| ഭാരതീയ റിസര്‍വ് ബാങ്ക് നിയമം, 1934 ലെ രണ്ടാം പട്ടികയില്‍ തെലുങ്കാന സംസ്ഥാന സഹകരണ അപക്സ് ബാങ്കിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്. |
ആര്‍.ബി.ഐ/2017-18/13
ഡി.സി.ബി.ആര്‍. ആര്‍.സി.ബി.ബി.സി.നം.01/19.51.025/2017-18
ആഷാഡ 15, 1939
ജൂലൈ 6, 2017
എല്ലാ സംസ്ഥാന സഹകരണ ബാങ്കുകള്‍ക്കും
ജില്ലാ സഹകരണ ബാങ്കുകള്‍ക്കും.
മാന്യരെ,
ഭാരതീയ റിസര്‍വ് ബാങ്ക് നിയമം, 1934 ലെ രണ്ടാം പട്ടികയില്‍ തെലുങ്കാന സംസ്ഥാന സഹകരണ അപക്സ് ബാങ്കിനെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്.
2017 മാര്‍ച്ച് 29 ലെ വിജ്ഞാപനം ഡിസിബിആര്‍.സി.ഓ. ആര്‍സിബിഡി നം. 02/19.51.025/2016-17 പ്രകാരം തെലുങ്കാന സംസ്ഥാന സഹകരണ അപക്സ് ബാങ്ക്, ഹൈദരാബാദിന്റെ പേര്‍ ഭാരതീയ റിസര്‍വ് ബാങ്ക് നിയമം 1934 ലെ രണ്ടാം പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവരം ഞങ്ങള്‍ അറിയിക്കുന്നു. ഈ വിജ്ഞാപനം 2017 മേയ് 27-ജൂണ്‍ 2ന് പുറപ്പെടുവിച്ച ഭാരതത്തിന്റെ ഗസറ്റില്‍ (ആഴ്ചപ്പതിപ്പ് നം.21-ഭാഗംIII- വിഭാഗം 4) പ്രസിദ്ധീകരിച്ചിരുന്നു.
വിശ്വസ്തതയോടെ
(എന്‍.ശ്രീധര്‍)
ജനറല്‍ മാനേജര്‍ |
|