RBI/2017-18/103
DGBA.GBD.1472/31.02.007/2017-18
നവംബർ 30, 2017
എല്ലാ ഏജൻസി ബാങ്കുകൾക്കും
ഏജൻസി ബാങ്കുകളുടെ ഇടപാടുകൾ റിസർവ് ബാങ്കിലേക്ക് റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ചു
ചില ഏജൻസി ബാങ്കുകൾ സർക്കാർ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നത് വളരെയധികം വൈകിയാണെന്നും ഇത്തരം ഇടപാടുകൾ, സർക്കാർ വകുപ്പുകളുടെ ആവശ്യമായ പ്രമാണീകരണമില്ലാതെ മറ്റിടപാടുകൾക്കൊപ്പമാണെന്നും റിസർവ് ബാങ്കിന്റെ ശ്രദ്ധയിൽ പെട്ടിരിക്കുന്നു.
2. നിലവിലുള്ള നിർദ്ദേശങ്ങൾക്കനുസരിച്ചു സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ മാസത്തെ ഇടപാടുകൾ (ഇലെൿട്രോണിക്കും നേരിട്ടുള്ളവയും) അടുത്ത മാസം 8 നു മുൻപ് റിപ്പോർട്ട് ചെയ്യാത്തവയും മുൻ മാസങ്ങളിലെ ഇതു വരെ റിപ്പോർട്ട് ചെയ്യാത്ത ഇടപാടുകളും പ്രത്യേക പ്രസ്താവനയായി സംസ്ഥാന സർക്കാരിന്റെ ചുമതലപ്പെട്ട ഉദ്യോഗസ്ഥന്റെ അംഗീകാരത്തോടു കൂടി റിസർവ് ബാങ്കിൽ സമർപ്പിക്കേണ്ടതാണ്.
3. കേന്ദ്ര സർക്കാർ ഇടപാടുകൾക്ക് (ഇലെൿട്രോണിക്കും നേരിട്ടുള്ളവയും) ഇടപാട് നടന്ന തീയതി മുതൽ 90 ദിവസത്തിന് ശേഷം റിപ്പോർട്ട് ചെയ്യുകയാണെങ്കിൽ ബാങ്കുകൾ ബന്ധപ്പെട്ട മന്ത്രിയുടെ ഓഫീസിൽ/ വകുപ്പിൽ നിന്നും മുൻകൂർ അനുമതി വാങ്ങണമെന്നും ഇത്തരം ഇടപാടുകൾ തീർപ്പാക്കുവാൻ റിസർവ് ബാങ്കിൽ സമർപ്പിക്കുമ്പോൾ ഈ അനുമതി കൂടി പ്രത്യേകം നൽകേണ്ടതാണെന്നും ഇപ്പോൾ തീരുമാനിച്ചിരിക്കുന്നു.
4 സർക്കാർ ഇടപാടുകൾ റിപ്പോർട്ട് ചെയ്യുവാനുള്ള സമയക്രമത്തെകുറിച്ചുള്ള നിബന്ധനകളിൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലായെന്നു ശ്രദ്ധിക്കുക.
വിശ്വസ്തതയോടെ
(പാർത്ഥ ചൗധരി)
ജനറൽ മാനേജർ |