Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (163.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 28/02/2019
നോട്ടുകളും, നാണയങ്ങളും സൂക്ഷിക്കൽ

ആർബിഐ / 2018-19/133
ഡിസിഎം (പ്ലാൻ) നമ്പർ 2128/10 10.25.007/2018-19

ഫെബ്രുവരി 28, 2019
ഒക്ടോബർ 8, 2018

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ /
ചെയർമാൻ / മാനേജിംഗ് ഡയറക്ടർ
കറൻസി ചെസ്ററുളള എല്ലാ ബാങ്കുകളും

മാഡം/സർ,

നോട്ടുകളും, നാണയങ്ങളും സൂക്ഷിക്കൽ

സർക്കുലേഷനിൽ ഉള്ള പണത്തിൻറെ സുരക്ഷിതത്വം അവലോകനം ചെയ്യുന്നതിന് വേണ്ടി 2016 ഒക്ടോബർ നാലിന് പുറത്തിറക്കിയ ധനനയപ്രസ്താവനയുടെ പതിനഞ്ചാം പാരയിൽ പറഞ്ഞിട്ടുള്ള പ്രകാരം ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ ശ്രീ ഡി. കെ. മെഹന്തി ചെയർമാനായി ഒരു കറൻസി മൂവ്മെൻറ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പ്രസ്തുത കമ്മിറ്റിയുടെ ശുപാർശകൾ പരിശോധിക്കുകയുണ്ടായി. അതിൻറെ അടിസ്ഥാനത്തിൽ, കറൻസികളിൽ ടെസ്റ്റുകളിൽ പണം സൂക്ഷിക്കുന്നതിനെ സംബന്ധിച്ച് പൊതുവായി താഴെപ്പറയുന്ന ക്രമീകരണങ്ങൾ ഉടനടി നടപ്പിലാക്കേണ്ടതാണ്.

a) വാൾട്ടിനുളളിൽ കൂടുതൽ സ്ഥലസൗകര്യമുളള കറൻസി ചെസ്റ്റുകൾ അവയ്ക്കകത്തുള്ള നാണയങ്ങൾ സൂക്ഷിക്കുന്ന സ്ഥലം കമ്പിവലയോ ബാരിക്കേഡോ ഉപയോഗിച്ച് സിസിടിവി യുടെ നിരീക്ഷണത്തിന് തടസം വരാത്ത രീതിയിൽ വേർതിരിക്കേണ്ടതാണ്.

b) വേർതിരിക്കാൻ വേണ്ട വിധത്തിൽ നിലവറയിൽ സൗകര്യമില്ലാത്ത കറൻസി ചെസ്റ്റുകൾക്ക് ഉള്ള രീതിയിൽ തന്നെ സിസിടിവി യുടെ നിരീക്ഷണ വലയത്തിനകത്ത് വരത്തക്കവിധത്തിൽ നിരീക്ഷണത്തിന് സൗകര്യപ്രദമായ രീതിയിലും എന്നാൽ മേൽസൂചിപ്പിച്ച സർക്കുലർ നിർദ്ദേശങ്ങളുടെ ഉള്ളടക്കം പരിഗണിച്ചും നോട്ടുകളും നാണയങ്ങളും പ്രത്യേകം വ്യക്തമായി തിരിച്ചറിയാവുന്ന വിധത്തിൽ സൂക്ഷിക്കാവുന്നതാണ്.

c) കറൻസി നോട്ടുകൾ അവയുടെ മൂല്യത്തിൻറെ അടിസ്ഥാനത്തിലും ഗുണത്തിൻറെ അടിസ്ഥാനത്തിലും (പുതിയത്, പുനരുപയോഗി ക്കാവുന്നത്, മുഷിഞ്ഞത്) വേർതിരിച്ചരിയാവുന്ന വിധത്തിൽ പ്രത്യേക നിറങ്ങളുള്ള അറകളിൽ സൂക്ഷിക്കുന്നതിനുള്ള ഒരുമാർഗ്ഗം ബാങ്കുകൾ സ്വീകരിക്കുകയും, ആ രീതി എല്ലാ കറൻസി ചെസ്റ്റുകളിലും ഒരേ വിധത്തിലായിരിക്കുകയും വേണം. നോട്ട് വേർതിരിക്കൽ യന്ത്രമുപയോഗിച്ച് വേർതിരിക്കാനുള്ള നോട്ടുകൾ സൂക്ഷിച്ചിരിക്കുന്ന അറകളും പ്രത്യേക നിറങ്ങളുപയോഗിച്ച് വേർതിരിക്കണം.

2. താങ്കളുടെ ബാങ്കിൻറെ എല്ലാ കറൻസിചെസ്റ്റുകളിലും ഈ നിർദ്ദേശങ്ങൾ നടപ്പാക്കിയിട്ടുണ്ട് എന്നതിൻറെ സ്ഥിരീകരണം 2019 സെപ്റ്റംബർ 30നകം നിങ്ങളുടെ അധികാരപരിധിയിലുള്ള മേഖലാ ഓഫീസിലെ വിതരണ വകുപ്പിനെ അറിയിക്കേണ്ടതാണ്

വിശ്വസ്തതയോടെ,

(അവിരാൽ ജയിൻ)
ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰