| സ്മാൾ ഫൈനാൻസ് ബാങ്കുകള്‍--സാമ്പത്തിക ഉള്‍പ്പെടുത്തലും വികസനവും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖകളുടെ സംക്ഷിപ്തരൂപം |
ആർബിഐ/2017-18/14
എഫ്ഐഡിഡി.സിഓ.എസ്എഫ്ബി.നം.9/04.09.001/2017-18
ജൂലൈ 6, 2017
ചെയര്‍മാന്‍/മാനേജിങ് ഡയറക്ടര്‍/
ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍
ചെറു സാമ്പത്തിക ബാങ്കുകള്‍
മാന്യരെ,
സ്മാൾ ഫൈനാൻസ് ബാങ്കുകള്‍--സാമ്പത്തിക ഉള്‍പ്പെടുത്തലും വികസനവും സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖകളുടെ സംക്ഷിപ്തരൂപം
ചെറുകിട ബാങ്കുകൾക്ക് അനുമതി നൽകുവാനുള്ള പ്രഖ്യാപനം 2014 - 15 ലെ ബഡ്ജറ്റിൽ വന്നതിനാലും സൂക്ഷ്മ ചെറുകിട സംരംഭങ്ങൾക്കും കൃഷിക്കും ഉള്ള വായ്പാ വിതരണത്തിനും ബാങ്കിങ് സേവനം ലഭ്യമല്ലാത്തതോ പരിമിതമായ സേവനം മാത്രം നിലവിലുള്ളതോ ആയ സ്ഥലങ്ങളിൽ മെച്ചപ്പെട്ട സേവനത്തിന് ശക്തമായ സമ്മർദ്ദം നൽകുവാനും സ്വകാര്യ മേഖലയിൽ സ്മാൾ ഫിനാൻസ് ബാങ്കിന് (SFBs) അനുമതി നൽകുവാൻ ഭാരതീയ റിസർവ്വ് ബാങ്ക് തീരുമാനിച്ചിരിക്കുന്നു. വേണ്ട നടപടിക്രമങ്ങള്‍ക്കുശേഷം സെപ്റ്റംബര്‍ 16, 2015 ലെ പ്രസ് റിലീസില്‍ പറഞ്ഞതു പ്രകാരം SFBs സ്ഥാപിക്കുന്നതിനായി പത്ത് അപേക്ഷകര്‍ക്ക് തത്വത്തില്‍ അനുമതി കൊടുത്തുകഴിഞ്ഞു.
അനന്തരം, 2016ഒക്ടോബര്‍ 06ലെ DBR.NBD.No.26/16.13.218/2016-17 സര്‍ക്കുലര്‍ പ്രകാരം ചെറു സാമ്പത്തിക ബാങ്കുകള്‍ക്ക് പ്രവര്‍ത്തന മാര്‍ഗ്ഗരേഖ കൊടുത്തുകഴിഞ്ഞു. ആയതില്‍ സാമ്പത്തിക ഉള്‍പ്പെടുത്തലും വികസനവും സംബന്ധിച്ച വിശാലമായ മാര്‍ഗ്ഗരേഖകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനുതുടര്‍ച്ചയായി, സംക്ഷിപ്തരൂപത്തില്‍ സമഗ്രമായ ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശരേഖ അനുബന്ധമായി നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗരേഖയുടെ പ്രവര്‍ത്തന പ്രാബല്യം സംക്ഷിപ്ത മാര്‍ഗ്ഗരേഖ പ്രസിദ്ധീകരിച്ച തീയതി മുതല്‍ക്കായിരിക്കും.
വിശ്വാസ പൂര്‍വ്വം,
(ഉമാശങ്കര്‍)
ചീഫ് ജനറല്‍ മാനേജര്‍-ഇന്‍-ചാര്‍ജ്ജ്. |
|