RBI/2018-19/15 FIDD.CO.Plan.BC/07/04-09-01/2018-19
ജൂലൈ 12, 2018
ചെയര്‍മാന്‍/മാനേജിംഗ് ഡയറക്ടര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എല്ലാ തദ്ദേശ ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകള്‍ (റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍ ഇവയൊഴിച്ചുള്ളവ)
പ്രിയപ്പെട്ട സര്‍/മാഡം,
മുന്‍ഗണനാവിഭാഗത്തിനുള്ള വായ്പകള്‍-ലക്ഷ്യങ്ങളും വര്‍ഗ്ഗീകരണവും കോര്‍പ്പൊറേറ്റല്ലാത്ത കര്‍ഷകര്‍ക്കുള്ള വായ്പകള്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ സിസ്റ്റംവൈഡ് ശരാശരി
കോര്‍പ്പൊറേറ്റല്ലാത്ത കര്‍ഷകര്‍ക്ക് നല്‍കിയ മൊത്ത നിരക്കിലുള്ള നേരിട്ടുള്ള വായ്പകളുടെ കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ സിസ്റ്റംവൈഡ് ശരാശരി, ഉചിതമായ സമയത്തും അതിനുശേഷം ഓരോവര്‍ഷാദ്യത്തിലും പ്രഖ്യാപിക്കുമെന്ന് ഞങ്ങളുടെ 2015 ജൂലൈ 16-നുള്ള സര്‍ക്കുലര്‍ നമ്പര്‍ FIDD CO. Plan BC.08/04 09-01-2015-16 യില്‍ അറിയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 2018-19-ല്‍ മുന്‍ഗണനാ വായ്പകളുടെ നേട്ടം കണക്കാക്കുന്നതിന് ബാധകമായ സിസ്റ്റംവൈസ് ശരാശരി സംഖ്യ 11.99 ശതമാനമായിരിക്കുമെന്നു അറിയിച്ചുകൊള്ളുന്നു.
വിശ്വാസപൂര്‍വ്വം
(ഗൗതംപ്രസാദ് ബോറ) ചീഫ് ജനറല്‍മാനേജര്‍ ഇന്‍ ചാര്‍ജ്ജ്
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰