RBI/2017-18/111 DGBA.GBD/1616/15.02.005/2017-18
ഡിസംബർ 21 , 2017
എല്ലാ ഏജൻസി ബാങ്കുകൾക്കും
മാന്യരേ
സർക്കാർ നിർദ്ദേശങ്ങൾ ഏജൻസി ബാങ്കുകൾ കൃത്യമായി നടപ്പാക്കുക
കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളും നിർദ്ദേശങ്ങളും ഭാരതീയ റിസർവ് ബാങ്കിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല എന്ന കാരണം പറഞ്ഞു കൊണ്ട് ഏജൻസി ബാങ്കുകൾ കൃത്യമായി നടപ്പിലാക്കുന്നില്ല എന്ന് ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു.
2. കേന്ദ്ര സംസ്ഥാന സർക്കാരുകൾ പുറപ്പെടുവിക്കുന്ന വിജ്ഞാപനങ്ങളും നിർദ്ദേശങ്ങളും ഭാരതീയ റിസർവ് ബാങ്കിന്റെ നിർദ്ദേശങ്ങൾക്കു കാത്തിരിക്കാതെ അടിയന്തിരമായി നടപ്പാക്കണമെന്ന്എല്ലാ ഏജൻസി ബാങ്കുകളെയും ഇത്തരുണത്തിൽ അറിയിക്കുന്നു.
3 ഇത്തരം നിർദ്ദേശങ്ങളിൽ/മാർഗനിർദേശകങ്ങളിൽ എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട സർക്കാരുമായി നേരിട്ട് ബന്ധപ്പെടണമെന്നും റിസർവ് ബാങ്കിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനെ കുറിച്ചാണ് സംശയമെങ്കിൽ അത് DGBA/ CAS, നാഗ്പുർ എന്നിവരുമായി ബന്ധപ്പെടണമെന്നും അറിയിക്കുന്നു.
വിശ്വസ്തതയോടെ
(പാർത്ഥ ചൗധരി) ജനറൽ മാനേജർ
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰