Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (145.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 06/04/2018
വെർച്ച്വൽ കറൻസികൾ (VCs) കൈകാര്യം ചെയ്യുന്നതിൽ വിലക്ക്

ആർ.ബി.ഐ./2017-18/154
DBR No. BP.Bc.104/08-13.102/2017-18

ഏപ്രിൽ 06, 2018

എല്ലാ വാണിജ്യബാങ്കുകൾക്കും, സഹകരണബാങ്കുകൾക്കും,
പേയ്‌മെന്റ് ബാങ്കുകൾക്കും സ്മാൾ ഫിനാൻസ് ബാങ്കുകൾക്കും,
എൻ.ബി.എഫ്.സി.കൾക്കും,
പെയ്‌മെന്റ് സിസ്റ്റം പ്രദാനം ചെയ്യുന്നവർക്കും

പ്രിയപ്പെട്ട മാഡം/സർ,

വെർച്ച്വൽ കറൻസികൾ (VCs) കൈകാര്യം ചെയ്യുന്നതിൽ വിലക്ക്

1. 2013 ഡിസംബർ 24, 2017 ഫെബ്രുവരി 01, 2017 ഡിസംബർ 05 എന്നീ തീയതികളിൽ പുറപ്പെടുവിച്ച പൊതുവിഞ്ജാപനങ്ങളിലൂടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ബിറ്റ് കോയിനുകൾ ഉൾപ്പെടെയുള്ള വെർച്വൽ കറൻസികൾ ഉപയോഗിക്കുന്നവരേയും, കൈവശംവയ്ക്കുന്നവരേയും അത് വ്യാപാരം ചെയ്യുന്നവരേയും അവ കൈകാര്യം ചെയ്യുന്നതിലുള്ള അപകട സാദ്ധ്യതയെ സംബന്ധിച്ച് വീണ്ടും വീണ്ടും താക്കീത് നൽകിയിട്ടുണ്ട്.

2. അതുമായി ബന്ധപ്പെട്ട അപകടസാദ്ധ്യത കണക്കിലെടുത്തുകൊണ്ട്, റിസർവ് ബാങ്ക് നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ, വെർച്വൽ കറൻസികൾ കൈകാര്യം ചെയ്യുകയോ ഏതെങ്കിലും വ്യക്തിയേയോ സ്ഥാപനത്തേയോ അവ കൈകാര്യം ചെയ്യുന്നതിനോ, അവർക്ക് സേവനങ്ങൾ പ്രദാനം ചെയ്യാനോ ക്രമപ്പെടുത്താനോ പാടില്ലെന്ന് ഉടൻ പ്രാബല്യത്തിൽ വരുന്ന ഒരു തീരുമാനം എടുത്തിരിക്കുന്നു. അക്കൗണ്ടുകൾ സൂക്ഷിക്കുക, രജിസ്റ്റർ ചെയ്യുക, വ്യാപാരം ചെയ്യുക, ക്രമപ്പെടുത്തുക (settle) ക്ലിയർ ചെയ്യുക, വെർച്വൽ ടോക്കണുകൾക്കെതിരെ വായ്പകൾ അനുവദിക്കുക, അവയെ സെക്യൂരിറ്റിയായി സ്വീകരിക്കുക, അവ കൈകാര്യം ചെയ്യുന്ന എക്‌സ്‌ചേഞ്ചുകളുടെ അക്കൗണ്ട് തുറക്കുക, അവ വാങ്ങുന്നതും വിൽക്കുന്നതുമായി ബന്ധപ്പെട്ട പണം സ്വീകരിക്കുക, അയക്കുക എന്നിവയാണ് ഇതുമായി ബന്ധപ്പെട്ട സേവനങ്ങൾ.

3. ആർബി.ഐ.നിയന്ത്രിത സ്ഥാപനങ്ങൾ മേൽപ്പറഞ്ഞ സേവനങ്ങൾ ഇപ്പോൾ ചെയ്യുന്നുണ്ടെങ്കിൽ, ഈ സർക്കുലറിന്റെ തീയതി മുതൽ മൂന്നു മാസത്തിനുള്ളിൽ അത്തരം ബന്ധങ്ങൾ ഉപേക്ഷിക്കണം. 1949ലെ ബാങ്കിംഗ് റഗുലേഷൻ ആക്ട് സെക്ഷൻ 35 എ, ഒപ്പം 36(1) ഓ, സെക്ഷൻ 56, 1934ലെ റിസർവ്ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45 ജെഎ, 45 എൽ, 2007ലെ പെയ്‌മെന്റ് ആൻഡ് സെറ്റിൽമെന്റ് സിസ്റ്റംസ് ആക്ട് സെക്ഷൻ 10(2), 1 ഒപ്പം സെക്ഷൻ 18 എന്നിവ പ്രകാരം റിസർവ്വ് ബാങ്കിനു ലഭിച്ചിട്ടുള്ള അധികാരമുപയോഗിച്ചാണ് ഈ ഉത്തരവ് പുറപ്പെടുവിക്കുന്നത്.

വിശ്വാസപൂർവ്വം

(സൗരവ് സിൻഹ)
ചീഫ് ജനറൽ മാനേജർഇൻ ചാർജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰