/2008-09 - ൽ പറഞ്ഞിട്ടുള്ള മറ്റു സാങ്കേതിക മാർഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടായിരിക്കണം.
2. കറൻസി ചെസ്റ്റുകൾ സ്ഥാപിക്കാൻ താല്പര്യമുള്ള ബാങ്കുകൾ മേൽ സൂചിപ്പിച്ച മിനിമം സ്റ്റാൻഡേർഡ് ഉറപ്പാക്കിയിരിക്കണം
3. കറൻസി ചെസ്റ്റ് തുടങ്ങുന്നതിനെക്കുറിച്ചുള്ള മറ്റു നിർദ്ദേശങ്ങളിൽ മാറ്റമുണ്ടായിരിക്കുന്നതല്ല.
വിശ്വസ്തതയോടെ,
(സഞ്ജയ് കുമാർ)
ജനറൽ മാനേജർ |