Download
the malayalam
font
 
   ഞങ്ങളെ ക്കുറിച്ച്     ഉപയോഗ പ്രദമായ വിവരങ്ങൾ     പതിവായി ഉന്നയിക്കുന്ന സംശയങ്ങൾ     സാമ്പത്തിക വിദ്യാഭ്യാസം     പരാതികൾ   മറ്റു കണ്ണികൾ 
¶®¯¹ >> ª°ò¯ãœÄà - Details
‰²¦°Ô¸ : ½‰£±‰¥°Å ½ã°ú¸ §¢°¾²ª¯œ¯¤° ¿¶½‰¯¡¯Ý¸ ¦±•Ü (130.00 kb ) ¥³ã¹ •·É¶§¯•¸ µü¤¸˜¸ ¿œ²¶¤¯×»£¯¤ ¶Ÿ¯ý¸Ý¸µª¤Ü „㶤¯‹°Å¸ ½ã°ú¸ µüÛ²‰
Date: 23/11/2017
പ്രത്യേക നിക്ഷേപ പദ്ധതി - 1975 2017 കലണ്ടർ വർഷത്തേക്കുള്ള പലിശ നൽകുന്നതിനെ സംബന്ധിച്ച്

ആർ.ബി.ഐ/2017-18/100
ഡി.ജി.ബി.എ. ജി.ബി.ഡി.നം.1387/15.01.001/2017-18

നവംബർ 23, 2017

ചെയർമാൻ / മാനേജിങ് ഡയറക്ടർ / ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ /
പ്രത്യേക നിക്ഷേപ പദ്ധതി (എസ്.ഡി.എസ്) -1975
കൈകാര്യംചെയ്യുന്ന ഏജൻസി ബാങ്കുകൾ

സർ,

പ്രത്യേക നിക്ഷേപ പദ്ധതി - 1975
2017 കലണ്ടർ വർഷത്തേക്കുള്ള പലിശ നൽകുന്നതിനെ സംബന്ധിച്ച്

എസ്.ഡി.എസ്. 1975 ൻറെ പലിശനിരക്ക് സംബന്ധിച്ച ഗസറ്റ് നോട്ടിഫി ക്കേഷനുകൾ ഇന്ത്യ ഗവണ്മെൻറിൻറെ egazette.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മാർഗനിർദേശത്തിനായി ഇത് ഉപയോഗിക്കാം. ഗസറ്റിൽ പരാമർശിച്ചിരിക്കുന്ന നിരക്കനുസരിച്ച് എസ്.ഡി.എസ്. 1975 ൻറെ 2017 കലണ്ടർ വർഷത്തേക്കുള്ള പലിശ അക്കൗണ്ട് ഉടമകൾക്ക് വിതരണം ചെയ്തിട്ടുളളത് സ്ഥിരീകരിക്കാം.

2. 2017 ലെ കലണ്ടർ വർഷത്തേക്കുള്ള പലിശ 2003 ഡിസംബർ 30 ലെ ഞങ്ങളുടെ സർക്കുലർ ഡി.ടി.നം.15.01.001/എച്ച്-3527/2003-04 ലെ നിർദ്ദേശമനുസരിച്ച് ഇപ്പോൾ ബാധകമായപ്രകാരം ഇലക്ട്രോണിക് മോഡിലൂടെയോ അല്ലെങ്കിൽ അക്കൌണ്ട് പേയി ചെക്കായോ 2018 ജനുവരി ഒന്നിനുതന്നെ എസ്.ഡി.എസ് അക്കൗണ്ട് ഉടമകൾക്കായി വിതരണം ചെയ്യുന്നതാണ്.

3. നിങ്ങളുടെ എല്ലാ നിക്ഷേപ ഓഫീസുകൾക്കും ഉചിതമായ നിർദ്ദേശങ്ങൾ നൽകുക.

വിശ്വസ്തതയോടെ,

(ഹർഷ വർധൻ)
മാനേജർ

 
  †ß¯ ¿ª‰¯«Ä¨²¹ ¦°ŸÜª¸ ¡¯Ã°Þ
œ°À°ã¸˜£¯—¸.

‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸
„㶤¯‹°¾²‰