RBI/2017-18/135
FIDD.CO.Plan.BC.18/04.09.01/2017-18
മാർച്ച് 01, 2018
എല്ലാ ഷെഡ്യൂൾഡ് വാണിജ്യ
ബാങ്കുകളുടേയും, ചെയർമാൻ /
മാനേജിംഗ് ഡയറക്ടർ, സിഈഓസ് എന്നിവർക്ക്
പ്രിയപ്പെട്ട സർ / മാഡം,
മുൻഗണനാവിഭാഗം വായ്പകൾ - ലക്ഷ്യങ്ങളും വർഗ്ഗീകരണവും
2015, ഏപ്രിൽ 23 ലെ FIDD.CO.Plan.BC.54/04.09.01/2014-15-ാം നമ്പർ സർക്കുലറിലൂടെ പുറപ്പെടുവിച്ച മുൻഗണനാവിഭാഗത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങളിലേക്ക് ശ്രദ്ധക്ഷണിക്കുന്നു. ഈ സർക്കുലറിന്റെ ഖണ്ഡിക (II)(i) - ൽ ചെറുകിട / പരിധികർഷകർക്കു വായ്പ നൽകുന്നതിനുള്ള ഉപലക്ഷ്യങ്ങൾ (Sub-targets), 2017 ലെ പുനരവലോകനത്തിനുശേഷം, 2018 കഴിഞ്ഞാൽ, 20 ശാഖകൾക്കു മുകളിലുള്ള വിദേശബാങ്കുകൾക്കും ബാധകമായിരിക്കുമെന്ന് നിശ്ചയിച്ചിരുന്നു.
2. ഇതനുസരിച്ച് മേല്പറഞ്ഞ ബാങ്കുകളുടെ, മുൻഗണനാവിഭാഗത്തിനുള്ള വായ്പകളുടെ ഒരു രൂപരേഖ പുനരവലോകനം ചെയ്യുന്നതിനും, ബാങ്കുകൾക്കിടയിൽ ഒരു സമാനപ്രവർത്തനതലം ഉണ്ടാക്കാനും, ഇരുപതും അതിനുമുകളിൽ ശാഖകളുള്ള വിദേശ ബാങ്കുകൾ 2018-2019 സാമ്പത്തിക വർഷത്തിൽ, അവയുടെ അഡ്ജസ്റ്റഡ് നെറ്റുബാങ്ക് ക്രെഡിറ്റി (ANBC) ന്റെ 8% അല്ലെങ്കിൽ ഓഫ് ബാലൻസ് ഷീറ്റ് എക്‌സ്‌പോഷറിന്റെ വായ്പകൾക്കുതുല്യമായ തുക (Credit Equivalent Amount) - (CEOBE) ഏതാണോ കൂടിയത്, ആ തുക ചെറുകിട / പരിധികർഷകർക്ക് വായ്പയായി നൽകാൻ ബാദ്ധ്യസ്ഥരാണ്. കൂടാതെ എഎൻബിസിയുടേയോ (ANBC) സിഇഓബിഇ (CEOBE) യുടേയോ, ഇതിൽ കൂടിയതേതോ അതിന്റെ 7.50 ശതമാനം, ഇരുപതും അതിൽ കൂടുതലും ശാഖകളുള്ള വിദേശ ബാങ്കുകൾ 2018-19 സാമ്പത്തിക വർഷം ചെറുകിട സംരഭങ്ങൾക്ക് (micro enterprises) വായ്പയായി നൽകണം.
3. ഇതിനുപുറമേ, ബന്ധപ്പെട്ട വിവിധതലങ്ങളിൽ നിന്നു ലഭിക്കുന്ന വിവരങ്ങളിൽ നിന്നും നമ്മുടെ സമ്പദ്‌വ്യവസ്ഥയിൽ സേവനമേഖലകൾക്ക് വർദ്ധിച്ചുവരുന്ന പ്രാധാന്യത്തിന് അനുയോജ്യമായും, മുൻഗണനാവിഭാഗവർഗ്ഗീകരണത്തിന്, സൂക്ഷ്മ (Micro) / ചെറുകിട സംരംഭകർക്ക് ഇപ്പോൾ, യഥാക്രമം ബാധകമായ ₹ 5 കോടി, ₹ 10 കോടി എന്നീ പരിധികൾ മാറ്റാൻതീരുമാനിച്ചിരിക്കുന്നു. ഇപ്രകാരം, 2006 ലെ MSMED ആക്ടിൽ നിർവ്വചിച്ചിട്ടുള്ള, ഉപകരണങ്ങൾക്കുവേണ്ടിയുള്ള നിക്ഷേപങ്ങളനുസരിച്ച് സേവനങ്ങൾ നൽകുന്ന MSME കളുടെ ബാങ്ക് വായ്പകൾ, മേൽപരിധിയൊന്നുമില്ലാതെ, മുൻഗണനാവിഭാഗത്തിലുൾപ്പെടുത്തുന്നതിന് യോഗ്യതയുള്ളതാവും.
വിശ്വാസപൂർവ്വം
(ഗൗതം പ്രസാദ് ബോറാ)
ചീഫ് ജനറൽ മാനേജർ, ഇൻ ചാർജ് |