Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (158.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/06/2018
എംഎസ്എം ഇമേഖല ഔപചാരികമാക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നു

ആർ.ബി.ഐ./2017-18/186
DRB Bc No. 108/21-04-048/2017-18

ജൂൺ 06, 2018

റിസർവ്വ് ബാങ്കിനാൽ നിയന്ത്രിതമായ എല്ലാ ബാങ്കുകൾക്കും
എൻ.ബി.എഫ്.സി.കൾക്കും

പ്രിയപ്പെട്ടമാഡം/സർ,

എംഎസ്എം ഇമേഖല ഔപചാരികമാക്കുന്നത്‌ പ്രോത്സാഹിപ്പിക്കുന്നു

1. 2018 ഫെബ്രുവരി 7-ാം തീയതിയിലെ സർക്കുലർ നമ്പർ DRB No. BP. BC.100/21-04-048/2017-18 പരിശോധിക്കുക.

2. ഇൻപുട്ട്വായ്പാബന്ധങ്ങളും, അനുബന്ധ കാര്യങ്ങളും കണക്കിലെടുത്ത്ജി.എസ്. ടി.യിൽ രജിസ്റ്റർചെയ്യാത്തവയുൾപ്പെടെ എല്ലാ എംഎസ്എംഇകളുടേയുംവായ്പകളെ 180 ദിവസം പാസ്റ്റ്ഡ്യൂ എന്ന മാനദണ്ഡമനുസരിച്ചുള്ള വർഗ്ഗീകരണം അനുസരിച്ച് സ്റ്റാൻഡേർഡ് ആസ്തിയായി താഴെപ്പറയുന്ന നിബന്ധനകൾക്കു വിധേയമായി കണക്കാക്കാൻ, ബാങ്കുകളെ അനുവദിച്ചിരിക്കുന്നു.

i. ഫണ്ട് അധിഷ്ഠിതമല്ലാത്ത വായ്പകളുൾപ്പെടെ, ബാങ്കുകളുടേയും, എൻ.ബി.എഫ്.സി.കളുടേയും മൊത്തംവായ്പകൾ 2018 മെയ് 31-ന് 250 മില്യൺ രൂപ കവിയരുത്.

ii. 2017 ആഗസ്റ്റ് 31-വായ്പാക്കാരന്റെ അക്കൗണ്ട് സ്റ്റാൻഡേർഡ് ആസ്തിയായിരിക്കണം.

iii. 2017 സെപ്തംബർ 1ന് വായ്പക്കാരൻ തിരിച്ചടയ്‌ക്കേണ്ട തുകയും അതിനുശേഷം 2018 ഡിസംബർ 31-ന്കിട്ടാനുള്ള തുകയും, അടയ്‌ക്കേണ്ട തീയതികൾ മുതൽ 180 ദിവസത്തിനു മുമ്പ് അടച്ചിരിക്കണം.

iv. ജി.എസ്.ടി. യിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എംഎസ്എംഇകളെ സംബന്ധിച്ച് 2019 ജനുവരി 1 മുതൽ 180 ദിവസം പാസ്റ്റ്ഡ്യൂ (180 days past due) മാനദണ്ഡം, നിലവിലുള്ള ഐആർഎസി.(IRAC) നിബന്ധനകളുമായി ഘട്ടംഘട്ടമായി അനുബന്ധത്തിൽ കാണിച്ചിരിക്കുന്നതു പോലെ സംയോജിപ്പിക്കണം. എന്നാൽ 2018 ഡിസംബർ 31-ന്ജി. എസ്.ടി.യിൽരജിസ്റ്റർചെയ്തിട്ടില്ലാത്ത എംഎസ്എംഇകളുടെ, 2019 ജനുവരി 1 മുതൽ അടച്ചു തീർക്കേണ്ട തുകകളുടെ ആസ്തിവർഗ്ഗീകരണം അപ്പോൾ തന്നെ ഐആർഎസി (IRAC) നിബന്ധനകൾക്കനുസൃതമാക്കേണ്ടതാണ്.

v. 2018 ഫെബ്രുവരി 7-ലെ സർക്കുലറിൽ പ്രതിപാദിച്ചിട്ടുള്ള മറ്റുചട്ടങ്ങൾക്കും നിബന്ധനകൾക്കും മാറ്റമില്ല.

വിശ്വാസപൂർവ്വം

(സൗരവ്‌സിൻഹ)
ചീഫ്ജനറൽമാനേജർ


അനുബന്ധം

ഏതെങ്കിലും തുക അടയ്‌ക്കേണ്ട തീയതിയും കാലയളവും അനുവദിച്ചിട്ടുള്ള സമയം
സെപ്തംബർ 1, 2017- ഡിസംബർ 31, 2018 180 ദിവസം
ജനുവരി 1, 2019 ഫെബ്രുവരി 28, 2019 150 ദിവസം
മാർച്ച് 1, 2019- ഏപ്രിൽ 30, 2019 120 ദിവസം
മെയ് 1, 2019 - തുടർന്ന് 90 ദിവസം

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰