Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (181.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 07/06/2018
ഹ്രസ്വകാലവിള വായ്പകൾക്കുള്ള പലിശാനുകൂല്യ (Interest Subvention) പദ്ധതി ഇടക്കാലാടിസ്ഥാനത്തിൽ 2018-19 വർഷത്തിൽ തുടരും

ആർ.ബി.ഐ./201718/190
FIDD.CO.FSD.Bc.No.21/05.04-001/2017-18

ജൂൺ 07, 2018

എല്ലാ പൊതുമേഖലാ/സ്വകാര്യ മേഖലാ ഷെഡ്യൂൾഡ്
വാണിജ്യ ബാങ്കുകളുടെ ചെയർമാൻ/മാനേജിംഗ് ഡയറക്ടർ/ സി.ഇ.ഒ. മാർ.

മാഡം/സർ,

ഹ്രസ്വകാലവിള വായ്പകൾക്കുള്ള പലിശാനുകൂല്യ (Interest Subvention)
പദ്ധതി ഇടക്കാലാടിസ്ഥാനത്തിൽ 2018-19 വർഷത്തിൽ തുടരും

1. 2017-180-ലെ ഹ്രസ്വകാല വിള വായ്പകൾക്കുള്ള പലിശാനുകൂല്യ പദ്ധതിയെ സംബന്ധിച്ച 16-08-2017-ലെ FIDD.CO. FSD. BC No. 14/05 02-001/2017-18 എന്ന സർക്കുലർ പരിശോധിക്കുക. ഈ സർക്കുലറിൽ പലിശാനുകൂല്യപദ്ധതി 2017-18 വർഷത്തിൽ തുടരാനും, നടപ്പിലാക്കുവാനും അറിയിച്ചിരുന്നു 2018-19വർഷ കാലത്തിൽ ഈ പദ്ധതി തുടരുന്നതു സംബന്ധിച്ച്, ഇന്ത്യാ ഗവമെന്റിന്റെ കൃഷി കർഷക ക്ഷേമ വകുപ്പ് പലിശാനുകൂല്യ പദ്ധതി 2018-19തുടരാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

2. ഇന്ത്യാഗവമെന്റ് അറിയിച്ചതനുസരിച്ച് ഒരു താൽക്കാലിക നടപടിയായി പലിശാനുകൂല്യപദ്ധതി 2018-19-ലും, ഇനിയൊരു അറിയിപ്പു ലഭിക്കുതുവരെ, മേൽക്കാണിച്ച സർക്കുലറിൽ അടങ്ങിയിരിക്കുന്ന ചട്ടങ്ങൾക്കും നിബന്ധനകൾക്കും അനുസൃതമായി, നടപ്പിലാക്കുന്നതായിരിക്കും. ആയതിനാൽ, എല്ലാ ബാങ്കുകളും പലിശാനുകൂല്യപദ്ധതി 2018-19-ൽ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്ന് അറിയിക്കുന്നു.

3. കൂടാതെ, 2018-19 മുതൽ ഐ.എസ്.എസ്. (ISS) ഡി.ബി.റ്റി., (DBT) രീതിയിൽ രൊക്കം കാശായി അല്ലാതെ, സാധനങ്ങൾ/സേവനങ്ങൾ എന്നിവ മുഖേന ആയിരിക്കണമെന്ന് ഇന്ത്യാഗവമെന്റ് അറിയിച്ചിട്ടുണ്ട്. 2018-19-ൽ എല്ലാ വായ്പകളും ഐ.എസ്.എസ്. പോർട്ടൽ/ഡി.ബി.റ്റി പ്ലാറ്റ് ഫോറത്തിൻ കീഴിൽ അതു നടപ്പാക്കുന്ന അന്നു മുതൽ കൊണ്ടുവരേണ്ടതുമാണ്.

4. ഇന്ത്യാ ഗവമെന്റിന്റെ, 2017 ആഗസ്റ്റ് 16ാം തീയതിയിലെ F.No. 1-4/2017 Credit-I കത്തുപ്രകാരം, (പകർപ്പ് ഇതോടൊപ്പം) പലിശാനുകൂല്യ പദ്ധതിയെ പ്ലാൻ അല്ലെങ്കിൽ നോൺ പ്ലാൻ ആയി തരംതിരിക്കുന്നത് നിർത്തലാക്കും. ഇപ്രകാരം, പലിശാനുകൂല്യപദ്ധതി 2018-19, പ്ലാൻ സ്‌കീമുകൾക്ക് ബാധകമെന്നപോലെ. അതായത് പട്ടികജാതി (SC), പട്ടികവർഗ്ഗം (ST) വടക്കുകിഴക്കൻ മേഖല (NER) എന്നിങ്ങനെ ക്രമീകരിക്കണം.

5. ആയതിനാൽ ബാങ്കുകൾ പദ്ധതിയെ സംബന്ധിച്ചുള്ള വിവരങ്ങൾ (പൊതുവായവ, പട്ടികജാതി (SC), പട്ടികവർഗ്ഗം (ST), വടക്കുകിഴക്കൻ മേഖല (NER) SC, വടക്കു കിഴക്കൻ (NER) ST ഗുണഭോക്താക്കൾ, എന്നിങ്ങനെ തരംതിരിച്ച്, കർഷകൻപ്രതി ഐ.എസ്.എസ്. (ISS) പോർട്ടലിൽ, 2018-19 മുതൽ ഉത്ഭവിക്കുന്ന ക്ലെയിമുകൾ സമർപ്പിക്കേണ്ടതാണ്. ഡി.ബി.റ്റി. പോർട്ടൽ പ്രവർത്തിച്ചു തുടങ്ങുന്നതുവരെ, ബാങ്കുകൾ അവരുടെ ക്ലെയിമുകൾ മേൽ കാണിച്ച വിധം തരംതിരിച്ച് സമർപ്പിക്കേണ്ടതാണ്.

6. വായ്പകൾ തരം തിരിക്കുന്ന നടപടിക്രമങ്ങൾ സംബന്ധിച്ച്, ബാങ്ക്, ഇന്ത്യാ ഗവൺമെന്റുമായി കൂടിയാലോചിക്കുകയാണ്. നടപടി ക്രമങ്ങൾ പൂർത്തീകരിക്കുന്നതുവരെ, ബാങ്കുകൾ, സ്വയം പ്രഖ്യാപിതാ ടിസ്ഥാനത്തിൽ വിവരങ്ങൾ തരംതിരിച്ചു വാങ്ങണം. എന്നിരുന്നാലും ഓരോ ഗണത്തിലുമുള്ള വായ്പകൾക്ക് പരിധിയുണ്ടാവില്ല.

വിശ്വാസപൂർവ്വം

(ജി.പി. ബോറാ)
ചീഫ് ജനറൽ മാനേജർ ഇൻ ചാർജ്

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰