RBI/2017-18/205
DGBA.GBD No.3214/45-01-001/2017-18
ജൂണ്‍ 21, 2018
പെന്‍ഷന്‍ വിതരണം കൈകാര്യം ചെയ്യുന്ന
എല്ലാ ഏജന്‍സി ബാങ്കുകള്‍ക്കും
പ്രിയപ്പെട്ട സര്‍/മാഡം,
ഏജന്‍സി ബാങ്കുകള്‍ നല്‍കുന്ന കസ്റ്റമര്‍ സര്‍വീസ്
മേല്‍കാണിച്ച വിഷയത്തിലുള്ള ഞങ്ങളുടെ 2008 ഒക്ടോബര്‍ 1-ലെ DGBA. GAD. H.3085/45.01.001/2008-09- ᴐ൦ നമ്പര്‍ സര്‍ക്കുലര്‍ കാണുക.
പെന്‍ഷന്‍വാങ്ങുന്നവര്‍ക്ക് പ്രത്യേകിച്ചും, മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്ക് അനുയോജ്യ മായതരത്തിലുള്ള പരിഗണന അവരുടെ പെന്‍ഷന്‍ സംബന്ധമായ ഇടപാടുകള്‍ നടത്തുന്നതിന് ലഭിക്കുന്നില്ല എന്ന് ഞങ്ങള്‍ക്ക് പല കോണുകളില്‍നിന്നും പരാതികള്‍ ലഭിച്ചുകൊണ്ടി രിക്കുന്നു.
ആയതിനാല്‍, പെന്‍ഷന്‍കാര്‍ക്ക്,പ്രത്യേകിച്ചും പ്രായംചെന്നവര്‍ക്ക് അനുകമ്പാപര വും കരുതലോടുകൂടിയതുമായ കസ്റ്റമര്‍ സര്‍വീസ് ലഭ്യമാക്ക ണമെന്ന് പെന്‍ഷന്‍ വിതരണം നടത്തുന്ന എല്ലാ ഏജന്‍സി ബാങ്കുകളേയും അറിയിക്കുന്നു.
വിശ്വാസപൂര്‍വ്വം
(പാര്‍ത്ഥാ ചൗധരി)
ജനറല്‍മാനേജര്‍ |