Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (118.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/02/2019
കാർഷികമേഖലയിലേയ്ക്കുളള വായ്പാലഭ്യത – അധിക ഈട് ഇല്ലാത്തകാർഷികവായ്പകൾ

ആർ. ബി.ഐ/2018-19/118
എഫ്.ഐ.ഡി.ഡി. സി.ഒ. എഫ് എസ്.ഡി.ബി.സി.13/05.05.010/2018-19

ഫെബ്രുവരി 7, 2019

ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
എല്ലാ ഷെഡ്യൂള്ഡ് വാണിജ്യബാങ്കുകളും
(ഗ്രാമീണ ബാങ്കുകളും, എസ്.എഫ്.ബികളും ഉൾപ്പെടെ.)

മാഡം/സർ,

കാർഷികമേഖലയിലേയ്ക്കുളള വായ്പാലഭ്യത –
അധിക ഈട് ഇല്ലാത്തകാർഷികവായ്പകൾ

2019 ഫെബ്രുവരി 7 ന് പുറത്തിറക്കിയ 2018-19 ലെ ആറാമത് ദ്വൈമാസിക ധനനയപ്രസ്താവനയിലെ വികസന-നിയന്ത്രണനയത്തെ സംബന്ധിച്ച പ്രസ്താ വനയുടെ പതിമൂന്നാം പാരഗ്രാഫ് പരിശോധിക്കുക.

2. ഇതോടനുബന്ധിച്ച് ഈ വിഷയത്തെക്കുറിച്ചുളള ഞങ്ങളുടെ സർക്കുലർ ആർ.പി.സി.ഡി.പിഎൽഎഫ്എസ്.ബിസി.നമ്പർ85/05.04.02/2009-10 ഉം പരിശോധിക്കുക.

3. 2010 മുതൽ കഴിഞ്ഞ കുറേ നാളുകളായുളള മൊത്തത്തിലുളള വിലക്കയററവും, കൃഷിക്ക് ആവശ്യമായ സാധനങ്ങളുടെ വിലക്കൂടുതലും പരിഗണിച്ച് അധിക ഈട് ഇല്ലാത്ത കാർഷികവായ്പകളുടെ പരിധി നിലവിലുളള 1 ലക്ഷം രൂപയിൽ നിന്നും, 1.60 ലക്ഷമായി കൂട്ടാൻ തീരുമാനിച്ചിരിക്കുന്നു. അതനുസരിച്ച് ബാങ്കുകൾക്ക് 1.60 ലക്ഷം രൂപവരെയുളള കാർഷികവായ്പകൾക്ക് മാർജിനും ഒഴിവാക്കാവുന്നതാണ്.

4. ഈ മാററത്തിന് വേണ്ട പ്രചരണം നൽകണമെന്നും, ഇത് ഉടനെ നടപ്പാക്കാൻ കണട്രോളിംഗ് ഓഫീസുകൾക്കും, ശാഖകൾക്കും വേണ്ട നിർദ്ദേശം നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

5. ഇതു ലഭിച്ചതായ വിവരം അറിയിക്കുക.

വിശ്വസ്തതയോടെ,

(സൊണാലി സെൻ ഗുപ്ത)
ചീഫ് ജനറൽ മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰