RBI/2017-18/203
FIDD.CO.Plan.BC.22/04-09-01/2017-18
ജൂണ്‍ 19, 2018
റീജിയണല്‍ റൂറല്‍ ബാങ്കുകള്‍, സ്മാള്‍ ഫിനാന്‍സ് ബാങ്കുകള്‍
ഒഴികെയുള്ള എല്ലാ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെയും
ചെയര്‍മാന്‍/മാനേജിംഗ് ഡയറക്ടര്‍/സി.ഇ.ഓ.മാര്‍
പ്രിയപ്പെട്ട സര്‍/മാഡം,
മുന്‍ഗണനാ-മേഖലാ വായ്പകള്‍-ലക്ഷ്യങ്ങളും വര്‍ഗ്ഗീകരണവും
1. 2018 ജൂണ്‍ 6-ല്‍ പുറപ്പെടുവിച്ച രണ്ടാം ദ്വിമാസ പണനയ പ്രസ്താവനയില്‍ 6-ᴐ൦ ഖണ്ഡികയായ വികസനപരവും നിയന്ത്രണസംബന്ധവുമായ നയം നോക്കുക. ഭവനവായ്പകളെ മുന്‍ഗണനാ വിഭാഗത്തില്‍പ്പെടുത്താന്‍ യോഗ്യതകള്‍ നിര്‍ണ്ണയി ക്കുന്ന മുന്‍ഗണനാ വിഭാഗം വായ്പകള്‍-ലക്ഷ്യങ്ങളും വര്‍ഗ്ഗീകരണവും എന്ന പ്രാമാണിക നിര്‍ദ്ദേശവും (Master Direction) കാണുക.
2. മുകളില്‍പറഞ്ഞ പ്രാമാണിക നിര്‍ദ്ദേശപ്രകാരം മെട്രോപൊളിറ്റന്‍ നഗരങ്ങ ളിലുള്ള (പത്തുലക്ഷവും അതിനു മുകളിലും ജനസംഖ്യയുള്ളവ) വ്യക്തികള്‍ക്ക് നല്‍കുന്ന 28 ലക്ഷം രൂപവരെയുള്ളതും, മറ്റു സ്ഥലങ്ങളില്‍ 20 ലക്ഷം രൂപ വരെയുമുള്ള വായ്പകള്‍, അവ താമസിക്കുവാന്‍വേണ്ടി നിര്‍മ്മിക്കുന്ന വീടിന് യഥാക്രമം 35 ലക്ഷം രൂപയും 25 ലക്ഷം രൂപയും ചിലവിലധികമല്ലെങ്കില്‍ മുന്‍ഗണനാവി ഭാഗത്തില്‍പെടുത്താന്‍ യോഗ്യതയുള്ളവയായിരിക്കും.
3. പ്രാപ്തമായ ഭവനവായ്പകളിന്‍ കീഴിലുള്ള ഭവനവായ്പകള്‍ക്കുവേണ്ടിയുള്ള മുന്‍ഗണനാ വിഭാഗവായ്പകള്‍ സംബന്ധമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ഒരു സംയോജനം മുന്‍നിറുത്തിയും സാമ്പത്തികമായി ദുര്‍ബലവിഭാഗങ്ങളി ല്‍പെട്ടവര്‍ക്കും, താഴ്ന്നവരു മാനക്കാര്‍ക്കും ചിലവുകുറഞ്ഞ ഭവന നിര്‍മ്മാ ണത്തിന് പ്രേരണ നല്‍കാനും, മുന്‍ഗണനാവിഭാഗത്തിന്‍കീഴില്‍ യോഗ്യത നേടാന്‍, ഭവനവായ്പയുടെ പരിധി മെട്രോ പൊളിറ്റന്‍ കേന്ദ്രങ്ങളില്‍ (10 ലക്ഷവും അതിലധികവും ജനസംഖ്യയുള്ളവ) 35 ലക്ഷം രൂപയായും മറ്റു കേന്ദ്രങ്ങളില്‍ 25 ലക്ഷം രൂപയുമായി (മെട്രോപൊളിറ്റന്‍ കേന്ദ്രങ്ങളിലെ നിര്‍മ്മാണച്ചിലവ് 45 ലക്ഷം രൂപയും മറ്റു കേന്ദ്രങ്ങളില്‍ 30 ലക്ഷവും കവിയുന്നില്ലെങ്കില്‍മാത്രം) പുതുക്കിനിശ്ചയിക്കുന്നതായിരിക്കും.
4. ഇതുകൂടാതെ, പ്രധാനമന്ത്രി ആവാസ്യോജനാപദ്ധതിക്ക് അനുയോജ്യമായി, സാമ്പത്തിക മായി ദുര്‍ബലവിഭാഗങ്ങള്‍ക്കും, (EWS) താഴ്ന്ന വരുമാനക്കാര്‍ക്ക് (LIG) മുഖ്യനിര്‍ദ്ദേശം ഖണ്ഡിക 10.4 നിശ്ചയിച്ചിട്ടുള്ള പ്രതിവര്‍ഷം 2 ലക്ഷം രൂപ കുടുംബ വരുമാനം എന്ന ഇപ്പോഴത്തെ പരിധി ഭവനനിര്‍മ്മാണ പ്രോജക്ടുകള്‍ക്കുമാത്രമായ ദുര്‍ബലവി ഭാഗങ്ങള്‍ക്ക് 3 ലക്ഷം രൂപയായും, താഴ്ന്നവ രുമാനക്കാര്‍ക്ക് 6 ലക്ഷം രൂപയായും പുതുക്കി നിശ്ചയിച്ചിരിക്കുന്നു.
5. പ്രാമാണിക നിര്‍ദ്ദേശങ്ങളില്‍ പറഞ്ഞിട്ടുള്ള മറ്റെല്ലാ വ്യവസ്ഥകളും ഉപാധികളും മാറ്റമില്ലാതെ തുടരും. ഈ പ്രാമാണിക നിര്‍ദ്ദേശങ്ങള്‍ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി ഇതോടൊപ്പം പുതുക്കുന്നതാണ്.
6. പുതുക്കി നിശ്ചയിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഈ സര്‍ക്കുലര്‍ തീയതി മുതല്‍ നിലവില്‍ വരും.
വിശ്വാസപൂര്‍വ്വം
(ഗൗതംപ്രസാദ് ബോറ)
ചീഫ് ജനറല്‍മാനേജര്‍ ഇന്‍ ചാര്‍ജ്ജ് |