Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (108.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 01/04/2019
ലീഡ് ബാങ്ക് ചുമതല നൽകൽ

ആർ.ബി.ഐ./2018-19/158
എഫ്.ഐ.ഡി.ഡി.സി.ഒ.എൽ.ബിഎസ്. ബിസി.നമ്പർ 17/02.08.001/2018-19

ഏപ്രിൽ 1, 2019

ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ
എല്ലാ ലീഡ്ബാങ്കുകളും

മാഡം/ഡിയർ സർ,

ലീഡ് ബാങ്ക് ചുമതല നൽകൽ

വിജയ ബാങ്കും, ദേനാ ബാങ്കും ബാങ്ക് ഒഫ് ബറോഡയിൽ ലയിപ്പി ക്കുന്നതിന്റെ നോട്ടിഫിക്കേഷൻ 2019 ജനുവരി 2ന് ഭാരത സർക്കാർ നോട്ടിഫിക്കേഷൻ ജി.എസ്.ആർ.2 (ഇ) ആയി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'വിജയ ബാങ്കും, ദേനാ ബാങ്കും ബാങ്ക് ഒഫ് ബറോഡയിൽ ലയിപ്പിക്കുന്ന പദ്ധതി 2019' എന്ന ഈ നോട്ടിഫിക്കേഷൻ 2019 ഏപ്രിൽ 1ന് നിലവിൽ വന്നു.

2. ഇതനുസരിച്ച്, വിജയ ബാങ്കും, ദേനാ ബാങ്കും ചില ജില്ലകളിൽ വഹിച്ചിരുന്ന ലീഡ് ബാങ്ക് ചുമതല മാറ്റി നൽകാൻ തീരുമാനിച്ചു. ലീഡ് ബാങ്ക് ചുമതല മാറ്റി നൽകിയത് താഴെ പറയും പ്രകാരമാണ്.

ക്രമ നമ്പർ സംസ്ഥാനം/യു.ടി. മുൻ ലീഡ് ബാങ്ക് ജില്ല ലീഡ്ബാങ്ക് ചുമതലമാറ്റി നൽകിയത്
1. ഛത്തീസ് ഗഡ് ദേനാ ബാങ്ക് i) ബാലോഡ് ബാങ്ക് ഒഫ് ബറോഡ
ii) ധംതരി
iii) ദുർഗ്
iv) ഗരിയാ ബന്ദ്
v) മഹസാമന്ദ്
vi) റായ്പൂർ
vii) രാജനന്ദ്ഗാവോൺ
2. ഗുജറാത്ത് ദേനാ ബാങ്ക് i) അഹമ്മദാബാദ് ഭാരതീയ സ്റ്റേറ്റ് ബാങ്ക്
ii) ആരാവല്ലി ബാങ്ക് ഒഫ് ബറോഡ
iii) ' ബനസ് ക്കന്ധ
iv) ബോറ്റാഡ്
v) ദേവ് ഭൂമി ദ്വാരക
vi) ഗാന്ധിനഗർ ഭാരതീയ സ്റ്റേറ്റ് ബാങ്ക്
vii) കച്ച് (ഭുജ്) ബാങ്ക് ഒഫ് ബറോഡ
viii) മെഹ്സാനാ
ix) പഠാൻ
x) സബർകന്ത
3. കർണാടക വിജയാ ബാങ്ക് i) ധാർവാദ് ബാങ്ക് ഒഫ് ബറോഡ
ii) ഹവേരി
iii) മാന്ധ്യ
4. ദാദ്ര, നഗർ ഹവേലി ദേനാ ബാങ്ക് ദാദ്ര, നഗർ ഹവേലി ബാങ്ക് ഒഫ് ബറോഡ

രാജ്യത്തെ മറ്റു ജില്ലകളിലെ ലീഡ് ബാങ്ക് ചുമതലകളിൽ മാറ്റമുണ്ടായിരിക്കുന്നതല്ല.

വിശ്വസ്തതയോടെ,

ഗ്രൗതം പ്രസാദ് ബോറ)
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰