Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (133.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/02/2018
ചരക്കു സേവന നികുതിയിൽ (GST) രജിസ്റ്റർ ചെയ്തിട്ടുള്ള എംഎസ്എംഇ (MSME) വായ്പാക്കാർക്ക് ആശ്വാസം

ആർ.ബി.ഐ./2017-18/129
DBR No.BP.BC.No.100/21-04-048/2017-18

ഫെബ്രുവരി 07, 2018

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള
എല്ലാ ബാങ്കുകളും എൻ.ബി.എഫ്.സി.കളും
പ്രിയപ്പെട്ടമാഡം/സർ,

ചരക്കു സേവന നികുതിയിൽ (GST) രജിസ്റ്റർ ചെയ്തിട്ടുള്ള
എംഎസ്എംഇ (MSME) വായ്പാക്കാർക്ക് ആശ്വാസം

ഇപ്പോൾ ബാങ്കുകളും, എൻ.ബി.എഫ്.സി.കളും യഥാക്രമം 90 ദിവസം, 120 ദിവസം വീഴ്ചവരുത്തുക എന്നതിന്റെ അടിസ്ഥാനത്തിലാണ് ഒരു വായ്പാഅക്കൗണ്ടിനെ നിഷ്‌ക്രിയാസ്തിയായിവർഗ്ഗീകരിക്കുന്നത്. ജി.എസ്.ടി. രജിസ്‌ട്രേഷനിലൂടെ ബിസിനസ്സ് ക്രമീകരിക്കേണ്ടിവന്ന സാഹചര്യം ചെറുകിട സ്ഥാപനങ്ങളുടെ ഇടക്കാലത്തെ വരുമാനത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അതിനാൽ തിരിച്ചടവു ബാദ്ധ്യതകൾ നിറവേറ്റാൻ കഴിയാതെ വരുന്നുവെന്നും ഞങ്ങൾക്ക് നിവേദനങ്ങൾ തന്നിട്ടുണ്ട്. ഒരു ക്രമീകൃത ബിസിനസ്സ് പരിതസ്ഥിതിയിലെത്തുന്നതു വരെയുള്ള ഇടക്കാലത്ത് ഇത്തരം സ്ഥാപനങ്ങൾക്കു താങ്ങു നൽകുതിനു വേണ്ടി മൈക്രോ, (Micro) ചെറുകിട (Small) ഇടത്തരം (Medium) സ്ഥാപനങ്ങളെന്ന് വർഗ്ഗീകരിക്കപ്പെട്ട സ്ഥാപനങ്ങളെന്ന് മൈക്രോ, സ്മാൾ, മീഡിയം എന്റർെ്രെപസ് ഡെവലപ്‌മെന്റ് ആക്ട്, 2006ൻ കീഴിൽ വരുന്ന സ്ഥാപനങ്ങൾക്കുള്ള ബാങ്ക് വായ്പകളെ, ബാങ്കുകളുടേയും എൻ.ബി.എഫ്.സി.കളുടേയും ബുക്കുകളിൽ താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി, സ്റ്റാൻഡേർഡ് ആസ്ത്കികൾ എന്ന് വർഗ്ഗീകരിക്കും.

i. 2018 ജനുവരി 31 ന് വായ്പാക്കാരൻ ജിഎസടി. വ്യവസ്ഥയിൽ രജിസ്റ്റർ ചെയ്തിരിക്കണം.

ii. ഫണ്ട് അധിഷ്ഠിതമല്ലാത്ത സഹായങ്ങൾ ഉൾപ്പെടെ ഒരുബാങ്കോ, എൻ.ബി.എഫ്.സി.യോ വായ്പാക്കാരനുനൽകിയിട്ടുള്ള മൊത്തം വായ്പകൾ 2018 ജനുവരി 31ന് 250 മില്യൺ രൂപയിൽ കൂടുതലാകാൻ പാടില്ല.

iii. വായ്പാക്കാരന്റെ അക്കൗണ്ട് 2017 ആഗസ്റ്റ് 31ന് സ്റ്റാൻഡേർഡ് ആസ്തിയായിരിക്കണം.

iv. 2017 സെപ്തംബർ 1 ന് വായ്പാക്കാരനിൽ നിന്നും തിരിച്ചടവായി കിട്ടേണ്ടതുകയും 2017 സെപ്റ്റംബർ 1നും 2018 ജനുവരി 31നും ഇടയിൽ തിരിച്ചടവായി കിട്ടേണ്ടതുകയും യഥാക്രമം കിട്ടേണ്ടിയിരുന്ന തീയതി മുതൽ 180 ദിവസത്തിനകം അടച്ചിരിക്കണം.

v. ഈ സർക്കുലർ അനുസരിച്ച് ബാങ്കുകളും, എൻ.ബി.എഫ്.സികളും നിഷ്‌ക്രിയാസ്തി എന്നു വർഗ്ഗീകരിച്ചിട്ടില്ലാത്ത തുകയുടെ 5 ശതമാനം പ്രൊവിഷൻ ആയി സൂക്ഷിക്കണം. 90'/1201 എന്ന കാലയളവു നിയമപ്രകാരം ഒരുതുകയും അടയ്ക്കപ്പെടാതെ അവശേഷിക്കുന്നില്ലെങ്കിൽ ഈ പ്രൊവിഷൻ തിരിച്ചു മാറ്റാം.

vi. ഈ അധിക സമയം അനുവദിച്ചിരിക്കുന്നത് ആസ്തികളുടെ വർഗ്ഗീകരണത്തിനു മാത്രമാണ്. അല്ലാതെ വരുമാനം കണക്കിലെടുക്കുന്നതിനല്ല. അതായത്, വായ്പക്കാരനിൽ നിന്നും പലിശതുക 90/1202 കാലയളവും കഴിഞ്ഞ് അടയ്ക്കപ്പെടാതെയിരിക്കുകയാണെങ്കിൽ ആ തുക, കിട്ടേണ്ടിയിരുന്ന തുക (accrual basis) എന്ന നിലയിൽ വരുമാനമായി ഗണിക്കരുത്.

വിശ്വാസപൂർവ്വം

(എസ്. കെ. കർ)
ചീഫ് ജനറൽ മാനേജർ


1 2018 മാർച്ച് 31 മുതൽ മാറി വന്ന 90 ദിവസം എന്ന മുടക്ക നിയമം (delinquency rule) കാരണം എൻ ബി എഫ് സി കൾക്ക് പ്രൊവിഷൻ തിരിച്ചു മാറ്റൽ 90 ദിവസം എന്ന നിയമമനുസരിച്ചായിരിക്കും.

2 2018 മാർച്ച് 31 മുതൽ മാറി വന്ന 90 ദിവസം എന്ന നിയമത്തിന്റെ ഫലമായി, എൻ.ബി.എഫ്.സികൾ കൾക്ക് കിട്ടേണ്ടിയിരുന്ന പലിശ എന്ന നിലയിലുള്ള വരുമാന പരിഗണന (Income recognition) 90 ദിവസത്തിലധികം പലിശ അടയ്ക്കപ്പെട്ടിട്ടില്ല എന്ന അടിസ്ഥാനത്തിലായിരിക്കും.

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰