Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (93.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/02/2018
ബാങ്കിംഗിതര ധനകാര്യ കമ്പനികൾക്കുവേണ്ടിയുള്ള ഓംബുഡ്‌സ്മാൻ പദ്ധതി - 2018

ഡപ്യൂട്ടി ഗവർണർ

ബാങ്കിംഗിതര ധനകാര്യ കമ്പനികൾക്കുവേണ്ടിയുള്ള
ഓംബുഡ്‌സ്മാൻ പദ്ധതി - 2018

വിജ്ഞാപനം

Ref. CEPD.PRS.No.3590/13.01.004/2017-18

ഫെബ്രുവരി 23, 2018

1934 - ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യാ ആക്ട്, സെക്ഷൻ 45L നല്കുന്ന അധികാരത്തിനുസരണമായി, ബാങ്കിംഗിതര ധനകാര്യ കമ്പനികൾക്കിടയിൽ അനുയോജ്യമായ ഒരു വായ്പാ സംസ്‌ക്കാരം വളർത്തിയെടുക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യമായതിനാലും, രാജ്യത്തിന്റെ വായ്പാ വ്യവസ്ഥയെ ഗുണോന്മുഖമായി നിയന്ത്രിക്കുവാനും, ഈ കമ്പനികൾക്കെതിരെ നിക്ഷേപസംബന്ധമായും, വായ്പാസംബന്ധമായും മറ്റു വസ്തുതകളെ സംബന്ധിച്ചും ഉയരുന്ന പരാതികൾക്ക് പരിഹാരമുണ്ടാക്കാനായി, ഒരു ഓംബുഡ്‌സ്മാൻ വ്യവസ്ഥ ഏർപ്പെടുത്തേണ്ടത് ആവശ്യമാണെന്ന് കരുതുന്നു. അതിനാൽ, 1934 ലെ റിസർവ് ബാങ്ക് ഓഫ് ഇൻഡ്യ ആക്ട് സെക്ഷൻ 45-I(f) - ൽ നിർവ്വചിച്ചിട്ടുള്ളതും, അതേ ആക്ടിലെ സെക്ഷൻ 45-1A അനുസരിച്ച് രജിസ്റ്റർ ചെയ്തിട്ടുള്ളതും താഴെപ്പറയുന്ന വ്യവസ്ഥകൾക്കുള്ളിൽ പ്രവർത്തിക്കുന്നതുമായ എൻബിഎഫ്‌സികൾ, ബാങ്കിംഗിതരെ ധനകാര്യകമ്പനികൾക്കുള്ള ഓംബുഡ്‌സ്മാൻ പദ്ധതി, 2018 - ന്റെ പരിധിയിൽ വരേണ്ടതും, അതിന്റെ വ്യവസ്ഥകൾ പാലിക്കേണ്ടതുമാണ്. a) നിക്ഷേപങ്ങൾ സ്വീകരിക്കാൻ അനുവദിക്കപ്പെട്ടവ. b) മുൻ സാമ്പത്തിക വർഷത്തെ ആഡിറ്റു ചെയ്ത ബാലൻസ് ഷീറ്റിന്റെ തീയതിയ്ക്ക് ഇടപാടുകരുമായി ഒരു ലക്ഷം കോടി രൂപയുടെ ആസ്തിബന്ധം അഥവാ ആർബിഐ നിർദ്ദേശിക്കുന്ന ആസ്തി വലുപ്പമുള്ളവ.

2. ബാങ്കിംഗിതര ധനകാര്യ കമ്പനി-അടിസ്ഥാന വികസന ധനകാര്യ സ്ഥാപനം (NBFC-IFC), കോർ ഇൻവസ്റ്റുമെന്റ് കമ്പനി (CIC), അടിസ്ഥാന വികസന ഡബ്റ്റ് ഫണ്ട് - ബാങ്കിംഗിതര ധനകാര്യ കമ്പനി (IDF-NBFC), ലിക്വിഡേഷനിലുള്ള ബാങ്കിംഗിതര ധനകാര്യസ്ഥാപനങ്ങൾ എന്നിവ ഈ പദ്ധതിയുടെ പരിധിയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു.

3. തുടക്കത്തിൽ, ഈ പദ്ധതി, നിക്ഷേപങ്ങൾ സ്വീകരിക്കുന്ന എൻബിഎഫ്‌സികളിൽ നടപ്പിലാക്കുകയും, അതിൽനിന്നു നേടുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ, ബാക്കിയുള്ള തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള എൻബിഎഫ്‌സികളിൽ നടപ്പിലാക്കുകയും ചെയ്യും. തുടക്കത്തിൽ പദ്ധതി ചെന്നൈ, കൊൽക്കത്ത, മുംബൈ, ന്യൂഡൽഹി തുടങ്ങിയ നാലു മെട്രോ നഗരങ്ങളിലാണ് അവതരിപ്പിക്കുന്നത്. ഇവ അതാത് മേഖലകളിൽ നിന്നുള്ള പരാതികൾ കൈകാര്യം ചെയ്ത് പദ്ധതി രാജ്യമൊട്ടാകെ വ്യാപിക്കുന്നതരത്തിലാക്കുകയും ചെയ്യും. ഈ ഓഫീസുകളുടെ പ്രവർത്തനപരിധി അനുബന്ധം '1' - ൽ കൊടുത്തിട്ടുണ്ട്.

4. പദ്ധതി 2018 ഫെബ്രുവരി 23 മുതൽ ആരംഭിച്ചു നടപ്പിലാക്കപ്പെടും

(ബി. പി. കനുംഗോ)

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰