RBI/2017-18/160 DGBA.GBD.2573/15.02.005/2017-18
ഏപ്രിൽ 12, 2018
ചെയർമാൻ /ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചെറുകിട സമ്പാദ്യ പദ്ധതികൾ കൈകാര്യം ചെയ്യുന്ന ഏജൻസി ബാങ്കുകൾക്ക്
മാന്യരേ
ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ
മേൽ വിഷയത്തിൽ 2018 ജനുവരി 11 ലെ ഞങ്ങളുടെ സർക്കുലർ DGBA.GBD.1781/15.02.005/2017-18 പരിശോധിക്കുക. ഭാരത സർക്കാർ 2018 മാർച്ച് 28ലെ ഓഫീസ് മെമ്മോറാണ്ടം (OM) No.F.No.01/04/2016–NS പ്രകാരം ഏപ്രിൽ 1, 2018 നു ആരംഭിക്കുന്ന 2018-19 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ, 2017-18 ലെ നാലാം പാദത്തിലെ നിരക്കുകൾ മാറ്റമില്ലാതെ തുടരുമെന്ന് അറിയിച്ചിരിക്കുന്നു (പകർപ്പ് അടക്കം ചെയ്തിരിക്കുന്നു).
2. ഈ സർക്കുലറിന്റെ ഉള്ളടക്കം, ആവശ്യമായ നടപടികൾക്ക് വേണ്ടി, സർക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികൾ കൈകാര്യം ചെയ്യുന്ന നിങ്ങളുടെ ബാങ്കിന്റെ എല്ലാ ശാഖകളുടെയും ശ്രദ്ധയിൽ കൊണ്ട് വരേണ്ടതാണ്. സമ്പാദ്യ പദ്ധതിയുടെ വരിക്കാരുടെ അറിവിലേക്കായി സർക്കുലറിന്റെ ഒരു പകർപ്പ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണ്.
വിശ്വസ്തതയോടെ
(ഹർഷ വർദ്ധൻ) മാനേജർ Encl: മുകളിൽ പറഞ്ഞത്
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰