RBI/2017-18/136
DCH (CC) No. 3071/03.41.01/2017-18
മാർച്ച് 01, 2018
എല്ലാ ബാങ്കുകളുടേയും
ചെയർമാനും, മാനേജിംഗ് ഡയറക്ടറും
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായുള്ളവർക്ക്
മാഡം / പ്രിയപ്പെട്ട സർ
കറൻസിവിതരണവും വിനിമയവും സംബന്ധമായ
പദ്ധതി (CDES) - പുനരവലോകനം
2018 ഫെബ്രുവരി 7-ാം തീയതിയിലെ ദ്വിമാസ പണനയം, പാർട്ട് B-യിലുള്ള വിഞ്ജാപനം ശ്രദ്ധിക്കുക. മെച്ചപ്പെട്ട ഉപഭോക്തൃ സേവനം ലക്ഷ്യം വച്ച് കറൻസി ഇടപാടുകളിൽ സാങ്കേതികാവിഷ്‌ക്കാരങ്ങൾ നടത്താൻ വിവിധതരം മെഷിനുകൾ സ്ഥാപിക്കാൻ വേണ്ടി, ആർബിഐ, ബാങ്കുകൾക്ക് വേണ്ട പ്രോത്സാഹനം നൽകുന്നുണ്ട്. പദ്ധതിയുടെ ലക്ഷ്യങ്ങൾ വലിയതോതിൽ നിറവേറ്റപ്പെട്ടതായി കാണുന്നു.
2. ആയതിനാൽ, പുനരവലോകനത്തിൽ 2016 DCM (CC) No. G-4/03.41.01/2016-17 നമ്പർ മുഖ്യ നിർദ്ദേശങ്ങളിൽ പറഞ്ഞിട്ടുള്ള ക്യാഷ് പുനർചലനം ചെയ്യുന്ന മെഷിനുകൾ (Cash Recyclers), ചെറിയ ഡിനോമിനേഷൻ നോട്ടുകൾ മാത്രം നൽകുന്ന എടിഎമ്മുകൾ എന്നിവ സ്ഥാപിക്കുന്നതിനു നൽകിവന്ന പ്രോത്സാഹനങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നു.
3. മേൽകാണിച്ച നിർദ്ദേശങ്ങൾ ഉടൻ നടപ്പിൽ വരും. ഈ സർക്കുലറിന്റെ തീയതിയ്ക്കും അതിനുമുമ്പും നൽകിയ മെഷീനുകളെ സംബന്ധിച്ച ക്ലെയിമുകൾ, മുകളിൽ കാണിച്ച മുഖ്യനിർദ്ദേശങ്ങളിൽ സൂചിപ്പിച്ചിട്ടുള്ള പരിധിയ്ക്കുള്ളിൽ, കണക്ക് തീർത്തുനൽകുന്നതാണ്.
4. സർക്കുലർ www.rbi.org.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
വിശ്വാസപൂർവ്വം
(അജയ മിഖ്യയാരി)
ചീഫ് ജനറൽ മാനേജർ |