| വെസ്റ്റ് ബംഗാൾ സംസ്ഥാനത്തിലെ പുതിയ ജില്ലകളുടെ രൂപീകരണം - ലീഡ് ബാങ്ക് ചുമതല ഏൽപിച്ചു കൊടുക്കൽ |
RBI/2017-18/60
FIDD.CO.LBS.BC.No.15/02.08.001/2017-18
സെപ്തംബർ 21, 2017
എല്ലാ ലീഡ് ബാങ്കുകളുടെയും
ചെയർമാൻ & മാനേജിംഗ് ഡയറക്ടർമാർ/
ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർമാർക്ക്
പ്രിയപ്പെട്ട സർ/മാഡം,
വെസ്റ്റ് ബംഗാൾ സംസ്ഥാനത്തിലെ പുതിയ ജില്ലകളുടെ രൂപീകരണം - ലീഡ്
ബാങ്ക് ചുമതല ഏൽപിച്ചു കൊടുക്കൽ
പശ്ചിമ ബംഗാൾ സംസ്ഥാനത്ത് 2017 ഏപ്രിൽ 4 മുതൽക്ക് പ്രാബല്യത്തിൽ വരും വിധം 'ജാർഗ്രാം' എന്ന പേരിൽ ഒരു പുതിയ ജില്ല സൃഷ്ടിച്ചു കൊണ്ട് പശ്ചിമ ബംഗാൾ സർക്കാർ 2017 മാർച്ച് 20ന് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. 2017 ഏപ്രിൽ 7 മുതൽക്ക് പ്രാബല്യത്തിൽ വരും വിധം 2017 മാർച്ച് 24þmw തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം 'പശ്ചിം ബർദമാൻ' എന്ന പേരിൽ മറ്റൊരു പുതിയ ജില്ലയും സൃഷ്ടിച്ചിട്ടുണ്ട്. പുതിയ ജില്ലകളിലെ ലീഡ് ബാങ്ക് ചുമതല താഴെപ്പറയും പ്രകാരം ഏൽപിച്ചു കൊടുക്കാൻ തീരുമാനിച്ചിരിക്കുന്നു:
| ക്രമ നമ്പർ |
പുതുതായി രൂപം നൽകിയ ജില്ല |
പഴയ ജില്ല |
പുതുതായി സൃഷ്ടിച്ച ജില്ലകളുടെ സബ് ഡിവിഷനുകൾ |
ലീഡ് ബാങ്ക് ചുമതല ഏൽപ്പിക്കപ്പെട്ട ബാങ്ക് |
പുതിയ ജില്ലക്ക് നൽകിയിരിക്കുന്ന ജില്ലാ വർക്കിംഗ് കോഡ് |
| 1 |
പശ്ചിം മേദിനിപൂർ |
പശ്ചിം മേദിനിപൂർ |
മേദിനിപൂർ സദർ, ഖരക്പൂർ, ഘാട്ടാൽ |
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ |
112 |
| 2 |
ജാർഗ്രാം |
പശ്ചിം മേദിനിപൂർ |
ജാർഗ്രാം സദർ |
യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ |
398 |
| 3 |
പൂർബ ബർദമാൻ |
പൂർബ ബർദമാൻ |
ബർദമാൻ സദർ നോർത്ത്, ബർദമാൻ സദർ സൗത്ത്, കട്‌വ, കൽന |
യൂക്കോ ബാങ്ക് |
399 |
| 4 |
പശ്ചിം ബർദമാൻ |
പൂർബ ബർദമാൻ |
അസൻസോൾ സദർ, ദുർഗാപൂർ |
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ |
403 |
2. ബാങ്കുകൾക്ക് ബിഎസ്ആർ റിപ്പോർട്ട് ചെയ്യുന്ന ആവശ്യത്തി ലേയ്ക്കായി പുതിയ ജില്ലകൾക്ക് ഡിസ്ട്രിക്ട് വർക്കിംഗ് കോഡുകൾ നൽകിയിരിക്കുന്നു.
3. പശ്ചിമ ബംഗാൾ സംസ്ഥാനത്തിലെ മറ്റ് ജില്ലകളുടെ ലീഡ് ബാങ്ക് ചുമതലകളിൽ മാറ്റമില്ല.
താങ്കളുടെ വിശ്വസ്തതയുള്ള
(അജയ്കുമാർ മിശ്ര)
ചീഫ് ജനറൽ മാനേജർ |
|