RBI/2017-18/61 FIDD.CO.Plan.BC.16/04.09.01/2017-18
സെപ്തംബർ 21, 2017
എല്ലാ സ്വദേശീയ ഷെഡ്യൂൾഡ് കൊമേഴ്‌സ്യൽ ബാങ്കു (റീജിയണൽ റൂറൽ ബാങ്കുകളും സ്‌മോൾ ഫിനാൻസ് ബാങ്കുകളും ഒഴികെയുള്ള) കളുടെയും ചെയർമാൻ/മാനേജിംഗ് ഡയറക്ടർ, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ
പ്രിയപ്പെട്ട സർ/മാഡം,
മുൻഗണനാ മേഖല വായ്പാ വിതരണം - ടാർജറ്റുകളും തരം തിരിക്കലും: കോർപ്പറേറ്റ് - ഇതര കർഷകർക്കായുള്ള വായ്പാ വിതരണം - കഴിഞ്ഞ മൂന്ന് വർഷങ്ങളിലെ പദ്ധതി വ്യാപകമായ ശരാശരി
കോർപ്പറേറ്റ് - ഇതര കർഷകർക്കായുള്ള ആകമാന പ്രത്യക്ഷ വായ്പാ വിതരണത്തിൽ കൈവരിച്ച നേട്ടത്തിsâ കഴിഞ്ഞ മൂന്നു വർഷങ്ങളിലെ പദ്ധതി വ്യാപകമായ ശരാശരി ഉചിതമായ സമയത്തും, തുടർന്ന് ഓരോ വർഷാരംഭത്തിലും പരസ്യപ്പെടുത്തുന്നതായിരിക്കുമെന്ന് മുകളിൽ പരാമർശിച്ചിരിക്കുന്ന വിഷയത്തെക്കുറിച്ച് 2015 ജൂലൈ 16ന് പുറപ്പെടുവിച്ച ഞങ്ങളുടെ സർക്കുലർ നമ്പർ FIDD.CO.Plan.BC.08/04.09.01/2015-16 മുഖേന അറിയിച്ചിരുന്നു.
2. ഇക്കാര്യത്തിൽ മുൻഗണനാ മേഖല വായ്പാ വിതരണത്തിൽ കൈവരിച്ച പുരോഗതി 2017-18 ധനകാര്യ വർഷത്തേക്ക് കണക്കു കൂട്ടുന്നതിലേയ്ക്ക് ബാധകമായ പദ്ധതി വ്യാപകമായ ശരാശരി 11.78 ശതമാനമാണ്.
താങ്കളുടെ വിശ്വസ്തതയുള്ള
(ഉമാശങ്കർ) പ്രിൻസിപ്പൽ ചീഫ് ജനറൽ മാനേജർ
‡Ýª²¹ œß š´«»Ì°œ¸ 1024 x 768 µ¦Ÿ§»³¬œ°Þ IE 5 ¿µßÃ°Þ ¿˜°µœ¾¯à 㲘°¤˜¸ „㶤¯‹°¾²‰